27.2 C
Kollam
Saturday 12th September, 2026 | 12:54:34 AM
Home News Breaking News എംഎസ്സി എല്‍സ 3 കപ്പലപകടവുമായി ബന്ധപ്പെട്ട് മൂന്ന് കപ്പൽ ജീവനക്കാർക്ക് രാജ്യം വിടാൻ അനുമതി

എംഎസ്സി എല്‍സ 3 കപ്പലപകടവുമായി ബന്ധപ്പെട്ട് മൂന്ന് കപ്പൽ ജീവനക്കാർക്ക് രാജ്യം വിടാൻ അനുമതി

കൊച്ചി.എംഎസ്സി എല്‍സ 3 കപ്പലപകടവുമായി ബന്ധപ്പെട്ട് മൂന്ന് കപ്പൽ ജീവനക്കാർക്ക് രാജ്യം വിടാൻ അനുമതി നൽകി ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി അനുമതി നല്‍കിയത്. പത്ത് ലക്ഷം രൂപയുടെ ആള്‍ ജാമ്യം നല്‍കണം അല്ലെങ്കിൽ ഒരു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റിയും നല്‍കണം. നാവികര്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോള്‍ ഓണ്‍ലൈനായി ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കപ്പലിന്റെ കാപ്റ്റന്‍ ഉള്‍പ്പെടെ മറ്റ് നാല് നാവികരുടെ കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകും. മജിസ്ട്രേറ്റിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക. കപ്പലിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി DG ഷിപ്പിംഗ് കോടതിയിൽ സത്യവാങ്മൂലം നൽകി. വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കയറ്റാനായി എത്തിയപ്പോള്‍ തന്നെ കപ്പലിന് ഒരു വശത്തേക്ക് ചെരിവുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.