കഞ്ചാവ് ലഹരിയിൽ വീടിനുള്ളിൽ ഗ്യാസുകുറ്റി തുറന്നു വെച്ച് യുവാവിന്റെ പരാക്രമം

കോട്ടയം. കൂട്ടിക്കൽ കരിപ്പായിലാണ് സംഭവം. കരിപ്പായി സ്വദേശി ഇബ്രാഹിമിനെ മുണ്ടക്കയം പോലീസ് പിടികൂടി. പോലീസും ഫയർഫോഴ്സും എത്തി ഏറെ നേരം നടത്തിയ പരിശ്രമത്തിന് ഒടുവിലാണ് യുവാവിനെ കീഴ്പ്പെടുത്തിയത്. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴി വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടുവാനും ശ്രമം നടത്തി. കഞ്ചാവ് ലഹരിയിൽ വീട്ടിൽ ബഹളം വെച്ചതോടെ മാതാപിതാക്കൾ ഇറങ്ങിപ്പോയി. ഇതോടെയാണ്യുവാവ് വീടിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് ഗ്യാസ് കുറ്റിയും തുറന്നുവച്ച ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.പിടിച്ചുകൊണ്ടുപോകുന്നതിനിടെ പോലീസ് വാഹനത്തിൽ നിന്നും ചാടിയതിനെ തുടർന്ന് യുവാവിന് പരുക്കേറ്റു.