30.7 C
Kollam
Saturday 24th October, 2026 | 12:39:43 PM
Home News Breaking News വിവാഹം ഭയന്ന് വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ടു; ഹോട്ടലിൽ വച്ച് പീഡനം: മലയാളി യുവാക്കൾ...

വിവാഹം ഭയന്ന് വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ടു; ഹോട്ടലിൽ വച്ച് പീഡനം: മലയാളി യുവാക്കൾ അറസ്റ്റിൽ

തമിഴ്നാട്ടിലെ വേളാങ്കണ്ണിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് മലയാളി യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ എ. വിജയ് (26), എ. വിശാൽ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിനോദസഞ്ചാര സംഘത്തിനൊപ്പമാണ് യുവാക്കൾ വേളാങ്കണ്ണിയിലെത്തിയത്.


വിവാഹം ഭയന്ന് വീടുവിട്ടിറങ്ങിയ പുതുക്കോട്ട സ്വദേശികളായ 15 വയസുള്ള രണ്ട് പെൺകുട്ടികളാണ് പീഡനത്തിനിരയായത്. വേളാങ്കണ്ണി ബീച്ചിൽവച്ചാണ് പ്രതികൾ പെൺകുട്ടികളെ പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദം സ്ഥാപിച്ച യുവാക്കൾ പെൺകുട്ടികളെ ലോഡ്ജിലെത്തിച്ച് രണ്ട് ദിവസം പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികൾ സുഹൃത്തുക്കൾ താമസിച്ചിരുന്ന മറ്റൊരു ലോഡ്ജിലേക്ക് മടങ്ങി.
പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ലോഡ്ജിലെത്തി പരിശോധന നടത്തി. ഭക്ഷണവും വെള്ളവുമില്ലാത്തെ അവശ നിലയിലായിരുന്നു പെൺകുട്ടികൾ. പെൺകുട്ടികളിൽ ഒരാളുടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചതിനെ തുടർന്നാണ് ഇരുവരും വീടുവിട്ടിറങ്ങിയതെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here