വിവാഹത്തോടെ കരിയറിന് ഫുൾസ്റ്റോപ്പിടുന്ന നടിമാരെയാണ് പ്രേക്ഷകർ ഏറെയും കണ്ടിട്ടുള്ളത്. കുറച്ച് വർഷങ്ങളെ ആയിട്ടുള്ളു ആ ഒരു സമ്പ്രദായത്തിന് മാറ്റം വന്ന് തുടങ്ങിയിട്ട്. ഇപ്പോൾ വർഷങ്ങൾക്ക് മുമ്പ് സിനിമ ഉപേക്ഷിച്ച് പോയ അഭിനേത്രികൾ അടക്കം ലൈം ലൈറ്റിൽ സജീവമാവുകയും സിനിമകൾ ചെയ്യുകയും എല്ലാം ചെയ്യുന്നുണ്ട്. രണ്ടാം വരവിലും സ്വീകാര്യതയും അവസരങ്ങളും ഏറെ ലഭിച്ച ഒരു നടി നവ്യ നായരാണ്. അഭിനയരംഗത്തും, നൃത്തവേദികളിലും സജീവമാണ് നവ്യ നായർ.
ഇഷ്ടം സിനിമയിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറിയതെങ്കിലും നന്ദനത്തിനുശേഷമാണ് പ്രേക്ഷക മനസിൽ താരത്തിന് സ്ഥാനം ലഭിക്കുന്നത്. വിവാഹത്തിന് മുമ്പും ശേഷവും നിരവധി സിനിമകൾ ചെയ്തുവെങ്കിലും എന്നേക്കും നവ്യ മലയാളികൾക്ക് കൃഷ്ണ ഭക്തയായ ബാലാമണിയാണ്. കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴായിരുന്നു വിവാഹം. അന്ന് വയസ് ഇരുപത്തിനാല് മാത്രമായിരുന്നു.
ഇപ്പോൾ നവ്യ നൽകിയ മറുപടിയാണ് വൈറൽ ആയി മാറുന്നത് എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജ് കഴിയാറായി; എന്ന കമന്റിന് ആണ് നവ്യ മറുപടി നൽകിയത്.
‘അമ്മൂമ്മ ആയാലും ചിരിക്കാന്‍ തന്നെയാ ഉദ്ദേശം” എന്നായിരുന്നു നവ്യയുടെ മറുപടി. പിന്നാലെ നവ്യയെ അഭിനന്ദിച്ചും കമന്റിട്ട യുവാവിനെ വിമര്‍ശിച്ചും നിരവധി പേരാണ് എത്തുന്നത്.






























