27.7 C
Kollam
Friday 25th September, 2026 | 06:54:27 PM
Home News Kerala വാര്‍ത്തകള്‍ തെറ്റാണെന്ന് അറിഞ്ഞിട്ടും അവ ബോധപൂര്‍വം പ്രചരിപ്പിക്കുന്ന പ്രവണത വര്‍ദ്ധിക്കുന്നു,മുഖ്യമന്ത്രി വിഡി സതീശന്‍

വാര്‍ത്തകള്‍ തെറ്റാണെന്ന് അറിഞ്ഞിട്ടും അവ ബോധപൂര്‍വം പ്രചരിപ്പിക്കുന്ന പ്രവണത വര്‍ദ്ധിക്കുന്നു,മുഖ്യമന്ത്രി വിഡി സതീശന്‍

കൊല്ലം: സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വിഡി സതീശന്‍. വാര്‍ത്തകള്‍ തെറ്റാണെന്ന് അറിഞ്ഞിട്ടും അവ ബോധപൂര്‍വം പ്രചരിപ്പിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കേരളത്തിലെ മാധ്യമപ്രവര്‍ത്തനം എങ്ങോട്ടുപോകുന്നു എന്ന് ചിന്തിക്കണം. വാര്‍ത്ത തെറ്റാണെന്ന് അറിഞ്ഞിട്ടും അസത്യം പ്രചരിപ്പിക്കുകയാണ്. തെറ്റായ വാര്‍ത്ത നല്‍കിയാലും മാധ്യമങ്ങള്‍ തിരുത്താന്‍ തയ്യാറാകുന്നില്ല. ഇപ്പോള്‍ ഉള്ളത് പരിധിവിട്ട മാധ്യമപ്രവര്‍ത്തനമാണ്. ഇത്തരം സംസ്‌കാരം ഉണ്ടാകുന്നത് പുതിയ ചില ചാനലുകളുടെ വരവോടെയാണ്. പണ്ടൊക്കെ ഒരു വാര്‍ത്ത തെറ്റായി ഒരു പ്രിന്റ് മീഡിയയില്‍ വന്നാല്‍ ഉറപ്പായി 24 മണിക്കൂറിനകം അടുത്ത പത്രം വരുമ്പോള്‍ പത്രാധിപര്‍ ഒരു ഖേദം ഉള്‍ക്കൊള്ളുമായിരുന്നു. ഇപ്പോള്‍ ആ വാര്‍ത്ത ഒന്ന് മാറ്റിവെക്കുന്നത് പോലുമില്ല.

തെറ്റാണെന്ന് അറിഞ്ഞിട്ടും വീണ്ടും ആ വാര്‍ത്തയുടെ പുറകെ പോവുകയും കുറേകൂടി അസത്യങ്ങള്‍ കണ്ടെത്തുകയും ചെയ്യും. ചാനലുകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ വാര്‍ത്തകള്‍ക്കുള്ള ആവശ്യം കൂടുന്നുണ്ടെങ്കിലും, അതിന്റെ പേരില്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.