27.2 C
Kollam
Thursday 8th October, 2026 | 02:24:03 AM
Home News Breaking News ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷം, പോലീസിന് നാണക്കേട് ഉണ്ടാക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷം, പോലീസിന് നാണക്കേട് ഉണ്ടാക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം.ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷം. സംഭവം പോലീസിന് നാണക്കേട് ഉണ്ടാക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പിട്ട് പോകാനുള്ള സമയപരിധി കഴിഞ്ഞിട്ടും പ്രതികൾ സ്റ്റേഷനിൽ തുടർന്നു. പ്രതികൾ ആഘോഷത്തിന് എത്തിയത് പോലീസ് ഉദ്യോഗസ്ഥന്റെ ക്ഷണപ്രകാരം. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ റിപ്പോർട്ട് എഡിജിപിക്ക് നൽകി

സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയാണ് റിപ്പോർട്ട് നൽകിയത്. എഡിജിപി പി വിജയൻ ആണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്