25.3 C
Kollam
Thursday 15th October, 2026 | 11:13:45 PM
Home News Kerala കണ്ണൂരിൽ ആറ് സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാർ നടത്തുന്ന സമരം ഒത്തുതീർപ്പിലേക്ക്

കണ്ണൂരിൽ ആറ് സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാർ നടത്തുന്ന സമരം ഒത്തുതീർപ്പിലേക്ക്

കണ്ണൂരിൽ ആറ് സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാർ നടത്തുന്ന സമരം ഒത്തുതീർപ്പിലേക്ക്. കരാറിൽ ഒപ്പ് വെക്കാമെന്ന് കൊയിലി ആശുപത്രി മാനേജ്മെൻറ് ഇന്നലെ നഴ്സുമാർക്ക് ഉറപ്പു നൽകിയിരുന്നു .ഇന്ന് രാവിലെ 11 മണിക്ക് ആശുപത്രി പ്രതിനിധികൾ ലേബർ ഓഫീസിൽ എത്തും. കരാറിൽ ഒപ്പ് വെക്കുന്നത് വരെ സമരം തുടരുമെന്നാണ് ഐഎൻഎയുടെ നിലപാട്. കഴിഞ്ഞ ദിവസം 5 ആശുപത്രികൾ കരാറിൽ ഒപ്പുവച്ചപ്പോൾ കൊയിലി ആശുപത്രി മാത്രമാണ് ചർച്ചകളിൽ പങ്കെടുക്കാതെ വിട്ടു നിന്നത്.