Home Lifestyle Culture കേരള കൗൺസിൽ ഓഫ് ചർച്ചസ് എക്യൂമെനിക്കൽ വി ബി എസ്സ് തുടങ്ങി

കേരള കൗൺസിൽ ഓഫ് ചർച്ചസ് എക്യൂമെനിക്കൽ വി ബി എസ്സ് തുടങ്ങി

തിരുവനന്തപുരം: കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി)തിരുവനന്തപുരം ജില്ല ചിൽഡ്രൻസ് കമ്മീഷൻ നേതൃത്വം നൽകുന്ന എക്യൂമെനിക്കൽ വി ബി എസ്സിന്റെ ജില്ലാ തല ഉദ്‌ഘാടനം പേരൂർക്കട ക്രിസ്തുമംഗലം സി എസ് ഐ ചർച്ചിൽ കെസിസി ജനറൽ സെക്രട്ടറി ഡോ പ്രകാശ്‌ പി തോമസ് നിർവഹിച്ചു. സി എസ് ഐ ദക്ഷിണ കേരള ഇടവക ട്രഷറര്‍ റവ ക്രിസ്റ്റൽ ജയരാജ്‌, കെ സി സി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് റവ എ ആർ നോബിൾ, സെക്രട്ടറി റവ ഡോ എൽ ടി പവിത്ര സിംഗ്, റവ ഡബ്ലിയു ലിവിങ്സ്റ്റൻ, റവ എൻ ആർ സനിൽകുമാർ, റവ ഡി വിമൽരാജ്, ടി ജെ മാത്യു മാരാമൺ, ജി വിജയരാജ്, റവ ജിബിൻ സത്യൻ, റവ ഷെറി എസ് റോബർട്ട്‌, അശ്വിൻ ഹാംലെറ്റ്, പുഷ്പലത നെൽസൺ, വിനിത ജോർജ് എന്നിവർ പ്രസംഗിച്ചു.

കഴക്കൂട്ടം അസംബ്ളിയുടെ നേതൃത്വത്തിൽ ഇന്ന് പുളിയൻകോട് ഉളിയാഴ്ത്തുറ ലൂഥറൻ ചർച്ചിലും, നെയ്യാറ്റിൻകര, പാറശാല അസംബ്ലികളുടെ നേതൃത്വത്തിൽ നാളെ (ബുധൻ ) വെള്ളറട കാരമൂട് സോൾ വിന്നിങ് ചർച്ചിലും വിബിഎസ് നടക്കും.