26 C
Kollam
Sunday 6th September, 2026 | 05:20:56 AM
Home News Breaking News കടയ്ക്കാവൂരില്‍ നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി

കടയ്ക്കാവൂരില്‍ നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂര്‍ സ്വദേശിനി വിജി(38)ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കടയ്ക്കാവൂര്‍ ചാവടിമുക്കില്‍ ആയിരുന്നു സംഭവം. ഇവരുടെ രണ്ടാം ഭര്‍ത്താവാണ് വെട്ടിയത് . ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ രണ്ടുപേരും കുറച്ചുനാളായി ഒരുമിച്ച് താമസിക്കുകയായിരുന്നു. വിജി കോട്ടയത്താണ് ജോലി ചെയ്യുന്നത്.

ഇന്ന് നാട്ടിലെത്തിയ വിജി രണ്ടാം ഭര്‍ത്താവ് ജോലി ചെയ്യുന്ന വര്‍ക്ക് ഷോപ്പില്‍ എത്തുകയും തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു. വര്‍ക്ക് ഷോപ്പില്‍ ഉണ്ടായിരുന്ന ഒരു വെട്ടുകത്തി ഉപയോഗിച്ച് വിജിയെ തലയിലും കൈകളിലും വെട്ടുകയായിരുന്നു. ഒരു കൈ പൂര്‍ണമായും അറ്റു പോയതായാണ് വിവരം. വിജിയെ തിരുവന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

1 COMMENT

  1. ഈ കാലഘട്ടത്തിൽ ഇറങ്ങുന്ന സിനിമകളും
    ഇവരെപ്പോലെയുളളവ൪ക്ക് ഒരു പ്രചോദനമായി ഭവിക്കുന്നു

Comments are closed.