കൊച്ചി. എറണാകുളം പാര്യത്തുകാവ് കുടിയൊഴിപ്പിക്കൽ നടപടിക്ക് രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ച് ഹൈക്കോടതി. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാണിച്ച് റൂറൽ എസ്പി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. വിധി അംഗീകരിക്കാൻ കഴിയില്ലെന്നും കുടിയൊഴിപ്പിക്കൽ അല്ലാത്ത നീക്കുപോക്കുകൾക്ക് തയ്യാറാണെന്ന് പാര്യത്ത് കാവ് സമരസമിതി പറഞ്ഞു. പാരിയത്ത് കാവിലെ സിപിഎം സമരം താൽക്കാലികമായി നിർത്തിവെച്ചു
പാരിയത്തു കാവിലെ സമരപ്പന്തലിൽ പോലീസിന്റെ ജലപീരങ്കി പ്രയോഗവും സമരക്കാരെ വലിച്ചിഴച്ചതും വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയിൽ സർക്കാർ സാവകാശം തേടിയത്. ക്രമസമാധാന പ്രശ്നവും, സാങ്കേതിക കാരണങ്ങളും കോടതിയിൽ സർക്കാർ ചൂണ്ടിക്കാണിച്ചു. എന്നാൽ കോടതി ഉത്തരവ് നടപ്പാക്കാതെ കഴിയില്ല എന്ന നിലപാടായിരുന്നു ഹൈക്കോടതിയുടേത്. ഹൈക്കോടതി ഉത്തരവ് സർക്കാർ തന്നെ നടപ്പാക്കാതിരിക്കുന്നത് വിധിയുടെ ശക്തി ഇല്ലാതാക്കും എന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് സർക്കാർ ആവശ്യപ്പെട്ട രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചത്. എന്നാൽ ജനിച്ചു വളർന്ന ഭൂമി ഉപേക്ഷിച്ചു പോകില്ലെന്ന് നിലപാടിലാണ് പ്രദേശവാസികൾ
ന്യായമായ ആവശ്യം നേടിയെടുക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് സമരസമിതി. അതേസമയം സർക്കാർ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടണമെന്ന് പാര്യത്തുകാവ് നിവാസികൾക്കായി ഹാജരായ അഭിഭാഷകൻ കെ വൈ സുധീന്ദ്രൻ
പാരിയെത്തുകാവിൽ നടന്നുവന്ന സിപിഎം സമരം താൽക്കാലികമായി നിർത്തിവച്ചു. കോടതി രണ്ടാഴ്ച സാവകാശം നൽകിയ സാഹചര്യത്തിലാണ് സമരം നിർത്തിയത്. ഇന്ന് സമരപ്പന്തലിൽ എത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുത്തങ്ങയുടെ മിനി പതിപ്പിന് പാര്യത്തുകാവിൽ പോലീസ് ശ്രമിച്ചെന്ന് ആരോപിച്ചു
രണ്ടാഴ്ചയ്ക്കുശേഷം അനുകൂല ഇടപെടൽ ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം ശക്തമായി തുടരാനാണ് സിപിഎമ്മിന്റെ തീരുമാനം






























