29.7 C
Kollam
Saturday 3rd October, 2026 | 03:50:32 PM
Home News Local വേങ്ങ ഭാഗത്തെ അപകട വളവില്‍ ക്രാഷ് ബാരിയര്‍ നിര്‍മ്മാണം തുടങ്ങി, ഇനി മാറേണ്ടത് വൈദ്യുതി പോസ്റ്റിന്‍റെ...

വേങ്ങ ഭാഗത്തെ അപകട വളവില്‍ ക്രാഷ് ബാരിയര്‍ നിര്‍മ്മാണം തുടങ്ങി, ഇനി മാറേണ്ടത് വൈദ്യുതി പോസ്റ്റിന്‍റെ ഭീഷണി

Advertisement

ശാസ്താംകോട്ട. ചവറ -ശാസ്താംകോട്ട പ്രധാനപാതയില്‍ വേങ്ങ ഭാഗത്തെ അപകട വളവില്‍ ക്രാഷ് ബാരിയര്‍ നിര്‍മ്മാണം തുടങ്ങി. നിര്‍മ്മാണം നടക്കുന്നതിനിടയിലും അപകടങ്ങള്‍. ശാസ്താംകോട്ട തടാകത്തിന് അതിരിട്ടാണ് ഇവിടെ റോഡ് പോകുന്നത്. വളവില്‍ സ്വകാര്യ ഭൂമി 30 അടിമുതല്‍ 50 അടിവരെ താഴ്ചയിലാണ്.

അതിവേഗം വാഹനങ്ങള്‍ പോകുന്ന ഇവിടെ വാഹനം നിയന്ത്രണം വിട്ടാല്‍ തടാകത്തിലേക്ക് വീഴാനിടയുണ്ട്. നേരത്തേ ഇവിടെ റബര്‍ മരങ്ങള്‍ നിന്നതിനാല്‍ താഴ്ച ശ്രദ്ധയില്‍പെടുമായിരുന്നില്ല. മരങ്ങള്‍ ഭൂ ഉടമ മുറിച്ചതോടെ അപകടാവസ്ഥയുണ്ടെന്ന് നേരത്തേ ന്യൂസ് അറ്റ് നെറ്റ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇവിടെ വളവില്‍ അടുത്തിടെ ഒരാള്‍ അപകടത്തില്‍ മരിച്ചതാണ് കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് അപകടത്തില്‍ യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു. അപകടാവസ്ഥ പരിഗണിച്ച് വളവില്‍ റോഡ് വീതികൂട്ടിയെങ്കിലും കെഎസ്ഇബിയുടെ 11കെവി പോസ്റ്റ് ഭീതിയായി തുടരുകയാണ്. വളവില്‍ വാഹനം തട്ടി മറിയാന്‍ പാകത്തിലാണ് പോസ്റ്റ്. മാറ്റിയിടാന്‍ സ്ഥലമുണ്ടെങ്കിലും നിരവധി പരാതി നാട്ടുകാര്‍ അറിയിച്ചെങ്കിലും തട്ടാമുട്ടികള്‍പറഞ്ഞ് അധികൃതര്‍ ഈ നടപടി വൈകിക്കുന്നത് അപകടമാണ്. ജനപ്രതിനിധികള്‍ ഇടപെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആദിക്കാട് മുക്കിലും വളവില്‍ ഒരു പോസ്റ്റ് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്.