കുന്നത്തൂർ: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ബാലികാദിനം തുറന്ന മിഴിയിൽ അവൾ മുന്നോട്ട് എന്ന പേരിൽ സംഘടിപ്പിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം അർത്തിയിൽ അസൂറ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അക്കരയിൽ ഹുസൈൻ അധ്യക്ഷത വഹിച്ചു.
കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ആർ. മദനമോഹനൻ ബാലികദിന സന്ദേശം നല്കി. ഇർഷാദ് കണ്ണൻ, വിനുകുമാർ പാലമൂട്ടിൽ,ജയലക്ഷ്മി, എച്ച് അൻസൽന,ഹാരിസ് കുഴുവേലിൽ, ശബ്ന റിയാസ്, എന്നിവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച ഗ്രന്ഥശാല ബാലവേദി കൂട്ടുകാരി എസ്. ഐറയെ അനുമോദിച്ചു.
































