27.5 C
Kollam
Tuesday 29th September, 2026 | 08:20:08 AM
Home News Kerala ചിറയിൻകീഴിൽ മദ്യപിച്ച് എത്തിയ യുവാവ് ബന്ധുക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

ചിറയിൻകീഴിൽ മദ്യപിച്ച് എത്തിയ യുവാവ് ബന്ധുക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

തിരുവനന്തപുരം. ചിറയിൻകീഴിൽ മദ്യപിച്ച് എത്തിയ യുവാവ് ബന്ധുക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു.ചിറയിൻകീഴ് കടകത്താണ് സംഭവം.മദ്യപിച്ചെത്തിയ ഷിബു ഭാര്യയെ മക്കളെയും വെട്ടാൻ ശ്രമിക്കവേ തടയാൻ എത്തിയ രണ്ടുപേർക്കാണ് പരിക്കേറ്റത്

അക്രമത്തിൽ വിജയകുമാരി പ്രസന്ന ഇവർക്ക് ഗുരുതരമായി പരിക്കേറ്റു.വിജയകുമാരിയുടെ തലയ്ക്ക് പ്രസന്നയുടെ ചെവിക്കുമാണ് വെട്ടേറ്റത്.ഇരുവരെയും തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് മാറ്റി

അക്രമത്തിനുശേഷം ഷിബു ഓടി രക്ഷപ്പെട്ടു.