30.8 C
Kollam
Wednesday 16th September, 2026 | 04:06:32 PM
Home News Kerala ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് നടന്നു വന്ന ഭാര്യയെ വെട്ടിവീഴ്ത്തി ഭര്‍ത്താവ്

ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് നടന്നു വന്ന ഭാര്യയെ വെട്ടിവീഴ്ത്തി ഭര്‍ത്താവ്

പെരുമ്പാവൂർ. കിഴക്കേഐമുറിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. കിഴക്കേഐമുറി സ്വദേശിനിയായ ജാൻസിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് ബിജുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയായ ജാൻസി ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് നടന്നു വരുന്നതിനിടെയാണ് ഭർത്താവ് ബിജു കനാൽ ബണ്ട് റോഡിൽ വെച്ച് ജാൻസിയെ ആക്രമിച്ചത്.
കൈവശം കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം

ആക്രമണത്തിൽ ജാൻസിയുടെ കൈകൾക്കും തുടയ്ക്കും മുതുകിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ജാൻസിയെ ഉടൻ തന്നെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

കുടുംബ വഴക്കാണ് ക്രൂരമായ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുൻപും ഇയാൾ ആക്രമണ സ്വഭാവം കാണിച്ചിട്ടുണ്ട് എന്നാണ് വിവരം. ബിജുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി