തിരുവനന്തപുരം കോർപ്പറേഷനിലെ പേരൂർക്കട, ഒബ്സർവേറ്ററി, ഐരാണിമുട്ടം എന്നീ ജലസംഭരണികളിൽ നിന്നു വിതരണം നടത്തുന്ന പ്രദേശങ്ങളിൽ പൂർണമായോ ഭാഗികമായോ ജലവിതരണം തടസ്സപ്പെടും
നാളെ രാവിലെ 11 മുതൽ 1 മണി വരെ വൈദ്യുത വിതരണം നിർത്തിവയ്ക്കും
അരുവിക്കരയിലെ ജലശുദ്ധീകരണശാലകളോടനുബന്ധിച്ചുള്ള, കെഎസ്ഇബിയുടെ സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനാലാണ് തടസം.ഈ പ്രദേശങ്ങളിലെ ഉയർന്ന ഭാഗങ്ങളിൽ ജലവിതരണം പുന:സ്ഥാപിക്കാൻ കൂടുതൽ സമയം ആവശ്യമായി വന്നേക്കും
ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കാൻ വാട്ടർ അതോറിറ്റി നിർദേശം .






























