Home News Breaking News പതിറ്റാണ്ടുകൾ നീണ്ടുനിന്ന മലയിടംതുരുത്ത് പ്രശ്നത്തിന് പരിഹാരം

പതിറ്റാണ്ടുകൾ നീണ്ടുനിന്ന മലയിടംതുരുത്ത് പ്രശ്നത്തിന് പരിഹാരം

കൊച്ചി.പതിറ്റാണ്ടുകൾ നീണ്ടുനിന്ന മലയിടംതുരുത്ത് പ്രശ്നത്തിന് പരിഹാരം. തർക്ക ഭൂമിയിൽ തന്നെ നൽകുന്ന 5 സെന്റ് വീതം ഭൂമിയിൽ സർകാർ വീട് വെച്ച് നൽകും. പ്രശ്നം ചർച്ചയിലൂടെ തീർന്നതായി അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിക്കും.

ഉന്നതിയിലെ കുടുംബങ്ങൾക്ക് അതേ വസ്തുവിൽ തന്നെ 5 സെൻറ് സ്ഥലവും റോഡ് സൗകര്യവും ഏർപ്പെടുത്തും. ഒരു വർഷത്തിനുള്ളിൽ ഈ ഭൂമിയിൽ സർക്കാർ വീട് വെച്ച് നൽകും. വീടുപണി തീരുന്നതുവരെ, ഉന്നറിയിലെ കുടുംബങ്ങൾക്ക് നിലവിലെ വീടുകളിൽ തന്നെ താമസിക്കാം. കുടിയൊഴിപ്പിക്കലും ആയി ബന്ധപ്പെട്ട സമരങ്ങളുടെ ഭാഗമായുള്ള കേസുകൾ പിൻവലിക്കാനും യോഗത്തിൽ ധാരണയായി. ഇരു വിഭാഗങ്ങളും കരാറിൽ ഒപ്പിടും. ഈ കരാർ അഡ്വക്കേറ്റ് ജനറൽ മുഖേന 16ന് ഹൈക്കോടതിയിൽ നൽകും. വീട് പണി പൂർത്തിയാകുന്നത് വരെയുള്ള നടപടിക്രമങ്ങൾ സുഗമമായി ഏകോപിപ്പിക്കാൻ മൂവാറ്റുപുഴ ആർഡിഒ, ഡിവൈഎസ്പി എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു.

കോടതിക്ക് പുറത്ത് വിഷയം തീർന്നതായി, അടുത്ത ദിവസം സർക്കാർ കോടതി അറിയിക്കും. ഇതോടെ പതിറ്റാണ്ടുകളായുള്ള മലയിടം തുരുത്ത് വിഷയത്തിന് പര്യവസാനം ആവുകയാണ്