വയനാട് .പാർട്ടി വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം. തെരഞ്ഞെടുപ്പ് പ്രചരണം ഉൾപ്പെടെ അത്തരത്തിലായി. പിണറായി വിജയനെ കേന്ദ്രീകരിച്ചായിരുന്നു വിമർശനം
വികസന നേട്ടങ്ങൾ ഒന്നും വോട്ടായി മാറിയില്ല. UDFന് കൽപ്പറ്റയിൽ ഇത്രയും വലിയ ഭൂരിപക്ഷം നൽകിയത് സ്ഥാനാർത്ഥി നിർണയത്തിലെ പരാജയം. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ആർജെഡിയിൽ പോലും അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു
പല മേഖലകളിലും സംഘടനാ പ്രവർത്തനം ചിട്ടയായി നടന്നില്ല. എംഎൽഎയെ ടൗൺഷിപ്പ് ഉദ്ഘാടന വേളയിൽ കൂവിയത് തിരിച്ചടിയായി. ഇത് വേദിയിൽ നിന്നു തന്നെ തടയേണ്ടതായിരുന്നു. ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ തടയാൻ ശ്രമിച്ചതാണ്
ടൗൺഷിപ്പ് , തുരങ്കപാത അടക്കമുള്ള നേട്ടങ്ങളെ ഇത് ബാധിച്ചു. പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം വലിയ തിരിച്ചടിയായി. പാർട്ടി ശക്തികേന്ദ്രങ്ങളിൽ പോലും വോട്ട് ചോർന്നിട്ടുണ്ട്. തിരുനെല്ലിയിലെ ഉൾപ്പെടെ വോട്ട് ചോർച്ച പരിശോധനയ്ക്ക് വിധേയമാക്കണം. തിരിച്ചുവരവിന് സംഘടനാ രീതിയിൽ അടിമുടി മാറ്റം വരണമെന്നും സെക്രട്ടറിയേറ്റിൽ ചർച്ച.



































