Home Blog Page 182

ക്ഷീര കർഷകരെ സഹായിക്കുവാൻ തീറ്റയ്ക്ക് സബ്സിഡി നൽകണം,പി രാജേന്ദ്രപ്രസാദ്

ശാസ്താംകോട്ട:ക്ഷിര കർഷകരെ സംരക്ഷിക്കുവാനും ഈ മേഖല ഉപേക്ഷിച്ചു പോകുന്ന കർഷകരെ പിടിച്ചു നിർത്തുവാനും മിൽമ പാലിന്റെ വില വർദ്ധിപ്പിക്കുമ്പോഴും,കാലിത്തീറ്റയുടെ ക്രമാതീതമായ വിലവർദ്ധനവ് മൂലം ഈ മേഖല ഇപ്പോഴും പ്രതിസന്ധിയിലാണെന്നും കർഷകർക്ക് ആശ്വാസം ലഭിക്കണമെങ്കിൽ കാലിതീറ്റയ്ക്ക് സബ്സിഡി നൽകണമെന്നും ഡിസിസി പ്രസിഡന്റ പി.രാജേന്ദ പ്രസാദ് ആവശ്യപ്പെട്ടു.

പള്ളിശ്ശേരിക്കൽ കിഴക്ക് 19-ാം വാർഡിൻ സംഘടിപ്പിച്ച ക്ഷീര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.ചടങ്ങിൽ ക്ഷീരകർഷകരെ ആദരിച്ചു.ഗ്രാമപഞ്ചായത്തംഗം തുണ്ടിൽ നൗഷാദ് അധ്യക്ഷത വഹിച്ചു.ക്ഷീരസംഘംപ്രസിഡന്റുമാരായ എം.വി ശശികുമാരൻ നായർ,എസ്.സുഭാഷ്,ഷിഹാബ് മുല്ലപ്പള്ളിൽ,വൈ.ഷാജഹാൻ,എം.വൈ നിസാർ,രാഗേഷ് കൃഷ്ണമംഗലം, നാസർഷാ,ബിജുശേഖർ,ലക്ഷമി തുടങ്ങിയവർ സംസാരിച്ചു.

ഓണത്തിരക്കിനിടെ അങ്കമാലിയില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം

കൊച്ചി: ഓണത്തിരക്കിനിടെ അങ്കമാലിയില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. റെയില്‍വേ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ‘ബാബു ട്രേഡ് ലിങ്ക്‌സ്’ എന്ന ഹോള്‍സെയില്‍ സ്ഥാപനത്തിലാണ് വൈകുന്നേരത്തോടെ തീപിടിത്തമുണ്ടായത്. തീയും കനത്ത പുകയും ഉയര്‍ന്നതോടെ പ്രദേശത്ത് പരിഭ്രാന്തി പടര്‍ന്നു.
തീപിടിത്തമുണ്ടാകുമ്പോള്‍ ജീവനക്കാരും സാധനങ്ങള്‍ വാങ്ങാനെത്തിയ ഉപഭോക്താക്കളും ഉള്‍പ്പെടെ നിരവധി പേര്‍ സ്ഥാപനത്തിലുണ്ടായിരുന്നു. തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ വേഗത്തില്‍ പുറത്തേക്ക് ഇറങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വലിയ തോതില്‍ സൂക്ഷിച്ചിരുന്ന സ്ഥാപനമായതിനാല്‍ തീ അതിവേഗം പടര്‍ന്നതായാണ് വിവരം. വിവരമറിഞ്ഞ് അങ്കമാലി ഫയര്‍ സ്റ്റേഷനില്‍നിന്നുള്ള നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.

മതം മറന്ന് മനുഷ്യസ്നേഹം; വീട്ടുജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

ചോറ്റാനിക്കര: കാൽ നൂറ്റാണ്ടിലേറെ സ്വന്തം കുടുംബത്തിന്റെ ഭാഗമായി ജീവിച്ച വീട്ടുജോലിക്കാരിക്ക് ഓർത്തഡോക്സ് സഭാ വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടത്തി മാതൃകയായി ഒരു കുടുംബം.

അമ്പാടിമല ഓണശ്ശേരിൽ ഫാ. ഒ. ജെ. ജേക്കബിന്റെ വീട്ടിലെ സഹായിയായിരുന്ന ഇരുമ്പനം സ്വദേശിനി പാർവതി (പായമ്മ–88)യുടെ സംസ്കാരച്ചടങ്ങാണ് വൈദികന്റെ വീട്ടിൽ നടന്നത്. പാർവതിയുടെ ബന്ധുവായ സജീവ് ഹൈന്ദവ ആചാരപ്രകാരം കർമങ്ങൾ നിർവഹിച്ച ശേഷം എരുവേലി ശ്മശാനത്തിൽ സംസ്കാരം നടത്തി.

2000-ലാണ് പാർവതി ഫാ. ജേക്കബിന്റെ വീട്ടിലെത്തുന്നത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രൊഫസറായിരുന്ന വൈദികന്റെ ഭാര്യ മരിച്ചതിനെ തുടർന്ന് ആറുവയസ്സുകാരിയായ മകൾ മെറിനെ നോക്കാനായിരുന്നു അവരെ വീട്ടിലെത്തിച്ചത്. അടുത്ത ബന്ധുക്കൾ ആരുമില്ലാതിരുന്ന പാർവതി പിന്നീട് ആ കുടുംബത്തിലെ ഒരംഗമായി മാറുകയായിരുന്നു.

വാർദ്ധക്യസഹജമായ അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ആഴ്ചവരെ വീട്ടുകാര്യങ്ങളിൽ സജീവമായിരുന്നു പായമ്മ. ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് ഞായറാഴ്ച രാത്രി ചോറ്റാനിക്കര ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെവച്ചാണ് മരണം സംഭവിച്ചത്.

മൃതദേഹം രാത്രി തന്നെ വൈദികന്റെ വീട്ടിലെത്തിച്ച ശേഷം, പാർവതിയുടെ വിശ്വാസത്തിനും ആചാരങ്ങൾക്കും അനുസൃതമായി അന്ത്യകർമങ്ങൾ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും ഫാ. ജേക്കബും കുടുംബാംഗങ്ങളും ചേർന്നാണ് നിർവഹിച്ചത്. മതത്തിനുമപ്പുറം മനുഷ്യസ്നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച ഈ സംഭവം സമൂഹത്തിൽ ശ്രദ്ധേയമായി.

അടുത്ത അഞ്ച് വർഷത്തേക്കുള്ള വൈദ്യുതി നിരക്ക് പരിഷ്കരണത്തിന് കളമൊരുങ്ങുന്നു…രാത്രി ലൈറ്റും ഫാനുമിട്ടാല്‍ പോക്കറ്റ് കീറും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തേക്കുള്ള വൈദ്യുതി നിരക്ക് പരിഷ്കരണത്തിന് കളമൊരുങ്ങുന്നു. 2027 ഏപ്രിൽ ഒന്ന് മുതൽ 2032 മാർച്ച് 31 വരെയുള്ള കാലയളവിലെ വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക കരട് മാർഗനിർദേശങ്ങൾ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ചു. കരടിന്റെ അടിസ്ഥാനത്തിലായിരിക്കും കെഎസ്ഇബി പുതിയ നിരക്ക് പരിഷ്കരണ അപേക്ഷ സമർപ്പിക്കുക. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചശേഷം അന്തിമ റഗുലേഷൻ പ്രസിദ്ധീകരിക്കും.

സോളാർ വൈദ്യുതി ലഭ്യത കൂടുതലുള്ള പകൽ സമയത്ത് കുറഞ്ഞ നിരക്കും വൈദ്യുതി ഉപഭോഗം ഉയരുന്ന രാത്രി പീക്ക് സമയത്ത് ഉയർന്ന നിരക്കും ഏർപ്പെടുത്തുന്ന സമയം അടിസ്ഥാനമാക്കിയുള്ള താരിഫ് സംവിധാനം കൂടുതൽ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കാനാണ് പ്രധാന നിർദേശം. നിലവിൽ പ്രതിമാസം 250 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് പ്രധാനമായും ടൈം ഓഫ് ഡേ (ടിഒഡി) മീറ്ററിംഗ് ബാധകം. പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിനെ തുടർന്ന് 2024 വരെ കെഎസ്ഇബിക്കുണ്ടായ നഷ്ടം 2031ന് മുൻപ് നികത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ തുക 2027 മുതൽ ഉപഭോക്താക്കളിൽനിന്ന് ഈടാക്കാനും കരടിൽ ശുപാർശയുണ്ട്. ഇത് നടപ്പായാൽ വൈദ്യുതി ബില്ലിൽ സ്വാഭാവികമായ വർധനയ്ക്ക് സാധ്യതയുണ്ട്.

നിലവിലെ സ്ലാബ് അടിസ്ഥാനത്തിലുള്ള ഫിക്സഡ് ചാർജിന് പകരം ആകെ വൈദ്യുതി ഉപഭോഗം കണക്കാക്കി ഫിക്സഡ് ചാർജ് നിശ്ചയിക്കണമെന്നതാണ് മറ്റൊരു നിർദേശം. ഇന്ധന സർച്ചാർജ് മാസംതോറും കൃത്യമായി ഈടാക്കാനും ബാറ്ററി സ്റ്റോറേജ് സംവിധാനമുള്ള സോളാർ ഉപഭോക്താക്കൾക്ക് പീക്ക് സമയത്ത് നിരക്കിളവ് അനുവദിക്കാനും ശുപാർശയുണ്ട്.

വൈദ്യുതി സംഭരണ പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനൊപ്പം വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവ് കുറയ്ക്കാനും ദീർഘകാല, ഇടക്കാല വൈദ്യുതി വാങ്ങൽ കരാറുകൾക്ക് മുൻകൂർ അനുമതി നിർബന്ധമാക്കാനും കമ്മീഷൻ നിർദേശിക്കുന്നു. വൈദ്യുതി വിതരണരംഗത്തെ ചെലവ് നിയന്ത്രിക്കുന്നതിനും ഉപഭോഗരീതി കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികളാണ് കരടിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

കരടിലെ നിർദേശങ്ങളിൽ പൊതുജനങ്ങൾക്ക് അടുത്ത മാസം 25 വരെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം. ലഭിക്കുന്ന അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമായിരിക്കും അന്തിമ റഗുലേഷൻ പ്രസിദ്ധീകരിക്കുക.

‘ഫ്രീ’ ചോക്ലേറ്റിന് പിന്നാലെ ഓട്ടം; കാലാവധി കഴിഞ്ഞ മിഠായി വാരിക്കൂട്ടി ജനക്കൂട്ടം

കാൺപൂർ: ‘ഫ്രീ’ എന്ന വാക്ക് കേട്ടാൽ എന്തും സ്വന്തമാക്കാൻ ഓടുന്നവരുടെ സ്വഭാവത്തെ ചർച്ചയാക്കി ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മാലിന്യം തള്ളുന്ന സ്ഥലത്ത് ഉപേക്ഷിച്ച കാലാവധി കഴിഞ്ഞ ചോക്ലേറ്റുകളും ടോഫികളും ശേഖരിക്കാൻ വൻ ജനക്കൂട്ടം എത്തിയതാണ് സംഭവം.

ഒരു ചോക്ലേറ്റ് ഫാക്ടറിയിൽനിന്ന് ഉപേക്ഷിച്ച മിഠായികൾ റോഡരികിൽ തള്ളിയിട്ടെന്ന വിവരം പ്രചരിച്ചതോടെയാണ് ആളുകൾ കൂട്ടത്തോടെ സ്ഥലത്തെത്തിയത്. ബാഗുകളും ചാക്കുകളും ഒഴിഞ്ഞ പാത്രങ്ങളുമായെത്തിയവർ നിലത്തുനിന്ന് ചോക്ലേറ്റുകളും ടോഫികളും വാരിയെടുത്ത് കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പലരും ഇവ വീട്ടിലേക്കും കൊണ്ടുപോയതായാണ് റിപ്പോർട്ട്.

കാലാവധി കഴിഞ്ഞതോ വിൽപ്പനയ്ക്ക് ഉപയോഗിക്കാൻ കഴിയാത്തതോ ആയതിനാലാണ് പാക്കറ്റുകളോടെ മിഠായികൾ ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇത്തരത്തിൽ ഉപേക്ഷിച്ച ഭക്ഷ്യവസ്തുക്കൾ ആളുകൾ ശേഖരിച്ച് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കാലാവധി കഴിഞ്ഞതും കേടായതുമായ ഭക്ഷണം കഴിക്കുന്നത് ഭക്ഷ്യവിഷബാധ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.

അതേസമയം, കാലാവധി കഴിഞ്ഞ ഭക്ഷ്യോൽപ്പന്നങ്ങൾ ഇത്തരത്തിൽ പൊതുസ്ഥലത്ത് തള്ളിയതിനെതിരെയും വിമർശനമുണ്ട്. ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമായി നശിപ്പിക്കുകയോ സംസ്കരിക്കുകയോ ചെയ്യുന്നതിന് പകരം മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചത് ശരിയായ നടപടിയാണോയെന്നാണ് പ്രധാന ചോദ്യം.

സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പങ്കി പൊലീസ് സ്റ്റേഷൻ ഇൻചാർജിനോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഖാസിം അബിദി നിർദേശിച്ചതായി ദൈനിക് ഭാസ്‌കർ ഹിന്ദി റിപ്പോർട്ട് ചെയ്തു.

‘ഫ്രീ’ എന്ന വാക്കിന്റെ ആകർഷണത്തിൽ കാലാവധി പോലും നോക്കാതെ ഭക്ഷ്യവസ്തുക്കൾ ശേഖരിക്കുന്നതിനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷയും കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളുടെ സുരക്ഷിതമായ സംസ്കരണവും സംബന്ധിച്ച ചർച്ചയും ശക്തമായിരിക്കുകയാണ്.

അസമില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ഹോംസ്റ്റേയില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു

ഗുവാഹത്തി: അസമിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ഹോംസ്റ്റേയിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. കാമ്രൂപ് ജില്ലയിലാണ് സംഭവം. കേസിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗോൾപാറ സ്വദേശിയായ പരമേശ്വർ നാഥ് എന്ന യുവാവാണ് പെൺകുട്ടിയെ സൗകുച്ചിയിലെ ‘രംഗ്മാൻ ഗ്രാന്റ് ഹോംസ്റ്റേ’യിൽ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. രാത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പാൻബസാറിന് സമീപം വഴിയരികിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞതായാണ് പരാതി.

പരമേശ്വർ നാഥ്, ഹിർകജ്യോതി ദാസ്, വിശാൽ ബറുവ, ലക്ഷീധർ നാഥ്, റെജിപ് അലി എന്നിവരെയാണ് ദാദറ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ വിശാൽ ബറുവയും ലക്ഷീധർ നാഥും സംഭവമുണ്ടായ ഹോംസ്റ്റേയിലെ ജീവനക്കാരാണ്.

ഞായറാഴ്ച ഉച്ചയോടെ കാണാതായ പെൺകുട്ടിയെ ചൊവ്വാഴ്ച പുലർച്ചെ പാൻബസാറിലെ പാനി ടാങ്കിക്ക് സമീപത്തുനിന്നാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പെൺകുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തി. കാമ്രൂപ് എസ്എസ്പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

‘ആദ്യം കീഴടങ്ങൂ…’; ബലാത്സംഗക്കേസിൽ തരുൺ തേജ്പാലിന്റെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ തെഹൽകെ മുൻ എഡിറ്റർ തരുൺ തേജ് പാലിന് തിരിച്ചടി. രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി നർദേശം നൽകി. കീഴടങ്ങിയാൽ മാത്രമേ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കൂ എന്നും സുപ്രീം കോടതി അറിയിച്ചു.

ബലാത്സംഗക്കേസിൽ പത്തുകൊല്ലത്തെ തടവു ശിക്ഷയാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് തരുൺ തേജ്പാലിനെതിരേ വിധിച്ചത്. ഇതിനെതിരേയാണ് തരുൺ തേജ്പാൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കേസിൽ തരുൺ തേജ്പാലിനെ കുറ്റവിമുക്തനാക്കിയ 2021ലെ വിധി റദ്ദാക്കുകയും ചെയ്തിരുന്നു. തേജ്പാലിന്റെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗോവ സർക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

നിയമപ്രകാരം ശിക്ഷാവിധിയെ ചോദ്യം ചെയ്യുന്നതിന് മുമ്പ് കീഴടങ്ങേണ്ടതുണ്ട്. നിയമം അനുസരിച്ച് കീഴടങ്ങൽ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും വേണം. എന്നാൽ തേജ്പാൽ കീഴടങ്ങിയിരുന്നില്ല. ശിക്ഷ വിധിച്ചപ്പോൾ തന്നെ തരുൺ തേജ്പാൽ കീഴടങ്ങേണ്ടതായിരുന്നുവെന്ന് കേസ് പരിഗണിക്കവേ
വാദ സമയത്ത് ഗോവ സർക്കാരിന് വേണ്ടി ഹാജരായ തുഷാർ മേത്ത സുപ്രീം കോടതിയിൽ അറിയിച്ചു.

സെപ്റ്റംബർ 22നകം കീഴടങ്ങണം. അതിന് ശേഷം അപ്പീൽ പരിഗണിക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.

2013 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ വെച്ച് സഹപ്രവർത്തകെയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

പ്രതിപക്ഷ ഉപനേതൃ പദവി,പിണറായിക്കെതിരെ സിപിഐ

തിരുവനന്തപുരം.പ്രതിപക്ഷ ഉപനേതൃ പദവി.പിണറായിക്കെതിരെ സിപിഐ.പിണറായിയുടെ പ്രസ്താവന മുന്നണി മര്യാദകളുടെ ലംഘനവും, ധാർമികത ഇല്ലായ്മയും. എല്ലാം താനാണ് എന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല.ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ് പിണറായിയുടെ പ്രസ്താവന

പ്രതിപക്ഷ നേതാവിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ കഴിയുന്നതല്ല ഉപ നേതാവ് പദവി/പിണറായിയുടെ പ്രസ്താവന എൽഡിഎഫിനെ ദുർബലപ്പെടുത്താൻ ഉതകുന്നത്.പ്രസ്താവന ഇടതുപക്ഷത്തിന് യോജിക്കുന്നതല്ലെന്നും സത്യൻ മൊകേരി

ജനയുഗത്തിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം

കിണർ ഇടിഞ്ഞു,രണ്ട് സ്കൂട്ടറുകൾ കിണറിനകത്ത് വീണു

തൃശ്ശൂർ. രാമവർമ്മപുരത്ത് കിണർ ഇടിഞ്ഞു.രണ്ട് സ്കൂട്ടറുകൾ കിണറിനകത്ത് വീണു.ശ്രീശാന്തി ഫ്ലാറ്റിലെ കിണർ ആണ് ഇടിഞ്ഞത്

ഫ്ലാറ്റിലെ താമസക്കാരി സോണിയുടെ രണ്ട് വണ്ടികളാണ് കിണറ്റിൽ വീണത്.തൃശ്ശൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി

അ​ടി​ച്ച് ഫി​റ്റാ​യ പോ​ലീ​സു​കാ​ര​ൻ എ​സ്പി​യെ ക​ണ്ട​തോ​ടെ ഓ​ട്ടെ​ടാ ഓ​ട്ടം; പി​ന്നാ​ലെ വ​ന്നു സ​സ്പെ​ൻ​ഷ​ൻ ഓ​ർ​ഡർ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത പോ​ലീ​സു​കാ​ർ എ​സ്പി​യു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി. അ​രു​വി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ മൂ​ന്നു പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡു ചെ​യ്തു. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ച്ചു ശ​ങ്ക​ർ, പ്ര​ശാ​ന്ത്, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

മേ​ലു​ദ്യോ​ഗ​സ്ഥ​നെ ക​ണ്ട​തോ​ടെ സ​ല്യൂ​ട്ട് ചെ​യ്യാ​ൻ പോ​ലും പോ​ലീ​സു​കാ​ർ മ​റ​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ഒ​രാ​ൾ സ്റ്റേ​ഷ​നി​ൽ​ നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ടാ​നും ശ്ര​മി​ച്ചു. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ മൂ​ന്ന് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ മ​ദ്യ​ല​ഹ​രി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​നി​ടെ​യാ​ണ് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​ശാ​ന്ത​ൻ കാണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഷ​നി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് എ​സ്പി ചോ​ദി​ച്ച​പ്പോ​ൾ ഇ​ല്ലെ​ന്നാ​യി​രു​ന്നു പോ​ലീ​സു​കാ​രു​ടെ മ​റു​പ​ടി. എ​ന്നാ​ൽ മ​ദ്യ​പി​ച്ച് ജോ​ലി​യി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.