Home News Breaking News മലയിടം തുരുത്ത് ഒഴിപ്പിക്കലിന് സര്‍ക്കാര്‍ സാവകാശം തേടും, കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തും,എൽഡിഎഫ് നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പെന്ന്...

മലയിടം തുരുത്ത് ഒഴിപ്പിക്കലിന് സര്‍ക്കാര്‍ സാവകാശം തേടും, കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തും,എൽഡിഎഫ് നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പെന്ന് ചെന്നിത്തല

Advertisement

തിരുവനന്തപുരം: മലയിടംതുരത്ത് ഉന്നതി ഒഴുപ്പിക്കൽ വിഷയത്തിൽ ഇടപെട്ട് സർക്കാർ. കോടതിയോട് സാവകാശം ചോദിക്കാൻ ഇന്നലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിൽ തീരുമാനമായി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് സിൻഹ, ഡിജിപി റവാഡ ചന്ദ്രശേഖർ, പൊലീസ് ഉപദേഷ്ടാവ് മുൻ ഡിജിപി ഹേമചന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തും. തുടർന്ന് കോടതിയുടെ നിർദ്ദേശത്തോട് മാത്രമായിരിക്കും തുടർ നടപടി സ്വീകരിക്കുകയെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

Also Read: പൂർണ മന്ത്രിസഭാ യോഗത്തിൽ സുപ്രധാന നിർദേശവുമായി പ്രധാനമന്ത്രി; ‘ബദൽ ഇന്ധന മാർഗ്ഗങ്ങൾ തേടണം, ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകണം’

വിഷയത്തിൽ എൽഡിഎഫ് നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്ന് ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ 10 വർഷക്കാലം ഒന്നും ചെയ്യാതിരുന്ന സർക്കാരാണ് ഇപ്പോൾ അധികാരത്തിൽ വന്ന് ദിവസങ്ങൾ മാത്രമായ ഒരു സർക്കാരിനെ കുറ്റം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒഴിപ്പിക്കൽ നടപടിയിൽ പ്രദേശവാസികളുമായി ചർച്ച നടത്താൻ എറണാകുളത്തുനിന്നുള്ള മന്ത്രി റോജി എം ജോർജിനെ മുഖ്യമന്ത്രി വിഡി സതീശൻ ചുമതലപ്പെടുത്തി. പ്രശ്നം രമ്യമായി എത്രയും വേഗം പരിഹരിക്കാനാണ് യുഡിഎഫ് സർക്കാരിൻറെ ശ്രമം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here