തിരുവനന്തപുരം: 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വി ഡി സതീശൻ
മന്ത്രിസഭ അധികാരമേറ്റശേഷം വകുപ്പുകളെ ചൊല്ലി തർക്കവും വിവാദവും. ഇന്ന് വൈകിട്ടോടെ മാത്രമേ മന്ത്രിമാരുടെ വകുപ്പുകളിൽ ഔദ്യോഗിക തീരുമാനമുണ്ടാകയുള്ളു.
ആഭ്യന്തരവും വിജിലൻസും രമേശ് ചെന്നിത്തലയ്ക്ക് നൽകി മുഖ്യമന്ത്രി വി ഡി സതീശൻ ധനവും തുറമുഖവും ആണ് എടുത്തത്.12 അംഗ കോൺഗ്രസ് മന്ത്രിമാരിൽ 8 പേർ കെസി വേണുഗോപാൽ പക്ഷക്കാരാണ്. ഇപ്പോൾ തുറമുഖ വകുപ്പ് കെ സി പക്ഷം ചോദിച്ചിരിക്കുകയാണ്.ഇതിൽ തർക്കം തുടരുന്നു. ആരോഗ്യ വകുപ്പ് എ പി അനിൽകുമാറിൽനിന്ന് എടുത്ത് കെ മുരളീധരന് നൽകിയതിലൂടെ പിന്നാക്ക സമുദായങ്ങൾക്ക് പ്രധാന വകുപ്പ് നൽകിയില്ല എന്ന ധാരണ പരത്തി.ഇതും ഇപ്പോൾ വിമർശിക്കപ്പെടുകയാണ്. ഇതിൽ എപി അനിൽകുമാർ അതൃപ്തിയിലാണ്.ഉന്നത വിദ്യാഭ്യാസ വകുപ്പിനെ ചൊല്ലിയും തർക്കം ഉടലെടുത്തിട്ടുണ്ട്. മാണി സി കാപ്പന് മന്ത്രി പദവി ലഭിക്കും വരെ വേറെ നിയമനം വേണമെന്നും ആവശ്യപ്പെട്ടിരിക്കയാണ്.
ഘടകകക്ഷികളുടെ വകുപ്പുകളിൽ ധാരണയായ ശേഷം കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പുകളിലും ചില ക്രമീകരണങ്ങൾ ഉണ്ടാകും. ഇന്ന് വൈകിട്ടോടെ മാത്രമേ അന്തിമ തീരുമാനം വരികയുള്ളു.
അതിനിടെ മന്ത്രിമന്ദിരങ്ങളെ ചൊല്ലിയും ചില അവകാശവാദങ്ങൾ ഉയർന്നു. ഒരു മന്ദിരം മൂന്ന് മന്ത്രിമാർ ആവശ്യപ്പെട്ടിരിക്കയാണ്.ക്ലിഫ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മുഖ്യമന്ത്രി ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ അങ്ങോട്ടേക്ക് മാറുകയുള്ളു.
‘തുറമുഖ’ത്തിന് പിടിവലി;വകുപ്പുകളിൽ കല്ലുകടി, മന്ത്രിമന്ദിരങ്ങൾക്ക് വേണ്ടിയും അവകാശവാദം
കേരള കൗൺസിൽ ഓഫ് ചർച്ചസ് എക്യൂമെനിക്കൽ വി ബി എസ്സ് തുടങ്ങി
തിരുവനന്തപുരം: കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി)തിരുവനന്തപുരം ജില്ല ചിൽഡ്രൻസ് കമ്മീഷൻ നേതൃത്വം നൽകുന്ന എക്യൂമെനിക്കൽ വി ബി എസ്സിന്റെ ജില്ലാ തല ഉദ്‌ഘാടനം പേരൂർക്കട ക്രിസ്തുമംഗലം സി എസ് ഐ ചർച്ചിൽ കെസിസി ജനറൽ സെക്രട്ടറി ഡോ പ്രകാശ് പി തോമസ് നിർവഹിച്ചു. സി എസ് ഐ ദക്ഷിണ കേരള ഇടവക ട്രഷറര്‍ റവ ക്രിസ്റ്റൽ ജയരാജ്, കെ സി സി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് റവ എ ആർ നോബിൾ, സെക്രട്ടറി റവ ഡോ എൽ ടി പവിത്ര സിംഗ്, റവ ഡബ്ലിയു ലിവിങ്സ്റ്റൻ, റവ എൻ ആർ സനിൽകുമാർ, റവ ഡി വിമൽരാജ്, ടി ജെ മാത്യു മാരാമൺ, ജി വിജയരാജ്, റവ ജിബിൻ സത്യൻ, റവ ഷെറി എസ് റോബർട്ട്, അശ്വിൻ ഹാംലെറ്റ്, പുഷ്പലത നെൽസൺ, വിനിത ജോർജ് എന്നിവർ പ്രസംഗിച്ചു.
കഴക്കൂട്ടം അസംബ്ളിയുടെ നേതൃത്വത്തിൽ ഇന്ന് പുളിയൻകോട് ഉളിയാഴ്ത്തുറ ലൂഥറൻ ചർച്ചിലും, നെയ്യാറ്റിൻകര, പാറശാല അസംബ്ലികളുടെ നേതൃത്വത്തിൽ നാളെ (ബുധൻ ) വെള്ളറട കാരമൂട് സോൾ വിന്നിങ് ചർച്ചിലും വിബിഎസ് നടക്കും.
പെട്രോള്‍, ഡീസല്‍ വിലയിൽ വീണ്ടും ലിറ്ററിന് 90 പൈസയുടെ വര്‍ധന
പെട്രോള്‍, ഡീസല്‍ വിലയിൽ വീണ്ടും വര്‍ധന. ലിറ്ററിന് 90 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വില വര്‍ധനയാണിത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീണ്ടും വില വര്‍ധിപ്പിച്ചതെന്നാണ് എണ്ണ വിതരണ കമ്പനികള്‍ പറയുന്നത്. കൊച്ചിയില്‍ പെട്രോള്‍ വില 109.73 രൂപയായി. 98.63 രൂപയാണ് പുതുക്കിയ ഡീസല്‍ വില.
ദേശീയ തലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 97.77 രൂപയില്‍ നിന്ന് 98.64 രൂപയായി ഉയര്‍ന്നു. ഡീസലിന് മുന്‍പുണ്ടായിരുന്ന 90.67 രൂപയില്‍ നിന്ന് ഇപ്പോള്‍ 91.58 രൂപയായാണ് വര്‍ധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലിറ്ററിന് 3 രൂപ വീതം വര്‍ദ്ധിപ്പിച്ചത്. മുംബൈയില്‍ പെട്രോള്‍ വില 91 പൈസ വര്‍ദ്ധിച്ച് ലിറ്ററിന് 107.59 രൂപയായും ഡീസല്‍ വില 94 പൈസ വര്‍ദ്ധിച്ച് 94.08 രൂപയായും ഉയര്‍ന്നു.
സോന പെട്രാള്‍ വാങ്ങി കാറില്‍വച്ച് സ്വയം കത്തിച്ചോ, ഭർത്താവിന്‍റെ നിര്‍ണായക മൊഴി
കോഴിക്കോട്.കാർ കത്തി ഗർഭിണി മരിച്ച സംഭവത്തില്‍ നിര്‍ണായമൊഴി.സോനയുടെ ഭർത്താവ് രജിൻലാലിൻ്റെ മൊഴിയെടുത്ത് പൊലീസ്.വഴക്കിട്ടാണ് സോന കാറിൻ്റെ പുറകിൽ ഇരുന്നത്.കാറിൽ രൂക്ഷമായ പെട്രോൾ ഗന്ധം ഉണ്ടായിരുന്നെന്ന് രജിൻലാൽ
എന്താണ് പെട്രോൾ മണക്കുന്നതെന്ന് ചോദിച്ചപ്പോഴേക്കും പൊട്ടിത്തെറിച്ചു എന്നും രജിൻലാൽ പൊലീസിനോട് പറഞ്ഞു.
പെട്രോള്‍ ഏതെങ്കിലും രീതിയില്‍ കാറിനുള്ളില്‍ സൂക്ഷിച്ചതാണോ എന്നു കണ്ടെത്താനാണു പൊലീസ് അന്വേഷണം. വാഹനം ഓടിച്ച ഭര്‍ത്താവ് കക്കറമുക്ക് പൂവത്തും ചാലില്‍ രജിന്‍ ലാലിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്താണു കൂടുതലായി പൊള്ളലേറ്റത്. സംഭവ ദിവസം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 7.30 വരെ സോന വാല്യക്കോടുള്ള മാതൃസഹോദരിയുടെ വീട്ടിലായിരുന്നു. ഭര്‍ത്താവ് രജിന്‍ലാല്‍ കാറില്‍ അവിടെ ഇറക്കിയതായും രാത്രി 7.30ന് വന്നു തിരികെക്കൂട്ടിയെന്നും ബന്ധുവായ യുവതിയുടെ മൊഴിയുണ്ട്. അന്നു വൈകിട്ട് തന്റെയൊപ്പം പേരാമ്പ്രയില്‍ പോയി സാധനങ്ങള്‍ വാങ്ങിയെന്നും ഫാന്‍സി ഷോപ്പിലും പലചരക്കുകടയിലും കയറിയ സമയത്ത് സോന എവിടെപ്പോയെന്ന് അറിയില്ലെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.
ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു
പാലക്കാട്. ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു.ഒരാൾക്ക് പരിക്കേറ്റു.കുനിശ്ശേരി ചെങ്കാരം കല്ലായിൽക്കളം സ്വദേശികളായ സുഭാഷ് (19), രജീഷ് (21) എന്നിവരാണ് മരിച്ചത്.
സുഖിൽ (18) ന് പരിക്കേറ്റത്.കുനിശ്ശേരി ഭാഗത്ത് നിന്നും തൃപ്പാളൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിർ ദിശയിൽ വരികയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിലേക്ക് പാഞ്ഞു കയറി.
മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് : ഒരാൾ കൂടി പിടിയിൽ
കൊച്ചി. മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് : ഒരാൾ കൂടി പിടിയിൽ.പൊന്നാനിയിൽ നിന്ന് മഞ്ജിമയാണ് പിടിയിലായത്.ഇന്നലെ അറസ്റ്റിലായ കൊച്ചിയിലെ മോഡൽ അലീനയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.മുംബൈയിൽ നിന്ന് പിടിയിലായ മറ്റൊരു പ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിൽ എത്തിക്കും.അറസ്റ്റിലായ അലീന നടത്തിയത് വമ്പൻ നീക്കങ്ങൾ

മോഡലുകളെ ദുബായിൽ എത്തിച്ചത് ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാൻ എന്ന വ്യാജനെ.ഇതിനായി സെലിബ്രിറ്റികളെ ഉപയോഗിച്ച് അലീന പരസ്യം ചെയ്തു. അറസ്റ്റിലായ സിന്ധു യുവതികളെ ദുബായിലെത്തിച്ചു.യുവതികൾ നേരിട്ടത് ക്രൂരപീഡനം, ലഹരി നൽകി മയക്കി എന്ന് പൊലീസ്. ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തി,ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതികളെ പലർക്കായി കാഴ്ചവച്ചു എന്ന് FIR.ഇനി പിടിയിലാവാൻ ഉള്ളത് ദുബായിലുള്ള രണ്ടു പേർ കൂടിയെന്ന് പൊലീസ്
അറസ്റ്റിലായ അലീന നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയാണെന്നും പൊലീസ് സൂചിപ്പിച്ചു. കഴിഞ്ഞ വർഷം നവംബറിൽ വൈറ്റിലയിലെ ബാറിൽ നടന്ന സംഘർഷത്തിൽ അലീനയും പ്രതിയായിരുന്നു. ഇവർക്ക് കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമാണുള്ളതെന്നും പൊലീസ് പറയുന്നു. കേസിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗര്‍ഭിണി മരിച്ച സംഭവത്തില്‍ തീപിടിത്തത്തിന് കാരണം കാറിനുള്ളില്‍ വച്ചിരുന്ന പെട്രോള്‍? സിസിടിവിയില്‍ പതിഞ്ഞ കന്നാസുമായി പോകുന്ന സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമത്തില്‍ അന്വേഷണ സംഘം
കോഴിക്കോട്: ചെറുവണ്ണൂര്‍ കക്കറമുക്കില്‍ കഴിഞ്ഞ ദിവസം രാത്രി ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗര്‍ഭിണി സോന (27) മരിച്ച സംഭവത്തില്‍ തീപിടിത്തത്തിന് കാരണം പെട്രോള്‍ എന്ന് പൊലീസ് നിഗമനം. കാറിനുള്ളില്‍ പെട്രോള്‍ ഉണ്ടായിരുന്നതായാണ് കണ്ടെത്തല്‍. തീ കത്താന്‍ ഉപയോഗിച്ച പെട്രോള്‍ എങ്ങനെ കാറിലെത്തിയെന്നു കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.
കാറിനു ഇന്ധന ചോര്‍ച്ച ഇല്ലെന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിച്ചതല്ലെന്നും ഫൊറന്‍സിക്, മോട്ടര്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ പ്രാഥമിക അന്വേഷണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് പെട്രോള്‍ പമ്പുകളിലും ടൗണിലെ സിസിടിവിയിലും പൊലീസ് പരിശോധന നടത്തി. വാഹനത്തില്‍ എത്താതെ പമ്പിലെത്തി പെട്രോള്‍ വാങ്ങിയ ചിലരെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. നടുവണ്ണൂര്‍ റോഡിനു സമീപം കന്നാസുമായി പോകുന്ന സിസിടിവിയില്‍ പതിഞ്ഞ സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇത് സോനയാണോ, അങ്ങനെയെങ്കില്‍ ആത്മഹത്യയാണോ എന്നതും കണ്ടെത്തേണ്ടതുണ്ട്. സിസിടിവിയിലെ ദൃശ്യങ്ങള്‍ ഇന്നു കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. കാറിന്റെ പിന്‍ഭാഗത്തുനിന്നു തീ പടര്‍ന്നെന്നും ശബ്ദം കേട്ടതായും സംഭവ ദിവസം സ്ഥലത്തെത്തിയവര്‍ പൊലീസിനോട് പറഞ്ഞിരുന്നു. എസി, റേഡിയേറ്റര്‍, വയറിങ്, എന്‍ജിന്‍ റൂം എന്നിവയ്ക്കു തകരാറില്ലെന്നു മോട്ടര്‍ വാഹന വകുപ്പും വ്യക്തമാക്കിയിരുന്നു.
പെട്രോള്‍ ഏതെങ്കിലും രീതിയില്‍ കാറിനുള്ളില്‍ സൂക്ഷിച്ചതാണോ എന്നു കണ്ടെത്താനാണു പൊലീസ് അന്വേഷണം. വാഹനം ഓടിച്ച കക്കറമുക്ക് പൂവത്തും ചാലില്‍ രജിന്‍ ലാലിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്താണു കൂടുതലായി പൊള്ളലേറ്റത്. സംഭവ ദിവസം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 7.30 വരെ സോന വാല്യക്കോടുള്ള മാതൃസഹോദരിയുടെ വീട്ടിലായിരുന്നു. ഭര്‍ത്താവ് രജിന്‍ലാല്‍ കാറില്‍ അവിടെ ഇറക്കിയതായും രാത്രി 7.30ന് വന്നു തിരികെക്കൂട്ടിയെന്നും ബന്ധുവായ യുവതിയുടെ മൊഴിയുണ്ട്. അന്നു വൈകിട്ട് തന്റെയൊപ്പം പേരാമ്പ്രയില്‍ പോയി സാധനങ്ങള്‍ വാങ്ങിയെന്നും ഫാന്‍സി ഷോപ്പിലും പലചരക്കുകടയിലും കയറിയ സമയത്ത് സോന എവിടെപ്പോയെന്ന് അറിയില്ലെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.
അന്ധവിശ്വാസങ്ങൾക്കു പിന്നിലെ കൊടുംക്രൂരതകൾ ….. ആക്ഷൻ ക്രൈം തില്ലർ ചിത്രം കിരാത മേയ് 29ന് പ്രദർശനത്തിന്
സാക്ഷരതയിൽ മുന്നിൽ നില്ക്കുന്നവരെന്ന് നാം ഊറ്റം കൊള്ളുമ്പോഴും അന്ധവിശ്വാസത്തിൻ്റെ ചുഴിയിൽ പെട്ട് ഒരു വലിയ സമൂഹം കാട്ടി കൂട്ടുന്ന കൊടും ചെയ്തികൾ, മനുഷ്യ മനസ്സാക്ഷിയെ തീർത്തും ഞെട്ടിക്കുന്നതാണ്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്ക്കാരവുമായ് മേയ് 29 ന് തീയേറ്ററുകളിലെത്തുന്ന ചിത്രം “കിരാത” അതിൻ്റെ നിഗൂഢതകളിലേക്കിറങ്ങിച്ചെല്ലുന്നു.
എം ആർ ഗോപകുമാർ, ചെമ്പിൽ അശോകൻ, തുളസീദാസ് (സംവിധായകൻ), ദിനേശ് പണിക്കർ, ഡോ രജിത്കുമാർ, രാജ്മോഹൻ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാർ , വൈഗറോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, ജി കെ പണിക്കർ, എസ് ആർ ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി ഉണ്ണിത്താൻ, മിന്നു മെറിൻ, അതുല്യ നടരാജൻ, ശിഖ മനോജ്, ആൻമേരി, ആർഷ റെഡ്ഡി, മാസ്റ്റർ ഇയാൻ റോഷൻ, ബേബി ഫാബിയ അനസ്ഖാൻ, മാളവിക, നയന ബാലകൃഷ്ണൻ, മായാ ശ്രീധർ, കാർത്തിക ശ്രീരാജ്, മഞ്ജു മറിയം എബ്രഹാം, ഫൗസി ഗുരുവായൂർ, ഷിബില ഷംസു കൊല്ലം, ലേഖ ബി, ബിന്ദു പട്ടാഴി, കവിത, പ്രസന്ന പി ജെ, ഷേജുമോൾ വി, സെബാസ്റ്റ്യൻ മോനച്ചൻ, അൻസു കോന്നി, ജോർജ് തോമസ്, ബിനു കോന്നി, വേണു കൃഷ്ണൻ കൊടുമൺ, ജയമോൻ ജെ ചെന്നീർക്കര, ധനേഷ് കൊട്ടകുന്നിൽ, ഉത്തമൻ ആറന്മുള, രാധാകൃഷ്ണൻ നായർ, സണ്ണി, ബിനു ടെലൻസ് എന്നിവരോടൊപ്പം ചിത്രത്തിൻ്റെ നിർമ്മാതാവ് ഇടത്തൊടി ഭാസ്ക്കരൻ ഒരു അതിഥി വേഷത്തിൽ അഭിനയിക്കുന്നു.

ബാനർ – ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (ഒറ്റപ്പാലം), നിർമ്മാണം – ഇടത്തൊടി ഭാസ്ക്കരൻ ഒറ്റപ്പാലം (ബഹ്റൈൻ), ഛായാഗ്രഹണം, എഡിറ്റിംഗ് സംവിധാനം – റോഷൻ കോന്നി, രചന – ജിറ്റ ബഷീർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – കലേഷ്കുമാർ കോന്നി, ശ്യാം അരവിന്ദം, കല- വിനോജ് പല്ലിശ്ശേരി, ചമയം – സിൻ്റാ മേരി വിൻസൻ്റ്, കോസ്റ്റ്യും -അനിശ്രീ, ഗാനരചന – മനോജ് കുളത്തിങ്കൽ, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ്, സംഗീതം- സജിത് ശങ്കർ, ആലാപനം -ബലറാം ഒറ്റപ്പാലം, നിമ്മി ചക്കിങ്കൽ, അരിസ്റ്റോ സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ -സജിത് സത്യൻ, സൗണ്ട് ഡിസൈൻ- ഹരിരാഗ് എം വാര്യർ, ബാക്ക്ഗ്രൗണ്ട് സ്കോർ – ഫിഡൽ അശോക്, ടൈറ്റിൽ അനിമേഷൻ – നിധിൻ രാജ്, കോറിയോഗ്രാഫി – ഷമീർ ബിൻ കരിം റാവുത്തർ, സംവിധാന സഹായികൾ – നന്ദഗോപൻ, നവനീത്, പോസ്റ്റർ ഡിസൈൻ- ജിസ്സെൻ പോൾ, വിതരണം – ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (സുധൻരാജ്), സ്റ്റിൽസ് – എഡ്‌ഡി ജോൺ, ഷൈജു സ്മൈൽ, പി ആർ ഓ – അജയ് തുണ്ടത്തിൽ.
വൈദ്യുതിബില്‍ അടയ്ക്കാന്‍ മറന്നുപോയോ, പേടിക്കേണ്ട,ഈ പുതിയ രീതി പരീക്ഷിക്കൂ
തിരുവനന്തപുരം: ഇനി വൈദ്യുതിബില്‍ അടയ്ക്കാന്‍ മറന്നുപോകുമെന്ന ആശങ്ക വേണ്ട!. e-NACH സൗകര്യത്തിലൂടെ കൃത്യസമയത്ത് അനായാസം ബില്ലടയ്ക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.
വൈദ്യുതി ബില്‍ തയ്യാറാക്കി അഞ്ചാം ദിവസം ബില്‍ തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് കെഎസ്ഇബിയിലേക്ക് ഈടാക്കുന്ന സംവിധാനമാണിത്. National Payment Corporation of India (NPCI)യുടെ NACH പ്ലാറ്റ്‌ഫോം നല്‍കുന്ന സുരക്ഷിത സേവനമാണിതെന്നും കെഎസ്ഇബി അറിയിച്ചു.
KSEB മൊബൈല്‍ ആപ്പ്/ wss.kseb.in എന്ന വെബ്‌സൈറ്റ് വഴി കണ്‍സ്യൂമര്‍ നമ്പരും വിശദാംശങ്ങളും നല്‍കി രജിസ്റ്റര്‍ ചെയ്യാം. നെറ്റ് ബാങ്കിങ്/ ഡെബിറ്റ് കാര്‍ഡ്/ ആധാര്‍ വഴി അനുമതി നല്‍കാം. വളരെ കുറഞ്ഞ സര്‍വ്വീസ് ചാര്‍ജ് ആണ് ഈടാക്കുന്നത് (ഒറ്റത്തവണ രജിസ്‌ട്രേഷന്‍ 10 + GST ബില്ലടയ്ക്കുമ്പോള്‍ 1.9 + GST).യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ആണ് സേവനം നല്‍കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.
ചുറ്റിക കൊണ്ട് സുഹൃത്തിന്റെ അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
കണ്ണൂര്‍: പാപ്പിനിശേരിയില്‍ ചുറ്റിക കൊണ്ട് സുഹൃത്തിന്റെ അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പാപ്പിനിശേരി വെസ്റ്റ് റെയില്‍വേ സ്റ്റേഷന് സമീപം കളത്തേര പ്രശാന്ത് (46) ആണ് മരിച്ചത്. പാപ്പിനിശേരി പഴഞ്ചിറ പള്ളിക്ക് സമീപത്തെ ഷഫീഖ് ഹംസയാണ് പ്രശാന്തിനെ വീട്ടില്‍ കയറി ആക്രമിച്ചത്.
കഴിഞ്ഞ ഏപ്രില്‍ 18ന് രാവിലെയാണ് സംഭവം. ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ വീട്ടില്‍ നിന്ന് ചുറ്റികയെടുത്താണ് തലയ്ക്ക് അടിച്ചത്. കുടിവെള്ളം ആവശ്യപ്പെട്ടെത്തിയ ഷഫീഖിന് നല്‍കാന്‍ തണ്ണിമത്തന്‍ ജ്യൂസ് തയ്യാറാക്കുന്നതിനിടെയാണ് അടുക്കള ഭാഗത്തു കൂടി എത്തി പുറകില്‍ നിന്നും ആക്രമിച്ചത്.
ആക്രമണശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷഫീഖ് പാപ്പിനിശേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് കണ്ണൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച പകല്‍ 12ന് ശേഷം.



































