30.5 C
Kollam
Thursday 29th October, 2026 | 04:23:10 PM
Home News Kerala മാലുമേൽ പുഞ്ചയിൽ നെല്ലുവിത ഉദ്ഘാടനം ചെയ്തു

മാലുമേൽ പുഞ്ചയിൽ നെല്ലുവിത ഉദ്ഘാടനം ചെയ്തു

Advertisement

തൊടിയൂർ പഞ്ചായത്തിന്റെ നെല്ലറ എന്ന വിശേഷിപ്പിക്കുന്ന മാലുമേൽ പുഞ്ചയിലെ 150 ഏക്കറിലധികം വിസ്തൃതിയുള്ള സ്ഥലത്തെ 100 ഏക്കറിന് മുകളിലാണ് ഇപ്പോൾ കൃഷി നടത്തുന്നത്. കുട്ടനാടൻ മാതൃകയിൽ കൃഷി രീതി അവലംബിച്ച് മാലുമേൽ പുഞ്ച നെല്ലുൽപാദക സമിതിയുടെ നേതൃത്വത്തിൽ കുട്ടനാട്ടുകാരായ ഷാജി, ദേവസ്യ ആന്റണി എന്നിവരുടെ ചുമതലയിലാണ് പുഞ്ചയിൽ കൃഷി നടത്തുന്നത്. നൂറിലധികം കർഷകർക്ക് ഉടമസ്ഥാവകാശം ഉള്ള സ്ഥലമാണ് മാലുമേൽ പുഞ്ച.കഴിഞ്ഞ 8 വർഷക്കാലമായി മികച്ച രീതിയിൽ വിളവ് ലഭിച്ചുവരുന്ന പുഞ്ചനിലമാണ്.

പ്രകൃതി ഭംഗിയാൽ ആകർഷകമായ ഈ സ്ഥലം കാർഷിക ടൂറിസം മേഖല കൂടിയാണ്. നെൽവിത ഉദ്ഘാടനം തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ജയപ്രകാശ് ജില്ലാ പഞ്ചായത്തംഗം നജീബ് മണ്ണിൽ എന്നിവർ നിർവഹിച്ചു. സമിതി പ്രസിഡണ്ട് ആർ.രവീന്ദ്രൻ പിള്ള യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിനി സജു, നാസർ പാട്ട കണ്ടത്തിൽ, കുറ്റിയിൽ സജീവ്, സമിതി സെക്രട്ടറി കുറ്റിയിൽ ഇബ്രാഹിംകുട്ടി കൃഷിവകുപ്പ്‌ ഉദ്യോഗസ്ഥർ സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here