Home News Breaking News ഫിഷറീസ് വകുപ്പ്ലീഗിന് നൽകുന്നതിൽ അതൃപ്തിയുമായി ലത്തിൻ സഭ, മന്ത്രിമാരായ കെ മുരളീധരനും, സി പി ജോണും...

ഫിഷറീസ് വകുപ്പ്ലീഗിന് നൽകുന്നതിൽ അതൃപ്തിയുമായി ലത്തിൻ സഭ, മന്ത്രിമാരായ കെ മുരളീധരനും, സി പി ജോണും സഭാ ആസ്ഥാനത്ത്

Advertisement

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ടും മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയാക്കാനാകാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിസന്ധിയിൽ. സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ വകുപ്പുകൾ പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഇതോടെ നടപ്പായില്ല. ഇതിനിടെ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നൽകുന്നതിൽ എതിർപ്പ് പരസ്യമാക്കി ലത്തീൻ സഭ തിരുവനന്തപുരം രൂപത രംഗത്ത് എത്തി. കടലിനെപ്പറ്റി അറിയാവുന്ന ഷിബു ബേബി ജോണോ, സി പി ജോണോ ഈ വകുപ്പുകൾ ഏറ്റെടുക്കണമെന്നാണ് സഭയുടെ നിലപാട്. ഈ വിഷയം സഭാനേതാക്കളോട് ചർച്ച ചെയ്യാൻ മന്ത്രി കെ മുരളീധരനും, സി പി ജോണും സഭാ ആസ്ഥാനം സന്ദർശിച്ച് ചർച്ചകൾ നടത്തി. ചില കാര്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. അത് നാളെ രാവിലെയോടെ നിങ്ങൾക്ക് അറിയാം എന്ന് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മന്ത്രി സി പി ജോൺ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുകൊടുത്ത മുസ്ലീം ലീഗ്, പകരം ഫിഷറീസ് വകുപ്പ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.

എന്നാൽ ഫിഷറീസ് വകുപ്പ് വിട്ടുകൊടുക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. വകുപ്പ് വിഭജനത്തിലെ ഈ അനിശ്ചിതത്വത്തിന് പുറമേ, വരാനിരിക്കുന്ന പുതുക്കിയ ബജറ്റിൽ പ്രകടനപത്രികയിലെ ജനപ്രിയ വാഗ്ദാനങ്ങൾക്കും ഗ്യാരന്റികൾക്കും ആവശ്യമായ അധികപ്പണം കണ്ടെത്തുക എന്നതും പുതിയ മുഖ്യമന്ത്രിക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്. വകുപ്പ് തർക്കങ്ങൾ നിലനിൽക്കുമ്പോഴും, രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റികളിൽ രണ്ടെണ്ണം നടപ്പാക്കുമെന്ന് വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here