27.4 C
Kollam
Sunday 11th October, 2026 | 10:33:43 PM
Home News Kerala സിപിഎം വിപുലീകൃതയോഗത്തിന് പിന്നാലെ പത്തനംതിട്ടയിൽ പാർട്ടിയ്ക്കുള്ളിൽ പോര് ,ഏരിയാ കമ്മിറ്റിയംഗം രാജി വെച്ചു

സിപിഎം വിപുലീകൃതയോഗത്തിന് പിന്നാലെ പത്തനംതിട്ടയിൽ പാർട്ടിയ്ക്കുള്ളിൽ പോര് ,ഏരിയാ കമ്മിറ്റിയംഗം രാജി വെച്ചു

പത്തനംതിട്ട.സിപിഎം വിപുലീകൃതയോഗത്തിന് പിന്നാലെ പത്തനംതിട്ടയിൽ പാർട്ടിയ്ക്കുള്ളിൽ പോര് മുറുകുന്നു.
നേതൃത്വവുമായുള്ള ഭിന്നതയിൽ ഏരിയാ കമ്മിറ്റിയംഗം രാജി വെച്ചു. സി.പി.ഐഎം കോഴഞ്ചേരി ഏരിയ കമ്മിറ്റിയംഗവും കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗവുമായ ടിം ടൈറ്റസ് എ.സിയാണ് രാജി വെച്ചത്. ലൈംഗിക ആരോപണമടക്കമുള്ള ഗുരുതര പരാതികളിൽ പോലും ഏരിയ നേതൃത്വം മുഖം തിരിച്ചു എന്നാണ് ആക്ഷേപം.


തെറ്റുതിരുത്താൻ ചേർന്ന വിപുലീകൃത ജില്ലായോഗത്തിലെ തർക്കങ്ങൾക്ക് പിന്നാലെ ഏരിയ കമ്മിറ്റികളിലും പൊട്ടിത്തെറികൾ രൂക്ഷമായ് കഴിഞ്ഞു.
മുൻ മന്ത്രിമാരായ എ.കെ ബാലൻ്റെയും
വി ശിവൻകുട്ടിയുടെയും പേഴ്സണൽ സ്‌റ്റാഫംഗമായിരുന്ന സി.പി.എം കോഴഞ്ചേരി ഏരിയാ കമ്മിറ്റിയംഗം ടീംടൈറ്റസ് ഏരിയാ സെക്രട്ടറിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് രാജി വെച്ചത്. രൂക്ഷവിമർശനങ്ങളാണ് ഏരിയാ നേതൃത്വത്തിനെതിരെ ടിം ഉയർത്തുന്നത്. ഒരു ലോക്കൽ കമ്മിറ്റിസെക്രട്ടറിക്കും ഏരിയ കമ്മിറ്റി അംഗത്തിനും എതിരെയുള്ള ലൈംഗിക പീഡന പരാതി പൂഴ്ത്തിയെന്നതടക്കമുള്ളവ അക്കൂട്ടത്തിലുണ്ട്. അയിരൂർ സർവീസ് സഹകരണ ബാങ്കിൽ അനധികൃതമായി പലിശ ഇളവ് നൽകിയ ഉദ്യോഗസ്ഥരെ ഏരിയാ സെക്രട്ടറി സംരക്ഷി സംരക്ഷിച്ചതായും പാർട്ടിയെ വളർത്താൻ ഏരിയാ നേതൃത്വം ശ്രമിക്കുന്നില്ലെന്നും വിമർശനമുണ്ട്. സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയിട്ടു പോലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് രാജി എന്നാണ് വിവരം.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ ടിം ഈ സ്ഥാനവും രാജി വയ്ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ടിം ടൈറ്റസിന് പിന്നാലെ കൂടുതൽ പേർ കോഴഞ്ചേരിയിൽ രാജിക്കൊരുങ്ങുന്നതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here