27.9 C
Kollam
Saturday 5th September, 2026 | 08:02:38 PM
Home News Breaking News ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്നു

ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്നു

മലപ്പുറം. പെരിന്തൽമണ്ണയിൽ ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്നു.ചേരിക്കല്ലൻ ഷഫ്ന ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുൻഷാദിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു

വാക്ക് തർക്കത്തിനിടെ ഇന്നലെ ഉച്ചക്കാണ് ഭർത്താവ് മുൻഷാദ് ഷഫ്നയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത് .ഗുരുതരമായി പൊള്ളലേറ്റ ഷഫ്നയെ ഉടൻ പെരിന്തൽമണ്ണയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.
ചികിത്സയിലിരിക്കെയാണ് ഷഫ്ന മരണത്തിന് കീഴടങ്ങിയത്.
സംഭവത്തിന് പിന്നാലെ ഭർത്താവ് മുൻഷാദിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു.
ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.
നേരത്തെയും ഇരുവരും തമ്മിൽ തർക്കവും കയ്യാങ്കളിയും ഉണ്ടായിട്ടുണ്ട്.ഇരുവരുടെയും രണ്ടാം വിവാഹമാണ് ഇപ്പോഴത്തേത്.