28.2 C
Kollam
Sunday 11th October, 2026 | 10:28:44 PM
Home News Kerala രാഹുലിൻ്റെ നേതൃത്വത്തിൽ ആസൂത്രിത ആക്രമണം,സഹപ്രവർത്തകരെ ആക്രമിച്ചാൽ ഇടപെടും, രാഹുൽ

രാഹുലിൻ്റെ നേതൃത്വത്തിൽ ആസൂത്രിത ആക്രമണം,സഹപ്രവർത്തകരെ ആക്രമിച്ചാൽ ഇടപെടും, രാഹുൽ

പത്തനംതിട്ട .അടൂരിലെ ഡിവൈഎഫ്ഐ – യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ പരസ്പരം പഴിചാരി നേതാക്കൾ. രാഹുൽ മാങ്കൂട്ടമാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് സിപി ഐഎം ആരോപിച്ചു. അക്രമത്തെ പ്രതിരോധിക്കുകയാണ് ചെയ്തതെന്നും പാർട്ടിക്ക് പ്രതിസന്ധിയുണ്ടായാൽ ഇടപെടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിനെ പിന്തുണച്ച് കോൺഗ്രസ് നേതൃത്വവും രംഗത്തെത്തി.
സംഭവത്തിൽ ഇരുകൂട്ടർക്കും എതിരെ പോലീസ് കേസെടുത്തു


ഡൽഹി സമരത്തിന്റെ പശ്ചാത്തലത്തിൽ അടൂർ ഏഴംകുളത്ത് DYFI സംഘടിപ്പിച്ച നൈറ്റ്മാർച്ചിനിടെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കൂവി വിളിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. DYFI-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തിയതോടെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിൽ വെച്ച് SFI പ്രവർത്തകരെ മർദ്ദിച്ചെന്നാണ് പരാതി.

സംഘർഷത്തിനിടെ രാഹുൽ മാങ്കൂട്ടത്തിലിനും ഫെനി നൈനാനും മർദ്ദനമേറ്റു. തുടർന്ന് സ്വകാര്യ ആശുപത്രിക്ക് മുന്നിലും സംഘർഷമുണ്ടായി.

സിപിഐഎം ഏരിയാസെക്രട്ടറി സഞ്ചരിച്ചിരുന്ന കാറും അക്രമികൾ അടിച്ച് തകർത്തു. രാഹുലിൻ്റെ നേതൃത്വത്തിൽ ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്ന് സിപിഐ എം.തൻ്റെ സഹപ്രവർത്തകരെ ആക്രമിച്ചാൽ ഇടപെടുമെന്നും പ്രതിരോധം തുടരുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ.

രാഹുലിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലന്നും രാഹുൽ ഇപ്പോഴും കോൺഗ്രസിനുള്ളിൽ തന്നെയെന്നും സി സി സി ജനറൽ സെക്രട്ടറി പഴകുളം ശിവദാസൻ പറഞ്ഞു

സംഘർഷത്തിൽ ഇരുവിഭാഗങ്ങൾക്ക് എതിരെ പോലീസ് കേസെടുത്തു. എസ്എഫ്ഐയുടെ പരാതിയിൽ രാഹുലാണ് ഒന്നാം പ്രതി. സംഘർഷാവസ്ഥ കണക്കിലെടുത്ത് അടൂരിലെ സിപിഐ എം, കോൺഗ്രസ് ഓഫീസുകളിലും രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വീട്ടിലും പൊലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here