26.4 C
Kollam
Thursday 17th September, 2026 | 06:52:38 AM
Home Lifestyle Entertainment ഇപ്പോഴും ആ താലിച്ചരട് മഞ്ജുവിന്റെ അലമാരയിൽ ഉണ്ട്! ഇത്രത്തോളം ഭർത്താവിനെ സ്നേഹിച്ച ഒരു പെണ്ണ്

ഇപ്പോഴും ആ താലിച്ചരട് മഞ്ജുവിന്റെ അലമാരയിൽ ഉണ്ട്! ഇത്രത്തോളം ഭർത്താവിനെ സ്നേഹിച്ച ഒരു പെണ്ണ്

dileep Manju latest video

അറിയപ്പെടുന്ന സിനിമാ നടി, നർത്തകി എന്നതിലൊക്കെ ഉപരി, പുള്ള് എന്ന ഗ്രാമത്തിന്റെ നിഷ്കളങ്കതയും നൈര്മല്യതയും ചേർന്ന ഒരു പെൺകുട്ടി ആയിരുന്നു മഞ്ജു വാര്യർ. അച്ഛന് തമിഴ്‌നാട്ടിൽ ആയിരുന്നു ജോലി എന്നുള്ളത് കൊണ്ട് മഞ്ജുവിന്റെ ചെറുപ്പകാലം.നാഗർകോവിൽ സി.എസ്.ഐ. മെട്രിക്കുലേഷൻ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം.പിന്നീട് കണ്ണൂർ ചിന്മയ വിദ്യാലയത്തിലും ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.ബാല്യകാലം തൊട്ടേ ഭരതനാട്യം ഉൾപ്പെടെയുള്ള ശാസ്ത്രീയ നൃത്തങ്ങളിൽ പരിശീലനം നേടി. സ്കൂൾ കലോത്സവങ്ങളിൽ സജീവമായി പങ്കെടുത്ത് രണ്ടുതവണ കേരളത്തിന്റെ ‘കലാതിലകം’ ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ബിഗ് സ്ക്രീനിലേക്ക് എത്തിയ മഞ്ജു മലയാളത്തിലെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാർ നിരയിരിലേക്ക് ഉയരുകയും ചെയ്തു. എന്നാൽ, വിവാഹത്തോടെ അഭിനയം മതിയാക്കിയ മഞ്ജു, ദിലീപിന്റെ പദ്മാസരോവരത്തിലെ നായികയായി, ഒരു പെൺകുട്ടിയുടെ അമ്മയായി. പിന്നീട് വെള്ളിവെളിച്ചത്തിലേക്ക് എത്താതെ പതിനാലു വർഷങ്ങൾ.

ഇതിനിടയിൽ നൃത്തത്തിലൂടെ തിരിച്ചുവരവ്. സിനിമയിലേക്ക് എത്തുന്നു. അങ്ങനെ മഞ്ജുവിന്റെ ജീവിതവും ഒരു സിനിമപോലെ ഉള്ള ഫീൽ ആണ് ആരാധകനു നൽകുക. ഇക്കഴിഞ്ഞ ദിവസമാണ് ദിലീപ് മഞ്ജു വാര്യർ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്. ഒരു കാലത്ത് പ്രാണനായി കണ്ട ആൾ ജീവിതത്തിൽ ഒരു പാതയിൽ എത്തിയപ്പോൾ വേർപിരിഞ്ഞു പോവുകയും തമ്മിൽ കണ്ടാൽ മിണ്ടാൻ പോലും ആകാത്ത വിധം അകലുകയും ചെയ്ത ആളുകൾ. വര്ഷങ്ങള്ക്ക് ശേഷം ഒരു പൊതുവേദിയിൽ പരസ്പരം കൈ കൊടുത്തു നിൽക്കുന്ന കാഴ്ചയാണ് ആരാധകർ കാണുന്നത്. ശരിക്കും ആ കാഴ്ച ഒരുപാട് ഗോസിപ്പുകൾക്ക് ഉള്ള മറുപടി കൂടി ആയിരുന്നു. ഇതിനു പിന്നിൽ വന്ന കമന്റുകളിൽ ശ്രദ്ധേയം ആയത് ഇപ്പോഴും ആ താലിച്ചരട് മഞ്ജുവിന്റെ അലമാരയിൽ ഉണ്ട്! ഇത്രത്തോളം ഭർത്താവിനെ സ്നേഹിച്ച ഒരു പെണ്ണ് ഉണ്ടാവില്ല എന്നതായിരുന്നു. എന്നാൽ ഒരു പെണ്ണ് എത്രത്തോളം പാകപെട്ടു എന്നതിന്റെ തെളിവ് ആയിരുന്നു ഇത് എന്നാണ് ആരാധകർ പറയുന്നു.