25.8 C
Kollam
Saturday 10th October, 2026 | 10:03:10 AM
Home News Breaking News ഹർഷിനയ്ക്ക് നീതി,വയറ്റില്‍ കത്രിക സമ്മാനിച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓഫീസ് അസിസ്റ്റന്റായി നിയമനം

ഹർഷിനയ്ക്ക് നീതി,വയറ്റില്‍ കത്രിക സമ്മാനിച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓഫീസ് അസിസ്റ്റന്റായി നിയമനം

തിരുവനന്തപുരം. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് നീതി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓഫീസ് അസിസ്റ്റന്റായി നിയമനം നൽകി സർക്കാർ ഉത്തരവ്.
ഹർഷിന ആവശ്യപ്പെട്ട നഷ്ടപരിഹാര തുകയും നൽകാമെന്ന് സർക്കാരിന്റെ ഉറപ്പ്.
2017 ലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ശാസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറിൽ കത്രിക കുടുങ്ങിയത്.

9 വർഷം കടിച്ചമർത്തിയ വേദയാണ് ഹർഷിനയുടേത്. നീണ്ട പോരാട്ടങ്ങൾക്ക് ഒടുവിൽ ഹർഷിനയെ തേടി നീതിയെത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓഫീസ് അസിസ്റ്റന്റ് ആയി നിയമനം. നഷ്ട പരിഹാര തുക ഉടൻ കൈമാറുമെന്ന് സർക്കാരിന്റെ ഉറപ്പ്.

നീതിയ്ക് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിലും സെക്രയറിയറ്റ് പടിക്കലും സമരമിരുന്നു. അന്ന് ഹർഷിന നടത്തിയത് രാഷ്രീയ നേട്ടങ്ങൾക്ക് വേണ്ടി എന്ന് പരിഹസിച്ച മുൻ ആരോഗ്യമന്ത്രി ഉൾപ്പെടെ ഉള്ളവർക്കുള്ള മറുപടിയെന്നും ഹർഷിന കൂട്ടിച്ചേർത്തു.

2017 ലാണ് ഗുരുതര ചികിത്സ പിഴവ് സംഭവിച്ചത്. വേദന കടിച്ചമർത്തി ഏറെകാലം ഹർഷിന ജീവിച്ചു. പിന്നീട് ശാസ്ത്രക്രിയ നടത്തി കത്രിക പുറത്തു എടുത്തെങ്കിലും ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ട്. 50 ലക്ഷം രൂപയാണ് നിലവിൽ സർക്കാരിനോട് ആവശ്യപ്പെട്ടിട്ട് ഉള്ള നഷ്ടപരിഹാരം. കോടതിയിൽ 1.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപെട്ടുകൊണ്ട് കേസ് കൊടുത്തിട്ട് ഉള്ളത്. നിലവിൽ കേസുമായും മുന്നോട്ട് പോകുമെന്നും ഹർഷിന അറിയിച്ചു.