27.2 C
Kollam
Saturday 12th September, 2026 | 12:55:01 AM
Home News Breaking News പെരുമഴയ്ക്ക് നാളെ മുതൽ താൽകാലിക ശമനം

പെരുമഴയ്ക്ക് നാളെ മുതൽ താൽകാലിക ശമനം

സംസ്ഥാനത്ത് പെരുമഴയ്ക്ക് താൽകാലിക ശമനം.നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നും റെഡ്, ഓറഞ്ച് അലേർട് ഉണ്ടാവില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തുടരുന്നു.

നാളെയും വടക്കൻ ജില്ലകളിൽ മാത്രമായി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ യെല്ലോ അലേർട്ട് ആണ് നിലനിൽക്കുന്നത്. മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ആയിരിക്കും യെല്ലോ അലേർട്. ഉരുൾപൊട്ടൽ മണ്ണിടിച്ചൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.