Home News Breaking News നടി റിനി ആൻ ജോർജ്ജ് എങ്ങനെ പാസ് നേടി സത്യപ്രതിജ്ഞ ചടങ്ങിനെത്തി, വ്യാപക പ്രതികരണം

നടി റിനി ആൻ ജോർജ്ജ് എങ്ങനെ പാസ് നേടി സത്യപ്രതിജ്ഞ ചടങ്ങിനെത്തി, വ്യാപക പ്രതികരണം

കണ്ണൂര്‍.പാസ് നേടി സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത് എങ്ങനെ, നടി റിനി ആൻ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനന്റെ ഫേസ്ബുക്ക് പോസ്റ്റ്.സത്യപ്രതിജ്ഞ ചടങ്ങിൽ റിനി ആൻ ജോർജ് പാസ് നേടി പങ്കെടുത്തതിലാണ് വിമർശനം.പാർട്ടിക്കെതിരെ സംസാരിക്കുകയും പാർട്ടിക്ക് പേരുദോഷം ഉണ്ടാക്കുകയും ചെയ്ത ഒരാൾ അകത്ത് കയറിക്കൂടി

ഇത്തരം ആളുകൾ ഓഫീസുകളിലേക്ക് കടന്നുകയറിയതിന്റെ ഫലം കോൺഗ്രസ് നന്നായി അറിഞ്ഞതാണ്.സ്വപ്നയും സരിതയും കയറിയതിന്റെ ഫലം രണ്ട് മുൻ മുഖ്യമന്ത്രിമാർ അനുഭവിച്ചത്‌ അറിയാം.നീതിമാനായ ഉമ്മൻചാണ്ടിയെ വേട്ടയാടിയത് മറന്നിട്ടില്ല.

ഇത്തരം അവതാരങ്ങൾ അധികാരമുള്ളപ്പോഴെല്ലാം വരും.പറവൂരിൽ വി.ഡി. സതീശനെതിരെ സംഘടിപ്പിച്ച സ്ത്രീകളുടെ പരിപാടിയിൽ റിനി പങ്കെടുത്തു.കോൺഗ്രസിനെ കളിയാക്കിയും ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നതും കണ്ടതാണ്

സർക്കാരിനെ തകർക്കാനുള്ള ഇത്തരം അവതാരങ്ങളുടെ ഒരു ശ്രമത്തെയും അനുവദിക്കില്ലെന്ന് വിജിലിന്റെ പോസ്റ്റിൽ പറയുന്നു. നടിക്കെതിരെ അതിരൂക്ഷമായ സൈബര്‍ആക്രമണമാണ് നടക്കുന്നത്. കാര്യമായ പിന്‍ബലമില്ലാതെ ഇവര്‍ അവിടെ എത്തുകയും വിഐപിമാര്‍ക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്യില്ല. പാര്‍ട്ടി തല അന്വേഷണം വേണണെന്നും ആവശ്യമുയരുകയാണ്.