വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ പിടിയിൽ
വിഴിഞ്ഞം .വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ പിടിയിൽ. കുര്യാത്തി സ്വദേശി സച്ചിൻകുമാർ (32)ആണ് പിടിയിലായത്. മറ്റൊരു വിവാഹ ശ്രമത്തിനിടെയാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിന്തുടർന്നാണ് പാലക്കാട് വച്ച് പിടികൂടിയത്. 2022ൽ ജോലിസ്ഥലത്തുവച്ച് പരിചയപ്പെട്ട പ്രതി വിവാഹ വാഗ്ദാനം നൽകി പലപ്പോഴായി യുവതിയിൽ നിന്നു 9 ലക്ഷം രൂപയും 7 പവൻ സ്വർണാഭരണവും തട്ടിയെടുക്കുകയും പല സ്‌ഥലത്തു കൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed