തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ ആദ്യഘട്ട നടപടികൾക്ക് കേരളത്തിൽ ഇന്ന് തുടക്കമാകും. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ ഇത്തവണ ഏർപ്പെടുത്തിയിട്ടുള്ള ‘സെൽഫ് എന്യൂമറേഷൻ’ അഥവാ വിവരങ്ങൾ സ്വയം ഓൺലൈനായി രേഖപ്പെടുത്താനുള്ള സൗകര്യമാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. വീടുകളുടെ കണക്കെടുപ്പും പട്ടികപ്പെടുത്തലുമാണ് ഒന്നാം ഘട്ടത്തിൽ പ്രധാനമായും നടക്കുന്നത്. പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ അടുത്ത 15 ദിവസത്തേക്കാണ് അവസരമുണ്ടാകുക.
പൊതുജനങ്ങൾക്ക് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെ വളരെ എളുപ്പത്തിൽ വിവരങ്ങൾ സമർപ്പിക്കാൻ സാധിക്കും. ഇതിനായി se.census.gov.in എന്ന പോർട്ടലിലാണ് പ്രവേശിക്കേണ്ടത്. സ്വന്തം മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്യാം. തുടർന്ന് വീടിന്റെ ലൊക്കേഷൻ കൃത്യമായി അടയാളപ്പെടുത്താനുള്ള സൗകര്യം ഇതിലുണ്ട്. ഇതിനുശേഷമാകും കുടുംബാംഗങ്ങളുടെ വിവരങ്ങളും വീട്ടിലെ സൗകര്യങ്ങളും സംബന്ധിച്ച 33 ചോദ്യങ്ങളടങ്ങിയ ഡിജിറ്റൽ ഫോം സ്ക്രീനിൽ തെളിയുക. ഈ ചോദ്യങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യുമ്പോൾ മൊബൈൽ നമ്പറിലേക്ക് ഒരു റഫറൻസ് നമ്പർ മെസേജായി ലഭിക്കും. ഭാവി ആവശ്യങ്ങൾക്കായി ഈ കോഡ് സുരക്ഷിതമായി സൂക്ഷിച്ചുവെക്കേണ്ടതാണ്.
സെൽഫ് എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കുന്നവർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യൻ അതിർത്തിക്കുള്ളിൽ നിന്ന് മാത്രമേ ഈ സെൻസസ് പോർട്ടലിൽ പ്രവേശിച്ച് വിവരങ്ങൾ നൽകാൻ സാധിക്കുകയുള്ളൂ. കൂടാതെ, നിലവിൽ വാടകയ്ക്ക് താമസിക്കുന്നവരാണെങ്കിൽ, അവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് ഫോമിൽ പൂരിപ്പിച്ച് നൽകേണ്ടത്.
ഓൺലൈൻ വിവരശേഖരണത്തിന് പിന്നാലെ, ജൂലൈ 1 മുതൽ 30 വരെ സെൻസസ് ഉദ്യോഗസ്ഥർ ഭവന സന്ദർശനത്തിനായി നേരിട്ട് വീടുകളിലെത്തും. ഈ സമയം, നേരത്തെ സെൽഫ് എന്യൂമറേഷൻ വഴി വിവരങ്ങൾ നൽകിയവർ തങ്ങൾക്ക് ലഭിച്ച റഫറൻസ് നമ്പർ മാത്രം ഉദ്യോഗസ്ഥർക്ക് കൈമാറിയാൽ മതിയാകും. സംസ്ഥാനത്താകെ 61,282 എന്യൂമറേറ്റർമാരെയും 10,189 സൂപ്പർവൈസർമാരെയുമാണ് ഈ സെൻസസ് ജോലികൾക്കായി നിയോഗിച്ചിട്ടുള്ളത്. ഇവരിൽ ബഹുഭൂരിപക്ഷവും അധ്യാപകരാണ്. വീടുകളുടെ കണക്കെടുപ്പും പട്ടികപ്പെടുത്തലും പൂർത്തിയാക്കിയ ശേഷം, രണ്ടാം ഘട്ടമായുള്ള യഥാർത്ഥ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരിക്കും കേരളത്തിൽ നടക്കുക.
രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ ആദ്യഘട്ട നടപടികൾക്ക് കേരളത്തിൽ ഇന്ന് തുടക്കമാകും
സ്പെയിന് സമനില കുരുക്ക്… മിന്നും സേവുകളുമായി കേപ് വെര്‍ഡെയുടെ പ്രതിരോധ കോട്ട
ബോസ്റ്റണ്‍: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ് എച്ചിലെ ആദ്യ മത്സരത്തിൽ സ്പെയ്നിനെ ഗോൾരഹിത സമനിലയിൽ തളച്ച് കേപ് വെര്‍ഡെ. മത്സരത്തിലുടനീളം പ്രതിരോധത്തിലേക്കിറങ്ങി സ്പെയിൻ മുന്നേറ്റത്തെ തടയിടാൻ കൃത്യമായി കേപ് വെര്‍ഡെയ്ക്ക് സാധിച്ചു. ആദ്യ പകുതിയിൽ പലപ്പോഴും മത്സരത്തിൽ താളം കണ്ടെത്താൻ സ്പെയിൻ വിഷമിക്കുന്ന കാഴ്ചയാണ് കണ്ടത്. കേപ് വെര്‍ഡെയുടെ ഗോൾ മുഖത്തേക്ക് നടത്തിയ പല ആക്രമണങ്ങളും ഗോൾകീപ്പർ വൊസിഞ്ഞയുടെ റിഫ്ളക്സുകളിൽ തട്ടിത്തകരുന്ന കാഴ്ചയാണ് കണ്ടത്. പതിവ് പൊസിഷനിൽ നിന്നും വലതുവിങ്ങിലേക്ക് ഇറങ്ങിക്കളിച്ച ഫെറാൻ ടോറസിനും ഇടതുവിങ്ങിൽ ഇറങ്ങിയ ഗാവിയും വേണ്ടപോലെ ചലനം സൃഷ്ടിച്ചില്ല.
രണ്ടാം പകുതിയിൽ ലമീൻ യമാൽ എത്തിയെങ്കിലും മത്സരഫലത്തിൽ മാറ്റമുണ്ടായില്ല. സ്പെയിനിന്റെ മുന്നേറ്റങ്ങളെല്ലാം തന്നെ കേപ് വെര്‍ഡെ ഗോൾ മുഖത്ത് തട്ടിവീഴുന്നതാണ് കണ്ടത്. മത്സരത്തിൽ കാര്യമായി മുന്നേറ്റങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കാൻ സ്പെയ്നിന് സാധിച്ചില്ല. രണ്ടാം പകുതിയിൽ പൂർണ്ണമായും പ്രതിരോധത്തിലേക്കിറങ്ങിയ കേപ് വെര്‍ഡെയിൽ ഗോൾകീപ്പർ വൊസിഞ്ഞയുടെ മിന്നും പ്രകടനമാണ് സ്പെയ്നിനെ തളച്ചത്.
ഈ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും സാധ്യത കല്പിക്കപ്പെട്ട ടീമുകളിൽ ഒന്നായിരുന്നു സ്പെയിൻ. മുന്നേറ്റത്തിൽ ഒയർസബാലിന്റെ മോശം പ്രകടനവും പെഡ്രി അടക്കമുള്ള മധ്യനിരയ്ക്ക് താളം കണ്ടെത്താൻ സാധിക്കാത്തതും വിനയായി. രണ്ടാം പകുതിയിൽ ഡാനി ഓൾമോയും യമാലും നിക്കോ വില്യംസും എത്തിയ ശേഷം കുറച്ചെങ്കിലും ആക്രമണത്തിന് സ്പെയ്ൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
പ്ലസ് വൺ ആദ്യ അലോട്ട്മെന്റ്; പ്രവേശനം നാളെവരെ
പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികളുടെ പ്രവേശന നടപടികൾ ആരംഭിച്ചു. ബുധൻ വൈകിട്ട് അഞ്ചുവരെ പ്രവേശനം നേടാം. ഒന്നാം ഓപ്ഷൻ ലഭിച്ചവർ സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകൾ ലഭിച്ചവർ സ്ഥിരപ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം. അടുത്ത അലോട്ട്മെന്റുകളിൽ ഉയർന്ന ഓപ്ഷൻ ലഭിച്ചാൽ അതനുസരിച്ച് മാറാൻ ഇവർക്ക് അവസരമുണ്ട്. ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാം. അതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിൽ നൽകണം.
അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. ഹയർ സെക്കൻഡറിയിൽ 2,46,638 പേർക്ക് അലോട്ട്മെന്റ് ലഭിച്ചു. 71,264 സീറ്റ് ഒഴിവുണ്ട്. ആകെ 4,44,772 അപേക്ഷകളാണ് ഉള്ളത്.
പ്രവേശന സമയത്ത് അനധികൃത പിരിവ് നടത്തിയാൽ സ്കൂൾ അധികൃതർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അലോട്ട്മെന്റ് ലെറ്ററിൽ സൂചിപ്പിച്ചിട്ടുള്ള ഫീസ് അല്ലാതെ മറ്റൊരു തരത്തിലും സ്കൂളിൽ ഫീസോ, ഫണ്ടോ നൽകേണ്ടതില്ല. അനധികൃത പിരിവ് നടന്നാൽ ബന്ധപ്പെട്ട ഫോൺ നമ്പറുകളിൽ അറിയിക്കുന്നതിനൊപ്പം ictcelldge@gmail.comവഴിയും പരാതി അയക്കാം. പ്രിൻസിപ്പൽമാർക്കും നിർദേശം നൽകിയിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന, ജില്ലാ തലത്തിൽ സ്ക്വാഡുകൾ രൂപീകരിച്ച് മിന്നൽ പരിശോധനയും ആരംഭിച്ചു.
പോരുവഴി പഞ്ചായത്തിൽ ഏഴു വയസുകാരന് ഷിഗെല്ല, സ്കൂളിലെ മലിനജലം സംശയം
ശാസ്താംകോട്ട:പോരുവഴി പഞ്ചായത്തിൽ രണ്ടാം ക്വാസ് വിദ്യാർത്ഥിയായ ഏഴു വയസുകാരന് ഷിഗെല്ല ബാധിച്ചതായി റിപ്പോർട്ട്.ഏഴാം വാർഡിലെ സ്ഥിരതാമസക്കാരനാണ് കുട്ടി.ഷിഗെല്ല സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.കുട്ടിയുടെ സമ്പർക്ക പട്ടിക ഉടൻ തയ്യാറാക്കും.
ഏഴാംമൈലിലെ സ്വകാര്യ സിബിഎസ്ഇ സ്കൂളിലെ വിദ്യാർത്ഥിക്കാണ് ഷിഗെല്ല ബാധിച്ചത്.ഒന്നര ആഴ്ച മുമ്പ് സ്കൂളിലെ നൂറിലധികം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.പുറത്തു നിന്നെത്തിച്ച വെള്ളം കുട്ടികൾ ഉപയോഗിച്ചതിനെ തുടർന്നാണ് ശർദ്ദിയും വയറിളക്കവും ഉൾപ്പെടെ അനുഭവപ്പെട്ടത്.പല കുട്ടികളും ഇപ്പോഴും ചികിത്സയിലാണ്.തുടർന്ന് താത്കാലികമായി അടച്ചുപൂട്ടിയ സ്കൂൾ ഇനിയും തുറന്നിട്ടില്ല.
ഇത് സംബന്ധിച്ച് വിവാദങ്ങൾ കൊഴുക്കുന്നതിനിടയിലാണ് ഭക്ഷ്യവിഷബാധയേറ്റ കുട്ടിക്ക് ഷിഗെല്ല സ്ഥിരികരിച്ചത്.അതിനിടെ സ്കൂളിനെതിരെ നടപടിയെടുക്കാൻ എൽഡിഎഫ് ഭരിക്കുന്ന പോരുവഴി പഞ്ചായത്ത് തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്.
കൊല്ലം നഗരത്തെ ഞെട്ടിച്ച 23 ലക്ഷം രൂപയുടെ വൻ മോഷണക്കേസിലെ പ്രതികൾ ഒടുവിൽ പോലീസിന്റെ പിടിയിൽ
കൊല്ലം .നഗരത്തെ ഞെട്ടിച്ച 23 ലക്ഷം രൂപയുടെ വൻ മോഷണക്കേസിലെ പ്രതികൾ ഒടുവിൽ പോലീസിന്റെ പിടിയിലായി. സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ച് അകത്ത് കടന്ന് ലോക്കർ കുത്തിത്തുറന്ന് പണം കവർന്ന ശേഷം പ്രതികളെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പിടി കൂടിയത്. പ്രതികളെ പിടിക്കാത്തത് പോലീസിന് വലിയ തലവേദന തന്നെ ഉണ്ടാക്കിയിരുന്നു …
കൊല്ലം നഗര മധ്യത്തിൽ നടന്ന വൻ മോഷണക്കേസിലാണ് ഒടുവിൽ രണ്ട് പ്രതികൾ പിടിയിലായത്. ഇരവിപുരം സ്വദേശികളായ സജിൽ, അനന്തു രവി എന്നിവരാണ് പോലീസ് പിടിയിലായത്. ഏപ്രിൽ 26-ന് പുലർച്ചെയായിരുന്നു സംഭവം. സ്ഥാപനത്തിന്റെ പിൻവശത്തെ ഷട്ടർ പൊളിച്ച് അകത്ത് കടന്ന പ്രതികൾ ലോക്കർ കുത്തിത്തുറന്ന് 20 ലക്ഷം രൂപയും ബില്ലിംഗ് കൗണ്ടറിലുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയും ഉൾപ്പെടെ 23 ലക്ഷം രൂപ കവർന്നു. മോഷണത്തിനിടെ സി.സി.ടി.വി സംവിധാനവും നശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക തുടങ്ങിയ അന്വേഷണം എങ്ങും എത്തിയിരുന്നില്ല.പോലീസിനെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ടായതിന് പിന്നാലെയാണ് സംഭവത്തിൽ പോലീസ് ഉണർന്ന് പ്രവർത്തിച്ചത് . സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും മോഷ് ടാങ്ങൾ സംസ്ഥാനം വിട്ടിരുന്നു.
തമിഴ്നാട് പോലീസിന്റെ സഹായത്തോടെ നടത്തിയ വ്യാപക അന്വേഷണത്തിനൊടുവിലാണ് പ്രതികളുടെ സാന്നിധ്യം കൂടംകുളം മേഖലയിൽ കണ്ടെത്തിയെങ്കിലും കൊല്ലം പോലീസ് അവിടെ എത്തിയപ്പോഴേക്കും രക്ഷപ്പെട്ടു. തുടർന്ന് പ്രതികൾ കൊല്ലത്തേക്ക് മടങ്ങിവരാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കിയ പോലീസ്, കൊല്ലം കളക്ടറേറ്റ് പരിസരത്ത് വച്ച് ഇരുവരെയും പിടികൂടുകയായിരുന്നു.
ഐസ്ക്രീം കച്ചവടക്കാരനായ ഒന്നാം പ്രതി സ്ഥാപനത്തിൽ സ്ഥിരമായി എത്തിയിരുന്നയാളാണ്. സ്ഥാപനത്തിലെ പണമിടപാടുകൾ നിരീക്ഷിച്ച ശേഷം രണ്ടാം പ്രതിക്കൊപ്പം ചേർന്നാണ് മോഷണം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. മോഷണ മുതൽ ഉപയോഗിച്ച് കാറുകളും വിലകൂടിയ മൊബൈൽ ഫോണുകളും വാങ്ങി ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽ ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതികളെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പ്രതികൾക്കെതിരെ കൊല്ലം ഈസ്റ്റ്, കടയ്ക്കൽ, അഞ്ചാലുംമൂട്, നെയ്യാറ്റിൻകര തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടക്കത്തിൽ ഉന്നത ഉദ്യോഗസ്ഥർ കാണിച്ച ജാഗ്രതക്കുറവാണ് പ്രതികളെ പിടികൂടാൻ വൈകിയത്.
ഓണാട്ടുകരയുടെ വീരസ്മരണ പുതുക്കി ഓച്ചിറക്കളിക്ക് തുടക്കം
ഓച്ചിറ.ചരിത്രവും ഐതിഹ്യവും ആത്മീയതയും ഒത്തുചേരുന്ന ഓണാട്ടുകരയുടെ വീരസ്മരണ പുതുക്കി ഓച്ചിറക്കളിക്ക് തുടക്കം. രണസ്മരണകൾ പുതുക്കി പരബ്രഹ്മ ഭൂമിയിലെ അങ്കത്തട്ടിൽ യോദ്ധാക്കൾ അങ്കം കുറിച്ചു.
അധിനിവേശ ശക്തികള്‍ക്കെതിരെ ആത്മാഭിമാനം കൈമുതലാക്കിയ ജനത നടത്തിയ പടയോട്ടത്തിെൻറ സ്മരണകളിരമ്പുന്ന ഓച്ചിറക്കളി ഇന്ന് സമാപിക്കും.
കേരളത്തിന്റെ തനത് പാരമ്പര്യവും വീരപൈതൃകവും വിളിച്ചോതുന്ന ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളിക്ക് ഓണാട്ടുകരയിലെ 52 കരകളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് അണിനിരക്കുന്നത്. മലയാള മാസത്തിലെ മിഥുനം ഒന്ന്, രണ്ട് തീയതികളിലാണ് ആയോധനകലാ ഉത്സവം.ഓണാട്ടുകരയിലെ 52 കരകളിൽ നിന്നുള്ള യോദ്ധാക്കളാണ് വാളിന് പകരം വടികളേന്തി പടനിലത്ത് അണിനിരക്കുന്നത്. ചെളി വെള്ളത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കിഴക്കും പടിഞ്ഞാറും കരക്കാരായി തിരിഞ്ഞ് ഇവർ പ്രതീകാത്മകമായി പരസ്പരം പോരാടും. .
രണ്ട് നൂറ്റാണ്ടുമുമ്പ് കായംകുളം രാജവംശവും വേണാട് രാജവംശവും തമ്മിൽ നടന്ന ചരിത്രപോരാട്ടങ്ങളുടെ സ്മരണയും ഈ കളിക്കു പിന്നിലുണ്ടെന്നാണ് ചരിത്രം.ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധത്തിന്റെ പ്രതീകമായും, നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമായും ഓച്ചിറക്കളിയെ ഭക്തർ കാണുന്നു.
ഓണാട്ടുകരയിൽ ഉൾപ്പെട്ട കാർത്തികപ്പള്ളി, മാവേലിക്കര, കരുനാഗപ്പള്ളി താലൂക്കുകളിലെ കരകളിൽ നിന്നായി മൂവായിരത്തോളം പേരാണ് പടനിലത്ത് ഇറങ്ങുന്നത്.30 ദിവസം വ്രതശുദ്ധിയോടെ വിവിധ കളരികളിൽനിന്നാണ് ഇവർ പരിശീലനം നേടുക. .കളിയാശാന്മാരുടെ നേതൃത്വത്തിൽ യോദ്ധാക്കൾ പടനിലത്ത് അണിനിരന്ന് ശംഖനാദം മുഴങ്ങുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കം.
ഘോഷയാത്രയ്ക്ക് ശേഷമാണ് കരക്കളി ആരംഭിക്കുന്നത്
കളി കഴിഞ്ഞ് പടയാളികൾ ആൽത്തറകളിലെത്തി തൊഴുത് പ്രാർഥിക്കുന്നതോടെയാണ് ചടങ്ങ് അവസാനിക്കുന്നത്.
ജാതി-മത ഭേദമന്യേ, ഉയർച്ച താഴ്ചകളില്ലാതെ എല്ലാവരും ഒരുപോലെ ചെളിയിലിറങ്ങി പങ്കെടുക്കുന്നത് പരബ്രഹ്മ സങ്കൽപ്പത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്.
ശ്രീകോവിലോ പ്രതിഷ്ഠയോ ഇല്ലാത്ത ‘ദക്ഷിണകാശി’ എന്നറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രവുമായി ചേർന്നുനിൽക്കുന്ന ഈ ആഘോഷം ചരിത്രവും ഐതിഹ്യവും ആത്മീയതയും സമന്വയിപ്പിക്കുന്ന അപൂർവമായ കേരളീയ പാരമ്പര്യത്തിന്റെ നേർക്കാഴ്ച കൂടിയാണ്.
തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെടും
തിരുവനന്തപുരം കോർപ്പറേഷനിലെ പേരൂർക്കട, ഒബ്സർവേറ്ററി, ഐരാണിമുട്ടം എന്നീ ജലസംഭരണികളിൽ നിന്നു വിതരണം നടത്തുന്ന പ്രദേശങ്ങളിൽ പൂർണമായോ ഭാഗികമായോ ജലവിതരണം തടസ്സപ്പെടും
നാളെ രാവിലെ 11 മുതൽ 1 മണി വരെ വൈദ്യുത വിതരണം നിർത്തിവയ്ക്കും
അരുവിക്കരയിലെ ജലശുദ്ധീകരണശാലകളോടനുബന്ധിച്ചുള്ള, കെഎസ്ഇബിയുടെ സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനാലാണ് തടസം.ഈ പ്രദേശങ്ങളിലെ ഉയർന്ന ഭാഗങ്ങളിൽ ജലവിതരണം പുന:സ്ഥാപിക്കാൻ കൂടുതൽ സമയം ആവശ്യമായി വന്നേക്കും
ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കാൻ വാട്ടർ അതോറിറ്റി നിർദേശം .
കൊച്ചിയില്‍ സിനിമ ഫൈറ്റ് മാസ്റ്റർ കാളിക്ക് നേരെ ലഹരിമരുന്ന് കേസ് പ്രതിയുടെ ഗുണ്ടാ ആക്രമണം
കൊച്ചി.സിനിമ ഫൈറ്റ് മാസ്റ്റർ കാളിക്ക് നേരെ ഗുണ്ടാക്രമണം.ലഹരിമരുന്ന് കേസ് പ്രതി യൂസഫും കൂട്ടാളികളും ചേർന്നാണ് യുവതിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്.യുവതിയെ കല്ലെറിഞ്ഞു വീഴത്തുകയായിരുന്നു.ആക്രമണം നടത്തിയത് 25 പേർ അടങ്ങുന്ന സംഘം.അസ്ഥിക്ക് ഗുരുതര പരുക്കേറ്റകാളി ചികിത്സയിൽ.
പ്രതിയെ പിടികൂടാതെ പൊലീസ്.ഇതാദ്യമായല്ല കലൂർ സ്റ്റേഡിയത്തിൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണം.രണ്ടാഴ്ച്ചയ്ക്ക് മുൻപ് രണ്ട് യുവതികൾക്ക് നേരെ ക്രൂരമായ ആക്രമണമാണ് നടന്നത്.ഗുണ്ടകളുടേയും ലഹരിമാഫിയകളുടേയും വിഹാര കേന്ദ്രമാണ് കലൂർ സ്റ്റേഡിയം.രാത്രികാല പരിശോധനപോലും പൊലീസിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല
തൃശ്ശൂരിൽ ഷിഗല്ലാ മരണം
തൃശ്ശൂരിൽ ഷിഗല്ലാ മരണം. വയറുവേദനയെ തുടർന്ന് കൊടകര ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളാണ് മരിച്ചത്. മരണത്തിനുശേഷം നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഷിഗില്ല കണ്ടെത്തിയത്. മരിച്ചത് മാപ്രാണം സ്വദേശിയായ 43 കാരൻ
ഉറവിടം കണ്ടെത്താൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും. പതിമൂന്നാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി വൈകുന്നേരം അഞ്ചുമണിയോടെ മരിക്കുകയായിരുന്നു. കൊടകര വട്ടേക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു മരിച്ചയാൾ
ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് നടന്നു വന്ന ഭാര്യയെ വെട്ടിവീഴ്ത്തി ഭര്‍ത്താവ്
പെരുമ്പാവൂർ. കിഴക്കേഐമുറിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. കിഴക്കേഐമുറി സ്വദേശിനിയായ ജാൻസിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് ബിജുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയായ ജാൻസി ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് നടന്നു വരുന്നതിനിടെയാണ് ഭർത്താവ് ബിജു കനാൽ ബണ്ട് റോഡിൽ വെച്ച് ജാൻസിയെ ആക്രമിച്ചത്.
കൈവശം കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം
ആക്രമണത്തിൽ ജാൻസിയുടെ കൈകൾക്കും തുടയ്ക്കും മുതുകിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ജാൻസിയെ ഉടൻ തന്നെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്
കുടുംബ വഴക്കാണ് ക്രൂരമായ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുൻപും ഇയാൾ ആക്രമണ സ്വഭാവം കാണിച്ചിട്ടുണ്ട് എന്നാണ് വിവരം. ബിജുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി
പെരുമ്പാവൂർ. കിഴക്കേഐമുറിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. കിഴക്കേഐമുറി സ്വദേശിനിയായ ജാൻസിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് ബിജുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.




































