Home News Local പെൻഷൻകാരുടെ ആരോഗ്യ ചികിത്സാപദ്ധതി പൂർണമായും സൗജന്യ മാക്കണം,പെൻഷനേഴ്സ് അസോസിയേഷൻ

പെൻഷൻകാരുടെ ആരോഗ്യ ചികിത്സാപദ്ധതി പൂർണമായും സൗജന്യ മാക്കണം,പെൻഷനേഴ്സ് അസോസിയേഷൻ

ശാസ്താംകോട്ട:സർവീസ് പെൻഷൻകാർക്കുള്ള ആരോഗ്യ ചികിത്സാ പദ്ധതി പൂർണമായും സൗജന്യമക്കണമെന്നും,പെൻഷൻ പ്രായം ഉയർത്താനുള്ള ബഡ്ജറ്റ് നിർദേശം ഒഴിവാക്കണമെന്നും സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം നേതൃസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാന കമ്മിറ്റി അംഗം എ.മുഹമ്മദ്‌ കുഞ്ഞ് ഉദ്‌ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ ജി ജയചന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എൻ.സോമൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന കൗൺസിൽ അംഗങ്ങളായ അർത്തിയിൽ അൻസാരി,ഡി.ബാബുരാജൻ,ജോൺ മത്തായി,ലീലാമണി,നിയോജകമണ്ഡലം സെക്രട്ടറി എം ഐ നാസർ ഷാ,ട്രഷറർ സന്തോഷ്‌ കുമാർ,വനിതാഫോറം പ്രസിഡന്റ്‌ അസൂറ അർത്തിയിൽ,നേതാക്കളായ ആയിക്കുന്നം സുരേഷ്,മുഹമ്മദ്‌ ഹനീഫ,കെ.സാവിത്രി,എം ജോർജ്,രാധാകൃഷ്ണപിള്ള, രാധാകൃഷ്ണൻ നായർ,ടി.എ സുരേഷ് കുമാർ,രാജിവ് കുമാർ,വി.പ്രകാശ്,കെ.രാജേന്ദ്രൻ, അശോകൻ മൺട്രോ,കെ.ബാബു, അമ്പുജാക്ഷിപിള്ള,പുത്തൻമഠം സുരേഷ്,രാജൻ പിള്ള,സത്യൻ,നെൽസൺ എന്നിവർ സംസാരിച്ചു.നിയോജകമണ്ഡലം ഏകദിന ശില്പശാല ജൂൺ 30ന് ചക്കുവള്ളി എൻഎസ്എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നതിന് നേതൃയോഗം തീരുമാനിച്ചു