Home News Breaking News സോന പെട്രാള്‍ വാങ്ങി കാറില്‍വച്ച് സ്വയം കത്തിച്ചോ, ഭർത്താവിന്‍റെ നിര്‍ണായക മൊഴി

സോന പെട്രാള്‍ വാങ്ങി കാറില്‍വച്ച് സ്വയം കത്തിച്ചോ, ഭർത്താവിന്‍റെ നിര്‍ണായക മൊഴി

കോഴിക്കോട്.കാർ കത്തി ഗർഭിണി മരിച്ച സംഭവത്തില്‍ നിര്‍ണായമൊഴി.സോനയുടെ ഭർത്താവ് രജിൻലാലിൻ്റെ മൊഴിയെടുത്ത് പൊലീസ്.വഴക്കിട്ടാണ് സോന കാറിൻ്റെ പുറകിൽ ഇരുന്നത്.കാറിൽ രൂക്ഷമായ പെട്രോൾ ഗന്ധം ഉണ്ടായിരുന്നെന്ന് രജിൻലാൽ

എന്താണ് പെട്രോൾ മണക്കുന്നതെന്ന് ചോദിച്ചപ്പോഴേക്കും പൊട്ടിത്തെറിച്ചു എന്നും രജിൻലാൽ പൊലീസിനോട് പറഞ്ഞു.

പെട്രോള്‍ ഏതെങ്കിലും രീതിയില്‍ കാറിനുള്ളില്‍ സൂക്ഷിച്ചതാണോ എന്നു കണ്ടെത്താനാണു പൊലീസ് അന്വേഷണം. വാഹനം ഓടിച്ച ഭര്‍ത്താവ് കക്കറമുക്ക് പൂവത്തും ചാലില്‍ രജിന്‍ ലാലിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്താണു കൂടുതലായി പൊള്ളലേറ്റത്. സംഭവ ദിവസം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 7.30 വരെ സോന വാല്യക്കോടുള്ള മാതൃസഹോദരിയുടെ വീട്ടിലായിരുന്നു. ഭര്‍ത്താവ് രജിന്‍ലാല്‍ കാറില്‍ അവിടെ ഇറക്കിയതായും രാത്രി 7.30ന് വന്നു തിരികെക്കൂട്ടിയെന്നും ബന്ധുവായ യുവതിയുടെ മൊഴിയുണ്ട്. അന്നു വൈകിട്ട് തന്റെയൊപ്പം പേരാമ്പ്രയില്‍ പോയി സാധനങ്ങള്‍ വാങ്ങിയെന്നും ഫാന്‍സി ഷോപ്പിലും പലചരക്കുകടയിലും കയറിയ സമയത്ത് സോന എവിടെപ്പോയെന്ന് അറിയില്ലെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.