Home Blog Page 581

വച്ചുപ്പൊറുപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ താക്കീതിന് പിന്നാലെ കടുപ്പിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയും, ‘വിസിമാർ ചെയ്തത് അത്യന്തം ഗുരുതര പ്രശ്നം’

കൊച്ചി: ആർ എസ് എസ് പരിപാടിയിൽ കേരളത്തിലെ വൈസ് ചാൻസലർമാർ പങ്കെടുത്തതിനെതിരെ മുഖ്യമന്ത്രി വി ഡി സതീശന്റെ താക്കീതിന് പിന്നാലെ കടുപ്പിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും രംഗത്ത്. സർസംഘചാലക് മോഹൻ ഭാഗവത്തിന്റെ പ്രഭാഷണ സഭയിൽ വി സി മാർ പങ്കെടുത്തത് അത്യന്തം ഗുരുതരമായ പ്രശ്നമാണെന്നും, അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

വൈസ് ചാൻസലർ പദവി സർവകലാശാലകളുടെ നിഷ്പക്ഷതയുടെ പ്രതീകമാണെന്നും പ്രത്യയശാസ്ത്ര ധ്രുവീകരണങ്ങൾക്ക് ഈ പദവികൾ വഴിമാറുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെയ്തത് തെറ്റായിപ്പോയി എന്ന് പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള മാന്യതയും ഇത് ആവർത്തിക്കാതിരിക്കാനുള്ള സാമൂഹിക ബോധവും വി സിമാരിൽ നിന്ന് ഉണ്ടാകണമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. അതേസമയം ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി സിമാരും കേരളത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ലെന്ന് താക്കീതും നൽകിയിരുന്നു.

സംഘപരിവാറിന്റെ 100 വർഷങ്ങൾ ആഘോഷിക്കാൻ സർസംഘചാലക് മോഹൻ ഭഗവത്തിന്റെ പ്രഭാഷണസഭയിൽ കേരളത്തിലെ മൂന്ന് സർവ്വകലാശാല വി സിമാർ പങ്കെടുത്തത് അത്യന്തം ഗുരുതരമായ പ്രശ്നമാണ്. കേവലം വ്യക്തിപരമായ പങ്കാളിത്തം എന്നതിനപ്പുറം, മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്. വൈസ് ചാൻസലർ പദവി എന്നത് ഒരു സർവകലാശാലയുടെ അക്കാദമികവും ഭരണപരവുമായ നിഷ്പക്ഷതയുടെ പ്രതീകമാണ്. ഏതെങ്കിലും തരത്തിലുള്ള പ്രത്യയശാസ്ത്ര ധ്രുവീകരണങ്ങൾക്ക് അക്കാദമിക പദവികൾ വഴിമാറുന്നത് ഒരിക്കലും അനുവദിക്കാനാവില്ല.

നമ്മുടെ സർവ്വകലാശാലകളുടെ മതേതരസ്വഭാവത്തെ അട്ടിമറിക്കാൻ നിരന്തരമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് സർവ്വകലാശാല വി സിമാരിൽ നിന്നുതന്നെ ഇത്തരമൊരു പ്രവർത്തി ഉണ്ടാകാൻ പാടില്ലായിരുന്നു. തെറ്റായിപോയി എന്ന് പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള മാന്യതയും ആവർത്തിക്കാതിരിക്കാനുള്ള സാമൂഹിക ബോധവും വിസിമാരിൽ നിന്ന് ഉണ്ടാകണം. സർവകലാശാലകളുടെ സ്വയംഭരണാധികാരവും അക്കാദമിക നിഷ്പക്ഷതയും സംരക്ഷിക്കാനും, വിദ്യാഭ്യാസ മേഖലയുടെ മതേതര സ്വഭാവം തകരാതെ കാത്തുസൂക്ഷിക്കാനും ജനാധിപത്യ സമൂഹവും അക്കാദമിക സമൂഹവും ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്.

വൈസ് ചാന്‍സലര്‍മാരെ മുഖ്യമന്ത്രി വിരട്ടുന്നു; വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

തിരുവനന്തപുരം: ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ. വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് സര്‍വകലാശാല ചട്ടത്തില്‍ പറയുന്നുണ്ടോ എന്ന് വിശദമാക്കണം. ഉണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാട്ടണം. മറ്റുള്ളവര്‍ ഇനി പങ്കെടുക്കാതിരിക്കാന്‍ വി.സിമാരെ ഭീഷണിപ്പെടുത്തുകയാണ് മുഖ്യമന്ത്രിയെന്ന് മുരളീധരന്‍ ആരോപിച്ചു.

രാജ്യത്ത് നിരവധി വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസിന്റെ നൂറാം വാര്‍ഷിക പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.രാജ്യത്തിന്റെ പ്രധാനമന്ത്രി ആര്‍എസ്എസ് പ്രവര്‍ത്തകനാണ് എന്ന് മറക്കരുത്. അദ്ദേഹത്തെ കാണുന്നതില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനില്‍ക്കുമോയെന്ന് മുരളീധരന്‍ ചോദിച്ചു.ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയും സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും പ്രസ്താവനകള്‍. ജമാ അത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചു എന്നു പറഞ്ഞയാളാണ് മുഖ്യമന്ത്രി.

ജമാ അത്ത് അമീറിനെ അങ്ങോട്ടു പോയി കണ്ടയാളാണ് പ്രതിപക്ഷ നേതാവ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍എസ്എസ് പരിപാടികളില്‍ പങ്കടുക്കുന്നതിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് 2024ല്‍ കേന്ദ്രസര്‍ക്കാര്‍ നീക്കിയതാണെന്ന് മുരളീധരന്‍ ചൂണ്ടിക്കാണിച്ചു.ഭാരതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ പ്രസ്ഥാനമാണ് രാഷ്ട്രീയ സ്വയം സേവക് സംഘ്. ആര്‍എസ്എസിനെക്കുറിച്ച് ഇനിയും തെറ്റിദ്ധാരണ പരത്താമെന്നത് വ്യാമോഹം മാത്രമാണ്.
ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓര്‍ക്കുന്നത് നല്ലതെന്നും വി.മുരളീധരന്‍ പറഞ്ഞു.

കുവൈറ്റ് ഭായിജാൻ കോഴിക്കോട്എക്സൈസ് പിടിയിൽ

കോഴിക്കോട്. കുവൈറ്റ് ഭായിജാൻ എക്സൈസ് പിടിയിൽ. ഗൾഫ് രാജ്യങ്ങളിൽ MDMA ഇടപാടുകൾ നടത്തിവന്ന പ്രതി. കുവൈറ്റ് ജയിലിൽ അടക്കം ശിക്ഷ അനുഭവിച്ച കുവൈറ്റ് ഭായ്ജാൻ എന്നറിയപ്പെടുന്ന ഉത്തർപ്രദേശ് സ്വദേശി ഫൈസാൻ ഖാൻ MDMA യുമായി കോഴിക്കോട് പന്തീരാങ്കാവിൽ പിടിയിലായി.

എക്സൈസ് വകുപ്പ് കേരളത്തിൽ നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ ഓപ്പറേഷന്റെ ഭാഗമായാണ് ഉത്തർപ്രദേശ് സ്വദേശി ഫൈസാൻ ഖാൻ 22.2765ഗ്രാം MDMA യുമായി പിടിയിലായത്. ഗൾഫ് രാജ്യങ്ങളിൽ MDMA വിതരണം നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഫൈസാൻ ഖാൻ.

കേരളത്തിലേക്ക് ലഹരി കടത്ത് ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് എക്സൈസ് സംഘം ഫൈസൽ ഖാനെ പിടികൂടുന്നത്

ഭവികാ ലക്ഷ്മിക്ക് ഈ വർഷത്തെ പൂവച്ചൽ ഖാദർ ബാലസാഹിത്യരത്ന പുരസ്‌കാരം

ശാസ്താംകോട്ട. യുവ എഴുത്തുകാരിയും റീൽസ് താരവുമായ ഭവികാ ലക്ഷ്മി (ഗൗരിക്കുട്ടി )ഈ വർഷത്തെ പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ പൂവച്ചൽ ഖാദർ ബാലസാഹിത്യരത്ന പുരസ്കാരത്തിന് അർഹയായി. പതാരം എൻ എസ് എൻ എസ് പി എം യു പി എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഭവിക.
ഒൻപതാം വയസിൽ ഭവിക എഴുതിയ പ്രൈമറി വിദ്യാഭ്യാസ കാലഘട്ടത്തിലെ അനുഭവക്കുറിപ്പുകൾ ഗൗരിത്തം എന്ന പുസ്തകത്തിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു. .
“ഹണ്ടിങ് വിത്ത് ഷാർക്ക് “എന്ന തന്റെ രണ്ടാമത്തെ പുസ്തകം ഈ വരുന്ന വായന വാരാചരണത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യുന്നുണ്ട്. കഴിഞ്ഞവർഷം തിരുവനന്തപുരത്ത് നടന്ന കേരളത്തിലെ 140 ൽ പരം എഴുത്തുകാരായ കുട്ടികളുടെ പ്രഥമ സംഗമത്തിൽ ഗൗരി പങ്കെടുക്കുകയും വേദിയിൽ സ്വാഗതം പറയാനുള്ള അവസരവും ലഭിക്കുകയും ചെയ്തിരുന്നു . സ്കൂൾതലത്തിലും മറ്റും കുട്ടികൾക്ക് വേണ്ടി നടത്തുന്ന പരിപാടികളിൽ കുട്ടികളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും എല്ലാ കുട്ടികൾക്കും ഒരു തവണയെങ്കിലും പ്രാഥമിക ശുശ്രൂഷ പരിശീലനം നൽകണമെന്നും ഉള്ള തന്റെ ആവശ്യത്തിൻമേൽ സർക്കാർ നിലപാട് കാത്തിരിക്കുകയാണ് ഭവിക. ബോധവൽക്കരണ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള റീൽസുകളും മറ്റ് കോമഡി സ്കിറ്റുകളും അവതരിപ്പിച്ചു വരുന്നുണ്ട്. പ്രസംഗം, കഥാപ്രസംഗം നൃത്തം കാവ്യാലാപനം പരിസ്ഥിതി സംരക്ഷണ പ്രവർത്തനം തുടങ്ങി വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കുട്ടികൾ പ്ലാസ്റ്റിക്കിന്റെ ഭവിഷ്യത്തുകൾ മനസ്സിലാക്കുന്നതിന് വേണ്ടി സംസ്ഥാനതലത്തിൽ ഗൗരി ഏറ്റെടുത്ത ” ഇക്കോ സ്റ്റൂൾ ചലഞ്ച് ” എന്ന പദ്ധതി കേരളത്തിലെ സ്കൂളുകളിൽ നടപ്പാക്കുന്നതിനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ എൽ സുഗതന്റെയും റവന്യൂ ജീവനക്കാരിയായ അനൂപയുടെയും മകളാണ്. ഭവിൻ സുഗതൻ സഹോദരനാണ്

കഞ്ചാവ് ലഹരിയിൽ വീടിനുള്ളിൽ ഗ്യാസുകുറ്റി തുറന്നു വെച്ച് യുവാവിന്റെ പരാക്രമം

കോട്ടയം. കൂട്ടിക്കൽ കരിപ്പായിലാണ് സംഭവം. കരിപ്പായി സ്വദേശി ഇബ്രാഹിമിനെ മുണ്ടക്കയം പോലീസ് പിടികൂടി. പോലീസും ഫയർഫോഴ്സും എത്തി ഏറെ നേരം നടത്തിയ പരിശ്രമത്തിന് ഒടുവിലാണ് യുവാവിനെ കീഴ്പ്പെടുത്തിയത്. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴി വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടുവാനും ശ്രമം നടത്തി.

കഞ്ചാവ് ലഹരിയിൽ വീട്ടിൽ ബഹളം വെച്ചതോടെ മാതാപിതാക്കൾ ഇറങ്ങിപ്പോയി. ഇതോടെയാണ്
യുവാവ് വീടിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് ഗ്യാസ് കുറ്റിയും തുറന്നുവച്ച ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.പിടിച്ചുകൊണ്ടുപോകുന്നതിനിടെ പോലീസ് വാഹനത്തിൽ നിന്നും ചാടിയതിനെ തുടർന്ന് യുവാവിന് പരുക്കേറ്റു.

പതിറ്റാണ്ടുകൾ നീണ്ടുനിന്ന മലയിടംതുരുത്ത് പ്രശ്നത്തിന് പരിഹാരം

കൊച്ചി.പതിറ്റാണ്ടുകൾ നീണ്ടുനിന്ന മലയിടംതുരുത്ത് പ്രശ്നത്തിന് പരിഹാരം. തർക്ക ഭൂമിയിൽ തന്നെ നൽകുന്ന 5 സെന്റ് വീതം ഭൂമിയിൽ സർകാർ വീട് വെച്ച് നൽകും. പ്രശ്നം ചർച്ചയിലൂടെ തീർന്നതായി അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിക്കും.

ഉന്നതിയിലെ കുടുംബങ്ങൾക്ക് അതേ വസ്തുവിൽ തന്നെ 5 സെൻറ് സ്ഥലവും റോഡ് സൗകര്യവും ഏർപ്പെടുത്തും. ഒരു വർഷത്തിനുള്ളിൽ ഈ ഭൂമിയിൽ സർക്കാർ വീട് വെച്ച് നൽകും. വീടുപണി തീരുന്നതുവരെ, ഉന്നറിയിലെ കുടുംബങ്ങൾക്ക് നിലവിലെ വീടുകളിൽ തന്നെ താമസിക്കാം. കുടിയൊഴിപ്പിക്കലും ആയി ബന്ധപ്പെട്ട സമരങ്ങളുടെ ഭാഗമായുള്ള കേസുകൾ പിൻവലിക്കാനും യോഗത്തിൽ ധാരണയായി. ഇരു വിഭാഗങ്ങളും കരാറിൽ ഒപ്പിടും. ഈ കരാർ അഡ്വക്കേറ്റ് ജനറൽ മുഖേന 16ന് ഹൈക്കോടതിയിൽ നൽകും. വീട് പണി പൂർത്തിയാകുന്നത് വരെയുള്ള നടപടിക്രമങ്ങൾ സുഗമമായി ഏകോപിപ്പിക്കാൻ മൂവാറ്റുപുഴ ആർഡിഒ, ഡിവൈഎസ്പി എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു.

കോടതിക്ക് പുറത്ത് വിഷയം തീർന്നതായി, അടുത്ത ദിവസം സർക്കാർ കോടതി അറിയിക്കും. ഇതോടെ പതിറ്റാണ്ടുകളായുള്ള മലയിടം തുരുത്ത് വിഷയത്തിന് പര്യവസാനം ആവുകയാണ്

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലെ 2 ലോക്കൽ കമ്മിറ്റികൾ പിരിച്ചുവിട്ടു

തിരുവനന്തപുരം.സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലെ 2 ലോക്കൽ കമ്മിറ്റികൾ പിരിച്ചുവിട്ടു. വെഞ്ഞാറമൂട് ഏരിയ കമ്മിറ്റിയിൽ ഉൾപ്പെട്ട കല്ലറ ഗ്രാമപഞ്ചായത്തിലെ കല്ലറ മുതുവിള ലോക്കൽ കമ്മിറ്റികളാണ് പിരിച്ചുവിട്ടത്

തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് ബിജെപി പിടിച്ചെടുത്തതും നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയാണ് ലോക്കൽ കമ്മിറ്റികൾ പിരിച്ചുവിടാൻ തീരുമാനമായത്. ഏരിയ കമ്മറ്റി ആർഎസ്എസ് അജയന്റെ ചുമതലയിൽ 10 അംഗ അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വന്നു.

സർക്കാർ അഭിഭാഷകയായി വിഡി സതീശൻ മന്ത്രി സഭ നിയമിച്ച സിപിഐ നേതാവ് പി ദീപ്തി രാജിവച്ചു

തിരുവനന്തപുരം.സർക്കാർ അഭിഭാഷകയായി VD സതീശൻ മന്ത്രി സഭ നിയമിച്ച സിപിഐ നേതാവ് പി ദീപ്തി രാജിവച്ചു.പ്ലീഡർമാരുടെ നിയമനത്തിൽ കോൺഗ്രസിനുള്ളിലും യുഡിഎഫിനുള്ളിലും വിവാദം പുകയുന്നതിനിടെ സിപിഐ രാജി ചോദിച്ചു വാങ്ങുകയായിരുന്നു .അദർ അജണ്ടകളുടെ വിഭാഗത്തിലാണ് ക്യാബിനറ്റിൽ അഭിഭാഷക നിയമനം കൊണ്ടുവന്നത്. കൃത്യമായ കൂടിയാലോചന നടന്നിട്ടില്ലെന്ന പരാതി മന്ത്രിമാർക്കും ഉണ്ട്. അതിനിടെ കെപിസിസിക്കും AICC ക്കും ലോയേഴ്‌സ് കോൺഗ്രസ് പരാതി നൽകി

നിയമനം പുറത്തുവന്നതിന് പിന്നാലെ വിവാദങ്ങളും തലപൊക്കി. ശബരിമല സ്വർണ്ണ കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ സ്പെഷ്യൽ പ്ലീഡർ തസ്തികയിൽ നിയമിച്ചത് ആദ്യ തിരിച്ചടിയായി. പിന്നീട് രാജി ചോദിച്ചു വാങ്ങി തല ഊരിയതിന് പിന്നാലെ വി ഡി സതീശൻ സർക്കാരിന് അടുത്ത അടി. പട്ടികയിൽ ഉണ്ടായിരുന്ന സിപിഐ വനിതാ നേതാവിനോട് സിപിഐ തന്നെ രാജി ചോദിച്ചു വാങ്ങി. പാർട്ടി വേണോ പ്ലീഡർ സ്ഥാനം വേണോ എന്നുള്ള ചോദ്യത്തിനൊടുവിൽ ദീപ്തി പാർട്ടിക്ക് വില നൽകി രാജിവെക്കുകയായിരുന്നു.

ദീപ്തിയേയും പ്രദീപിനെയും അടക്കം നിയമിക്കുന്നതിനെതിരെ ലോയേഴ്സ് കോൺഗ്രസ് ഒമ്പതാം തീയതി തന്നെ മുഖ്യമന്ത്രിക്കും കെപിസിസി ക്കും എഐസിസിയ്ക്കും പരാതി നൽകിയിരുന്നു. എന്നാൽ അത് സർക്കാർ പൂർണമായും അവഗണിച്ചു. അതിനിടെ മന്ത്രിസഭയുടെ അദർ അജണ്ടകളുടെ വിഭാഗത്തിലാണ് പ്ലീഡർമാരുടെ നിയമനം കൊണ്ടുവന്നത് പാർട്ടിയുമായി മന്ത്രിസഭ അംഗങ്ങളുമായി മുഖ്യമന്ത്രി കൂടിയാലോചന നടത്തിയിട്ടില്ല എന്നുള്ള അമർഷവും പാർട്ടിക്കും മന്ത്രിമാർക്കും ഉണ്ട്. തുടക്കത്തിൽ തന്നെ പാർട്ടിക്കും സർക്കാറിനും ഏറ്റ കനത്ത തിരിച്ചടിയായാണ് മുതിർന്ന നേതാക്കൾ അടക്കം ഈ വിഷയത്തെ കാണുന്നത്.

സ്ട്രോക്ക് വരുന്നത് തടയാൻ ശ്രദ്ധിക്കേണ്ട 4 പ്രധാന കാര്യങ്ങൾ

സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്നത് ജീവിതത്തെത്തന്നെ മാറ്റിമറിച്ചേക്കാവുന്ന ഒരു ഗുരുതരമായ അവസ്ഥയാണ്. മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതാണ് സ്‌ട്രോക്കിന്റെ ഏറ്റവും സാധാരണമായ കാരണം. ഇതിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

പതിവായി വ്യായാമം ചെയ്യുക

സ്ട്രോക്ക് സാധ്യത കുറയ്ക്കാൻ ചെയ്യാവുന്ന ഏറ്റവും നല്ല മാർഗ്ഗം വ്യായാമമാണ്. ശരീരഭാരം നിയന്ത്രിക്കാനും, രക്തസമ്മർദ്ദം കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും വ്യായാമം സഹായിക്കുന്നു.

ഹൃദയാരോഗ്യത്തിന് അനുയോജ്യമായ ഭക്ഷണക്രമം

ഭക്ഷണരീതിയിൽ വരുത്തുന്ന മാറ്റങ്ങൾ സ്ട്രോക്ക് സാധ്യത ഗണ്യമായി കുറയ്ക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ഒലീവ് ഓയിൽ, നട്സ് എന്നിവ ധാരാളമായി കഴിക്കാം. കൂടാതെ റെഡ് മീറ്റ്, പഞ്ചസാര എന്നിവ പരിമിതപ്പെടുത്തിക്കൊണ്ട് മീൻ, ചിക്കൻ എന്നിവ ഉപയോഗിക്കാം. ഇത്‌ സ്ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കുന്നു.

രക്തസമ്മർദ്ദം നിയന്ത്രിക്കുക

ഉയർന്ന രക്തസമ്മർദ്ദം ശരീരത്തിലെ രക്തക്കുഴലുകളെ ദുർബലപ്പെടുത്തുകയും അവ പൊട്ടാനോ കട്ടപിടിക്കാനോ ഉള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്ട്രോക്ക് സാധ്യത കുറയ്ക്കുന്നതിനായി രക്തസമ്മർദ്ദം എപ്പോഴും നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.

കൊളസ്ട്രോൾ നിയന്ത്രിക്കുക

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ വർദ്ധിക്കുന്നത് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഈ കൊഴുപ്പ് പാളികൾ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളെ ചെറുതാക്കുകയോ അല്ലെങ്കിൽ പെട്ടെന്ന് പൊട്ടി രക്തം കട്ടപിടിക്കാൻ ഇടയാക്കുകയോ ചെയ്യും. ഇത് സ്ട്രോക്ക് വരുന്നതിന് കാരണമാകുന്നു.

ആരോ​ഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്, സിപിഎം പ്രവർത്തകനെതിരെ കേസെടുത്തു; കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി കെ മുരളീധരനെതിരെ ഫേസ്ബുക്കിൽ വിദ്വേഷ കമന്റിട്ട നടപടിയിൽ സിപിഎം പ്രവർത്തകനെതിരെ കേസെടുത്തു. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിപിന് എതിരെയാണ് കേസ് എടുത്തത്.

Also Read: അപകടം നടന്നയുടനെ കടന്നുകളഞ്ഞു, പൊലിഞ്ഞത് യുവാവിന്‍റെ ജീവന്‍; ലോറി ഡ്രൈവറെ തമിഴ്‌നാട്ടില്‍ ചെന്ന് കസ്റ്റഡിലെടുത്ത് പൊലീസ്

കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി. കോൺഗ്രസ് നേതാവ് പിസി ഹബീബ് തമ്പിയുടെ പരാതിയിലാണ് കേസ്. നിപയുമായി ബന്ധപ്പെട്ട വാർത്തക്ക് താഴെയായിരുന്നു കമന്റ്.