26.6 C
Kollam
Saturday 12th September, 2026 | 01:47:40 AM
Home News Kerala ചിരിക്കുന്നത് ചിലര്‍ക്ക് മഹാപരാധം,റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചുവെച്ച് നന്നായി അഭിനയിച്ചാല്‍ ഡബിള്‍ ഓക്കെ,നടി റിനി

ചിരിക്കുന്നത് ചിലര്‍ക്ക് മഹാപരാധം,റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചുവെച്ച് നന്നായി അഭിനയിച്ചാല്‍ ഡബിള്‍ ഓക്കെ,നടി റിനി

കൊച്ചി: തനിക്കെതിരെ സൈബറിടങ്ങളില്‍ നടക്കുന്ന പുതിയ ചര്‍ച്ചകളില്‍ പ്രതികരണവുമായി നടി റിനി ആന്‍ ജോര്‍ജ്ജ്. മരണ സ്ഥലത്ത് പോയാല്‍ പരിചയം ഉള്ള ആളുകളെ കണ്ടാല്‍ ചിരിക്കുന്നത് ചിലര്‍ക്ക് മഹാപരാധം ആണെന്ന് റിനി പറഞ്ഞു. എന്നാല്‍ ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചുവെച്ച് നന്നായി അഭിനയിച്ചാല്‍ ഡബിള്‍ ഓക്കെയാണെന്നും കൂടെ നിന്ന് സെല്‍ഫിയും റീലും എടുക്കുമെന്നും റിനി പറയുന്നു.

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നടന്‍ സലിംകുമാറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് പുതിയ ചര്‍ച്ച. അദ്ദേഹത്തിന്റെ മൃതദേഹം പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ റിനി ആന്‍ ജോര്‍ജ് എത്തിയിരുന്നു. ആ സമയത്ത് അവിടെയുണ്ടായിരുന്ന മറ്റ് ആളുകളോട് അവര്‍ ചിരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയിരുന്നു. ഇതോടെ മരണവീട്ടില്‍ ചിരിക്കുന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയ ചര്‍ച്ച ആരംഭിക്കുകയും ചെയ്തു. ഇത്തരം വിഡിയോകളുടെ താഴെ അശ്ലീലവും തെറി പറഞ്ഞുകൊണ്ടുമുള്ള കമന്റുകളാണ് താഴെയുള്ളത്. യുഡിഎഫ് നേതാക്കളെ കാണാന്‍ വന്നതാണെന്നും മരണവീട്ടില്‍ ഇങ്ങനെ ചിരിക്കാമോ എന്നു തുടങ്ങി കമന്റുകളുടെ പ്രളയം ആണ്. അവസരങ്ങള്‍ക്കൊത്ത് പെരുമാറാനറിയില്ലാത്തതാണ് പ്രശ്‌നമെന്നാണ് ചിലര്‍ കുറിക്കുന്നത്. ഭീഷണയുടേയും അശ്ലീലച്ചുവയുള്ളതുമായ കമന്റുകളും ഉണ്ട്. ഈ സെബര്‍ അധിക്ഷേപങ്ങള്‍ക്കാണ് റിനി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മറുപടി പറഞ്ഞിരിക്കുന്നത്. ഈ കുറിപ്പിന്റെ താഴെയും അശ്ലീല കമന്റുകള്‍ നിറയുന്നുണ്ട്.

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

‘ഞാന്‍ വളരെ ചെറുപ്പം മുതല്‍ ശ്രദ്ധിച്ചിരിക്കുന്ന ഒരു കാര്യമാണ്…വളരെ ചെറിയ, ആര്‍ക്കും ഉപദ്രവകരം അല്ലാത്ത കാര്യങ്ങള്‍ പോലും ചിലര്‍ക്ക് വലിയ പ്രശ്‌നം ആണ്…മഹാ അപരാധം ആണ്… ഉദാഹരണത്തിന് കാലിന്മേല്‍ കാല്‍ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിജയം ഉള്ള ആളുകളെ കണ്ടാല്‍ ഒന്ന് ചിരിക്കുക തുടങ്ങിയവ… എന്നാല്‍ ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാല്‍, ഡബിള്‍ ഓക്കെ… കൂടെ നിന്ന് സെല്‍ഫി എടുക്കല്‍, റീല്‍സ് എടുക്കല്‍ അങ്ങനെ പലതും കാണാം…നാടകമേ ഉലകം…’