Home News Breaking News ‘തുറമുഖ’ത്തിന് പിടിവലി;വകുപ്പുകളിൽ കല്ലുകടി, മന്ത്രിമന്ദിരങ്ങൾക്ക് വേണ്ടിയും അവകാശവാദം

‘തുറമുഖ’ത്തിന് പിടിവലി;വകുപ്പുകളിൽ കല്ലുകടി, മന്ത്രിമന്ദിരങ്ങൾക്ക് വേണ്ടിയും അവകാശവാദം

തിരുവനന്തപുരം: 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വി ഡി സതീശൻ
മന്ത്രിസഭ അധികാരമേറ്റശേഷം വകുപ്പുകളെ ചൊല്ലി തർക്കവും വിവാദവും. ഇന്ന് വൈകിട്ടോടെ മാത്രമേ മന്ത്രിമാരുടെ വകുപ്പുകളിൽ ഔദ്യോഗിക തീരുമാനമുണ്ടാകയുള്ളു.
ആഭ്യന്തരവും വിജിലൻസും രമേശ് ചെന്നിത്തലയ്ക്ക് നൽകി മുഖ്യമന്ത്രി വി ഡി സതീശൻ ധനവും തുറമുഖവും ആണ് എടുത്തത്.12 അംഗ കോൺഗ്രസ് മന്ത്രിമാരിൽ 8 പേർ കെസി വേണുഗോപാൽ പക്ഷക്കാരാണ്. ഇപ്പോൾ തുറമുഖ വകുപ്പ് കെ സി പക്ഷം ചോദിച്ചിരിക്കുകയാണ്.ഇതിൽ തർക്കം തുടരുന്നു. ആരോഗ്യ വകുപ്പ് എ പി അനിൽകുമാറിൽനിന്ന് എടുത്ത് കെ മുരളീധരന് നൽകിയതിലൂടെ പിന്നാക്ക സമുദായങ്ങൾക്ക് പ്രധാന വകുപ്പ് നൽകിയില്ല എന്ന ധാരണ പരത്തി.ഇതും ഇപ്പോൾ വിമർശിക്കപ്പെടുകയാണ്. ഇതിൽ എപി അനിൽകുമാർ അതൃപ്തിയിലാണ്.ഉന്നത വിദ്യാഭ്യാസ വകുപ്പിനെ ചൊല്ലിയും തർക്കം ഉടലെടുത്തിട്ടുണ്ട്. മാണി സി കാപ്പന് മന്ത്രി പദവി ലഭിക്കും വരെ വേറെ നിയമനം വേണമെന്നും ആവശ്യപ്പെട്ടിരിക്കയാണ്.
ഘടകകക്ഷികളുടെ വകുപ്പുകളിൽ ധാരണയായ ശേഷം കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പുകളിലും ചില ക്രമീകരണങ്ങൾ ഉണ്ടാകും. ഇന്ന് വൈകിട്ടോടെ മാത്രമേ അന്തിമ തീരുമാനം വരികയുള്ളു.
അതിനിടെ മന്ത്രിമന്ദിരങ്ങളെ ചൊല്ലിയും ചില അവകാശവാദങ്ങൾ ഉയർന്നു. ഒരു മന്ദിരം മൂന്ന് മന്ത്രിമാർ ആവശ്യപ്പെട്ടിരിക്കയാണ്.ക്ലിഫ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മുഖ്യമന്ത്രി ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ അങ്ങോട്ടേക്ക് മാറുകയുള്ളു.