27.8 C
Kollam
Tuesday 6th October, 2026 | 10:24:36 AM
Home News Kerala റിയാസിന് പണിയുണ്ടോ,കോഴിക്കോട് സിപിഎം വിപുലീകൃത ജില്ലാ കമ്മറ്റിയോഗത്തിന്‌ ഇന്ന് തുടക്കം

റിയാസിന് പണിയുണ്ടോ,കോഴിക്കോട് സിപിഎം വിപുലീകൃത ജില്ലാ കമ്മറ്റിയോഗത്തിന്‌ ഇന്ന് തുടക്കം

കോഴിക്കോട്. സിപിഎം വിപുലീകൃത ജില്ലാ കമ്മറ്റിയോഗത്തിന്‌ ഇന്ന് തുടക്കം. എ കെ ജി ഹാളിൽ രാവിലെ ഒന്പതരയ്‌ക്ക്‌ ചേരുന്ന യോഗത്തിന്‌ മുതിർന്ന നേതാവ്‌ സി ഭാസ്കരൻ പതാക ഉയർത്തും. രാവിലെ പത്തിന്‌ പൊളിറ്റ്‌ ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ യോഗം ഉദ്‌ഘാടനം ചെയ്യും. തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട ജില്ലയിൽ സംഘടന വീഴ്ചകൾ ചർച്ചയാകും.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പിഎ മുഹമ്മദ് റിയാസിനെതിരെയും ജില്ലാ സെക്രട്ടറിയറ്റ് അംഗം പി നിഖിലിനെതിരെയും ഉയർന്ന സാമ്പത്തിക അന്വേഷണങ്ങളിലും വിമർശനങ്ങൾക്ക് സാധ്യതയുണ്ട്. അതേസമയം തിരിച്ചടികൾക്കിടയിലും ജില്ലയിൽ ഗ്രൂപ്പ് സമവാക്യങ്ങൾ ശക്തമാകുന്നതിൽ നേതൃത്വത്തിൻ്റെ ഇടപെടൽ ഉണ്ടാകുമോ എന്നതും ശ്രദ്ധേയമാണ്. ജില്ലാകമ്മറ്റി അംഗങ്ങളും ഏരിയകളിൽ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും വർഗ ബഹുജനസംഘടന പ്രതിനിധികളുമുൾപ്പടെ 125 പേർ വിപൂലീകൃത യോഗത്തിൽ പങ്കെടുക്കും.
കേന്ദ്രകമ്മറ്റി അംഗങ്ങളായ ഇ പി. ജയരാജൻ ഉൾപ്പെടെ മുതിർന്ന നേതാക്കൾ കമ്മറ്റിയിൽ പങ്കെടുക്കും. വിപൂലികൃത സംസ്ഥാന കമ്മറ്റിക്ക്‌ സെപ്‌തംബർ 13, 14, 15 തീയതികളിൽ കോഴിക്കോട്‌ വേദിയായതിനാൽ ജില്ലാ വിപൂലികൃത യോഗത്തിന്റെ ഭാഗമായി റാലിയും പൊതുസമ്മേളനവും ഒഴിവാക്കി. യോഗം നാളെ വൈകീട്ട്‌ സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here