കൊല്ലം: കുണ്ടറ പൊലീസ് സ്റ്റേഷനില്‍ ലോക്കപ്പില്‍ നിന്ന് ചാടിപ്പോയ പ്രതിപിടിയില്‍. ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ നിന്ന് പ്രതി ഓടി രക്ഷപ്പെട്ടത്. മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതിയാണ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയത്. എഴുകോണ്‍ പുത്തന്‍നട സ്വദേശി വൈജേഷ്(23) ആണ് കരുതല്‍തടങ്കലില്‍ നിന്ന് ചാടി പോയത്. ലോക്കപ്പ്തുറന്ന് ഇറങ്ങി ഓടുകയായിരുന്നു.
സാരഥി ജംഗ്ഷന് സമീപത്ത് നിന്നാണ് വൈജേഷിനെ പിടികൂടിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. രണ്ടു ദിവസം മുന്‍പ് നാന്തിരിക്കലെ വീട്ടില്‍ നിന്ന് വയറിങ് സാമഗ്രികള്‍ മോഷ്ടിച്ചകേസിലാണ് വൈജേഷിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടുകാര്‍ സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തിലാണ് വൈജേഷിലേക്ക് സംശയം നീണ്ടത്. നാന്തിരിക്കലിലെ പവര്‍ ടൂള്‍സ്‌കടയില്‍ നിന്നു വയറിങ്, പ്ലബിംഗ് സാമഗ്രികള്‍ മുറിക്കുന്ന ഉപകരണങ്ങള്‍ വൈജേഷ് വാടകയ്‌ക്കെടുത്തതായി അറിഞ്ഞു. ഇത് സംശയം കൂടുതല്‍ ബലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ഇവ തിരിച്ചു കൊടുക്കാന്‍ വൈജേഷ് എത്തിയപ്പോള്‍ വീട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി വൈജേഷിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കു ശേഷമാണ് കുണ്ടറ സ്റ്റേഷനില്‍ എത്തിച്ചത്. വൈജേഷിനെ ലോക്കപ്പില്‍ അടച്ചെങ്കിലും പൂട്ടാന്‍ പൊലീസുകാര്‍ മറന്നുപോയി. തുടര്‍ന്ന് പാറാവുകാരന്റെ കണ്ണ് വെട്ടിച്ച് വൈജേഷ് ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോകുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് ലോക്കപ്പിലേക്ക് നോക്കിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടതായി മനസ്സിലായത്. സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് ആള് കുറവായിരുന്നതും രക്ഷപ്പെടാന്‍ സൗകര്യമായി. തുടര്‍ന്ന് വൈജേഷിനായി നടത്തിയ തെരച്ചിലിലാണ് പിടിയിലായത്.
ശാസ്ത്താംകോട്ട Dysp അലക്സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിൽ കുണ്ടറ പോലീസ് സ്റ്റേഷൻ SHO സുനുകുമാർ, SI Rahul, Scpo മാരായ ശ്രീജിത്ത്, അൻവർ, റിയാസ്, സജിത്ത്, നിക്സൺ, ഹരീഷ്, ASI ഷിന്റെ എന്നിവർ അടങ്ങുന്ന സംഘമാണ് പിടികൂടിയത്.
































