27.2 C
Kollam
Thursday 8th October, 2026 | 01:57:15 AM
Home News Breaking News വീണ വിജയന് രാഷ്ട്രീയ പ്രതിരോധം,സിപിഐഎമ്മിനുള്ളിൽ എതിർവികാരം ശക്തം, പക്ഷ നിലാപാട് എന്തായിരിക്കണമെന്ന് വെളിപ്പെടുത്തി പിണറായി

വീണ വിജയന് രാഷ്ട്രീയ പ്രതിരോധം,സിപിഐഎമ്മിനുള്ളിൽ എതിർവികാരം ശക്തം, പക്ഷ നിലാപാട് എന്തായിരിക്കണമെന്ന് വെളിപ്പെടുത്തി പിണറായി

തിരുവനന്തപുരം. വീണ വിജയന് രാഷ്ട്രീയ പ്രതിരോധം. സിപിഐഎമ്മിനുള്ളിൽ എതിർവികാരം ശക്തം.ലേക്കർ ഇന്ത്യ കമ്പനി തുടങ്ങിയത് പോലും പാർട്ടി അറിഞ്ഞില്ല.പിന്നെ എന്തിനു പ്രതിരോധം എന്ന് ചോദ്യം.പാർട്ടി ബന്ധുക്കൾ സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ പാർട്ടി അറിയണമെന്ന കീഴ്വഴക്കം പാലിച്ചില്ല

വിഷയം സംസ്ഥാന സമിതിയിൽ ഉയർത്താൻ ഒരു വിഭാഗം ശ്രമിച്ചേക്കും. അടുത്തമാസം നടക്കുന്ന സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ഇക്കാര്യം ഉന്നയിക്കും. വീണ വിജയന് രാഷ്ട്രീയ പ്രതിരോധം തീർക്കുന്നതിൽ പുനരാലോചന വേണമെന്ന് ആവശ്യപ്പെടും. എന്നാല്‍ പാര്‍ട്ടിയുടെ നിലപാട് എന്തായിരിക്കണമെന്നതിന്‍റെ സൂചന പിണറായി വിജയന്‍ ഇന്നലെ നല്‍കി ക്കഴിഞ്ഞു.തന്‍റെ മകളായതിനാലാണ് വീണ ആക്രമിക്കപ്പെടുന്നതെന്നും വീണ വലിയ സമ്പത്തിനുടമ അല്ലെന്നും പിണറായി പ്രതികരിച്ചു കഴിഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം പോലും പാര്‍ട്ടി നിലപാടുകളില്‍ പശ്ചാത്താപമുണ്ടാകാത്ത നിലയില്‍ ഇത്തരം തിരുത്തലുകള്‍ അടുത്തെങ്ങും ഉണ്ടാകാനിടയില്ല.