Advertisement
ചവറ: ചവറ ഉപജില്ല കലോത്സവത്തിനായുള്ള ലോഗോ ക്ഷണിക്കുന്നു. കലോത്സവത്തിൻ്റെ കലാപരമായ മികവും സാംസ്കാരിക തനിമയും പ്രതിഫലിപ്പിക്കുന്ന ലോഗോകൾ ആണ് പരിഗണിക്കുക. എ ഐ നിർമ്മിതമായവ പരിഗണിക്കുന്നതല്ല. ലോഗോ PNG അല്ലെങ്കിൽ JPEG ഫോർമാറ്റിൽ ഹൈ റസലൂഷനിൽ ആയിരിക്കണം അയക്കേണ്ടത് .
തയ്യാറാക്കിയ ലോഗോയും വിശദാംശങ്ങളും 2026 നവംബർ 2 ന് വൈകുന്നേരം 5 മണിക്കകം 9496329951 എന്ന വാട്സ്ആപ്പ് നമ്പറിൽ ലഭിച്ചിരിക്കണം. ലോഗോ അയക്കുമ്പോൾ തയ്യാറാക്കിയ ആളുടെ പേര്, മൊബൈൽ നമ്പർ എന്നിവ പ്രത്യേകം ടൈപ്പ് ചെയ്ത് ചേർക്കണം (ലോഗോയുടെ ഫയലിലല്ലാതെ) തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ സ്രഷ്ടാവിനെ കലോത്സവ വേദിയിൽ അനുമോദിക്കുന്നതാണ്.



























