Home News Breaking News വേതന വർധന ആവശ്യപ്പെട്ട് സമരം, നഴ്സുമാര്‍ക്ക് ലാത്തിയടിയേറ്റു

വേതന വർധന ആവശ്യപ്പെട്ട് സമരം, നഴ്സുമാര്‍ക്ക് ലാത്തിയടിയേറ്റു

Advertisement

തൃശ്ശൂര്‍. നേഴ്സുമാർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്. അമല – ജൂബിലി മിഷൻ ആശുപത്രികളിലെ വേതന വർധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നേഴ്സുമാർക്കാണ് മർദ്ദനമേറ്റത്. അടിസ്ഥാന വേതനം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലേബർ ഓഫീസ് ഉപരോധിക്കാൻ ശ്രമിച്ചതോടെയായിരുന്നു പോലീസ് ലാത്തി വീശിയത്. പിന്നീട് മന്ത്രി തലത്തിൽ വിഷയം ചർച്ച ചെയ്യാമെന്ന് ഉറപ്പിൻമേലാണ് നേഴ്സുമാർ കളക്ടറേറ്റിലെ സമരമവസാനിപ്പിച്ചത്


വേതന വർധന ആവശ്യപ്പെട്ട് അമല , ജൂബിലി മിഷൻ ആശുപത്രികളിലെ നേഴ്സുമാർ നടത്തുന്ന സമരം മൂന്നുമാസം പിന്നിട്ടു. വിഷയത്തിൽ ഇടപെടാൻ ലേബർ ഡിപ്പാർട്ട്മെൻറ് തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു നേഴ്സുമാരുടെ പ്രതിഷേധം. ലേബർ ഓഫീസിലേക്ക് നടത്തിയ മാർച്ച് കളക്ടറേറ്റിനു മുന്നിൽ പോലീസ് തടഞ്ഞു. മൂന്നു പ്രതിനിധികളുമായി പിന്നാലെ ലേബർ ഓഫീസറുടെ ചർച്ച. പക്ഷേ പോലീസ് സാന്നിധ്യത്തിൽ ചർച്ച മുന്നോട്ടു കൊണ്ടുപോകാൻ ലേബർ ഓഫീസർ താൽപര്യം പ്രകടിപ്പിച്ചില്ല. ഇതോടെ ഓഫീസ് ഉപരോധിക്കാൻ കളക്ടറേറ്റിലെ പോലീസ് ബന്ധവസ് മറികടന്നു യുഎൻഎ പ്രവർത്തകർ. ഇതോടെ പോലീസ് ലാത്തി വീശി.

ലേബർ ഓഫീസിനു മുന്നിൽ പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ എസിപി ഇടപെട്ട് അനുനയത്തിന് വഴിയൊരുക്കി. നാളെ തൊഴിൽ വകുപ്പ് മന്ത്രിയും , ലേബർ കമ്മീഷണറും പങ്കെടുത്ത് തിരുവനന്തപുരത്ത് ചർച്ച. അതേസമയം നാളെ മുതൽ സമരം ശക്തപ്പെടുത്താനാണ് യുഎൻഎയുടെ തീരുമാനം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here