ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് നടന്നു വന്ന ഭാര്യയെ വെട്ടിവീഴ്ത്തി ഭര്‍ത്താവ്

പെരുമ്പാവൂർ. കിഴക്കേഐമുറിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. കിഴക്കേഐമുറി സ്വദേശിനിയായ ജാൻസിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് ബിജുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയായ ജാൻസി ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് നടന്നു വരുന്നതിനിടെയാണ് ഭർത്താവ് ബിജു കനാൽ ബണ്ട് റോഡിൽ വെച്ച് ജാൻസിയെ ആക്രമിച്ചത്.കൈവശം കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം ആക്രമണത്തിൽ ജാൻസിയുടെ കൈകൾക്കും തുടയ്ക്കും മുതുകിനും ഗുരുതരമായി … Continue reading ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് നടന്നു വന്ന ഭാര്യയെ വെട്ടിവീഴ്ത്തി ഭര്‍ത്താവ്