26.3 C
Kollam
Saturday 11th July, 2026 | 10:17:18 PM
Home News Breaking News പാര്യത്തുകാവിലെ പട്ടികജാതി കുടുംബങ്ങളെ വഴിയാധാരമാക്കില്ല, മുഖ്യമന്ത്രി വി ഡി സതീശൻ

പാര്യത്തുകാവിലെ പട്ടികജാതി കുടുംബങ്ങളെ വഴിയാധാരമാക്കില്ല, മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം. എറണാകുളം പാര്യത്തുകാവിലെ പട്ടികജാതി കുടുംബങ്ങളെ വഴിയാധാരമാക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കുടിയൊഴിപ്പിക്കൽ നടപടിക്ക് ഹൈകോടതി രണ്ടാഴ്ച സാവകാശം അനുവദിച്ചു. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാണിച്ച് റൂറൽ എസ്പി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ജനിച്ച മണ്ണ് വിട്ട് പോകില്ലെന്ന് നിലപാടിൽ ഉറച്ചാണ് പ്രദേശവാസികൾ. കോടതി സാവകാശം അനുവദിച്ചതിനാൽ പാരിയത്തുകാവിലെ സിപിഎം സമരം താൽക്കാലികമായി അവസാനിപ്പിച്ചു

പാരിയത്തുകാവ് കുടിയൊഴിപ്പിക്കലിൽ കോടതി കൂടുതൽ ഉത്തരവുകൾ നടപ്പാക്കിയാലും ഒരു കുടുംബം പോലും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 14 തവണ കുടിയൊഴിപ്പിക്കലിന് എത്തിയപ്പോഴും വിരലനക്കാത്ത സിപിഎം നേതാക്കൾ സമരം ചെയ്യുന്നതുകണ്ട് താൻ ഞെട്ടിപ്പോയെന്നും മുഖ്യമന്ത്രി

എന്നാൽ ജനിച്ചു വളർന്ന ഭൂമി ഉപേക്ഷിച്ചു പോകില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ

ന്യായമായ ആവശ്യം നേടിയെടുക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് സമരസമിതി. അതേസമയം സർക്കാർ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടണമെന്ന് പാര്യത്തുകാവ് നിവാസികൾക്കായി ഹാജരായ അഭിഭാഷകൻ കെ വൈ സുധീന്ദ്രൻ

സമരപ്പന്തലിൽ എത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുത്തങ്ങയുടെ മിനി പതിപ്പിന് പാര്യത്തുകാവിൽ പോലീസ് ശ്രമിച്ചെന്ന് ആരോപിച്ചു.രണ്ടാഴ്ചയ്ക്കുശേഷം അനുകൂല ഇടപെടൽ ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം ശക്തമായി തുടരാനാണ് സിപിഎമ്മിന്റെ തീരുമാനം.