Home News Kerala കാർ കത്തി ഗർഭിണി മരിച്ച സംഭവത്തില്‍ വ്യക്തത വരണമെന്ന് രജിന്‍ ലാലിന്റെ കുടുംബം

കാർ കത്തി ഗർഭിണി മരിച്ച സംഭവത്തില്‍ വ്യക്തത വരണമെന്ന് രജിന്‍ ലാലിന്റെ കുടുംബം

കോഴിക്കോട്. പേരാമ്പ്രയില് കാർ കത്തി ഗർഭിണി മരിച്ച സംഭവത്തില്‍ വ്യക്തത വരണമെന്ന് രജിന്‍ ലാലിന്റെ കുടുംബം.രജിന്‍ ലാലിന്റെ ഭാര്യ സോനയാണ് മരിച്ചത്.സോന ഞങ്ങള്‍ക്ക് മരുമകളല്ല,,, മകളാണെന്നും മരിച്ചതില് അതിയായ ദുഖമുണ്ടെന്നും രജിൻലാലിന്റെ പിതാവ് രാജൻ. സോനയും രജിനും വലിയ സന്തോഷത്തിലാണ് കഴിഞ്ഞത്.

വീട്ടില് നിന്നിറ്ങ്ങുമ്പോഴും അതേ സന്തോഷം ഉണ്ടായിരുന്നു.എന്താണ് സംഭവിച്ചതെന്ന് അറിയില്ല..

സോനയുടെയും രജിന്‍ ലാലിന്റെയും പ്രണയ വിവാഹമായിരുന്നു.വിവാഹത്തിന് ശേഷം ഇതുവരെയും സോനയുടെ വീട്ടുകാര് ഇവിടെ വന്നില്ല,സോന മാതൃസഹോദരിയുടെ വീട്ടില് മാത്രമാണ് പോപോകാറ്.കഴിഞ്ഞ മൂന്നുവർഷവും ഇവിടെ സന്തോഷത്തിലാണ് കഴിഞ്ഞത്.മരണശേഷം സോനയുടെ മൃതദേഹം കാണാൻ പോയിരുന്നു.

എന്നാല് വീട്ടില് കയറരുതെന്നും സാഹചര്യം മോശമാണെന്നും നാട്ടുകാർ പറഞ്ഞു.സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ലായിരുന്നുവെങ്കില് ഞങ്ങള്‍ ചോദ്യമുനയില്‍ നിന്നേനെ. സംഭവത്തില് വ്യക്തത വരേണ്ടതുണ്ട്. സമഗ്രമായ അന്വേഷണം നടത്തണം. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും രജിന്‍ ലാലിന്‍റെ പിതാവ് പറഞ്ഞു.