Home Blog Page 183

അസമില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ഹോംസ്റ്റേയില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു

ഗുവാഹത്തി: അസമിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ഹോംസ്റ്റേയിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. കാമ്രൂപ് ജില്ലയിലാണ് സംഭവം. കേസിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗോൾപാറ സ്വദേശിയായ പരമേശ്വർ നാഥ് എന്ന യുവാവാണ് പെൺകുട്ടിയെ സൗകുച്ചിയിലെ ‘രംഗ്മാൻ ഗ്രാന്റ് ഹോംസ്റ്റേ’യിൽ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. രാത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പാൻബസാറിന് സമീപം വഴിയരികിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞതായാണ് പരാതി.

പരമേശ്വർ നാഥ്, ഹിർകജ്യോതി ദാസ്, വിശാൽ ബറുവ, ലക്ഷീധർ നാഥ്, റെജിപ് അലി എന്നിവരെയാണ് ദാദറ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ വിശാൽ ബറുവയും ലക്ഷീധർ നാഥും സംഭവമുണ്ടായ ഹോംസ്റ്റേയിലെ ജീവനക്കാരാണ്.

ഞായറാഴ്ച ഉച്ചയോടെ കാണാതായ പെൺകുട്ടിയെ ചൊവ്വാഴ്ച പുലർച്ചെ പാൻബസാറിലെ പാനി ടാങ്കിക്ക് സമീപത്തുനിന്നാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പെൺകുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തി. കാമ്രൂപ് എസ്എസ്പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

‘ആദ്യം കീഴടങ്ങൂ…’; ബലാത്സംഗക്കേസിൽ തരുൺ തേജ്പാലിന്റെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ തെഹൽകെ മുൻ എഡിറ്റർ തരുൺ തേജ് പാലിന് തിരിച്ചടി. രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി നർദേശം നൽകി. കീഴടങ്ങിയാൽ മാത്രമേ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കൂ എന്നും സുപ്രീം കോടതി അറിയിച്ചു.

ബലാത്സംഗക്കേസിൽ പത്തുകൊല്ലത്തെ തടവു ശിക്ഷയാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് തരുൺ തേജ്പാലിനെതിരേ വിധിച്ചത്. ഇതിനെതിരേയാണ് തരുൺ തേജ്പാൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കേസിൽ തരുൺ തേജ്പാലിനെ കുറ്റവിമുക്തനാക്കിയ 2021ലെ വിധി റദ്ദാക്കുകയും ചെയ്തിരുന്നു. തേജ്പാലിന്റെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗോവ സർക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

നിയമപ്രകാരം ശിക്ഷാവിധിയെ ചോദ്യം ചെയ്യുന്നതിന് മുമ്പ് കീഴടങ്ങേണ്ടതുണ്ട്. നിയമം അനുസരിച്ച് കീഴടങ്ങൽ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും വേണം. എന്നാൽ തേജ്പാൽ കീഴടങ്ങിയിരുന്നില്ല. ശിക്ഷ വിധിച്ചപ്പോൾ തന്നെ തരുൺ തേജ്പാൽ കീഴടങ്ങേണ്ടതായിരുന്നുവെന്ന് കേസ് പരിഗണിക്കവേ
വാദ സമയത്ത് ഗോവ സർക്കാരിന് വേണ്ടി ഹാജരായ തുഷാർ മേത്ത സുപ്രീം കോടതിയിൽ അറിയിച്ചു.

സെപ്റ്റംബർ 22നകം കീഴടങ്ങണം. അതിന് ശേഷം അപ്പീൽ പരിഗണിക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.

2013 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ വെച്ച് സഹപ്രവർത്തകെയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

പ്രതിപക്ഷ ഉപനേതൃ പദവി,പിണറായിക്കെതിരെ സിപിഐ

തിരുവനന്തപുരം.പ്രതിപക്ഷ ഉപനേതൃ പദവി.പിണറായിക്കെതിരെ സിപിഐ.പിണറായിയുടെ പ്രസ്താവന മുന്നണി മര്യാദകളുടെ ലംഘനവും, ധാർമികത ഇല്ലായ്മയും. എല്ലാം താനാണ് എന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല.ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ് പിണറായിയുടെ പ്രസ്താവന

പ്രതിപക്ഷ നേതാവിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ കഴിയുന്നതല്ല ഉപ നേതാവ് പദവി/പിണറായിയുടെ പ്രസ്താവന എൽഡിഎഫിനെ ദുർബലപ്പെടുത്താൻ ഉതകുന്നത്.പ്രസ്താവന ഇടതുപക്ഷത്തിന് യോജിക്കുന്നതല്ലെന്നും സത്യൻ മൊകേരി

ജനയുഗത്തിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം

കിണർ ഇടിഞ്ഞു,രണ്ട് സ്കൂട്ടറുകൾ കിണറിനകത്ത് വീണു

തൃശ്ശൂർ. രാമവർമ്മപുരത്ത് കിണർ ഇടിഞ്ഞു.രണ്ട് സ്കൂട്ടറുകൾ കിണറിനകത്ത് വീണു.ശ്രീശാന്തി ഫ്ലാറ്റിലെ കിണർ ആണ് ഇടിഞ്ഞത്

ഫ്ലാറ്റിലെ താമസക്കാരി സോണിയുടെ രണ്ട് വണ്ടികളാണ് കിണറ്റിൽ വീണത്.തൃശ്ശൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി

അ​ടി​ച്ച് ഫി​റ്റാ​യ പോ​ലീ​സു​കാ​ര​ൻ എ​സ്പി​യെ ക​ണ്ട​തോ​ടെ ഓ​ട്ടെ​ടാ ഓ​ട്ടം; പി​ന്നാ​ലെ വ​ന്നു സ​സ്പെ​ൻ​ഷ​ൻ ഓ​ർ​ഡർ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത പോ​ലീ​സു​കാ​ർ എ​സ്പി​യു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി. അ​രു​വി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ മൂ​ന്നു പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡു ചെ​യ്തു. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ച്ചു ശ​ങ്ക​ർ, പ്ര​ശാ​ന്ത്, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

മേ​ലു​ദ്യോ​ഗ​സ്ഥ​നെ ക​ണ്ട​തോ​ടെ സ​ല്യൂ​ട്ട് ചെ​യ്യാ​ൻ പോ​ലും പോ​ലീ​സു​കാ​ർ മ​റ​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ഒ​രാ​ൾ സ്റ്റേ​ഷ​നി​ൽ​ നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ടാ​നും ശ്ര​മി​ച്ചു. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ മൂ​ന്ന് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ മ​ദ്യ​ല​ഹ​രി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​നി​ടെ​യാ​ണ് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​ശാ​ന്ത​ൻ കാണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഷ​നി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് എ​സ്പി ചോ​ദി​ച്ച​പ്പോ​ൾ ഇ​ല്ലെ​ന്നാ​യി​രു​ന്നു പോ​ലീ​സു​കാ​രു​ടെ മ​റു​പ​ടി. എ​ന്നാ​ൽ മ​ദ്യ​പി​ച്ച് ജോ​ലി​യി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും പ്രവാചക സന്ദേശവുമായി ഇന്ന് നബിദിനം ആചരിക്കുന്നു

സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും പ്രവാചക സന്ദേശവുമായി ഇന്ന് നബിദിനം ആചരിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ഇസ്ലാം മത വിശ്വാസികൾ നബിദിനമായി കൊണ്ടാടുന്നത്.
മസ്ജിദുകളും പരിസരങ്ങളും അലങ്കരിച്ചും പ്രവാചക പ്രകീർത്തനങ്ങൾ ആലപിച്ചുമാണ് വിശ്വാസികൾ നബിദിനത്തെ വരവേൽക്കുന്നത്.

ഹിജ്റ വര്‍ഷ പ്രകാരം റബീഉല്‍ അവ്വല്‍ മാസം 12-നാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. 1501 ആം ജന്മദിനമാണ് വിപുലമായ ആഘോഷത്തോടെ ഇത്തവണ വിശ്വാസികൾ വരവേൽക്കുന്നത്. സംസ്‌ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ. വിശ്വാസികൾക്ക് അളവറ്റ ആവേശവും സന്തോഷവും നല്‍കുന്ന പകലാണിത്. പ്രവാചക പ്രേമത്തിന്റെ ഇശലുകള്‍ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനം.

റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസ്സുകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രവാചകന്റെ ചരിത്രവും ജീവിതവും നെഞ്ചേറ്റുന്ന വിശ്വാസികൾ പാടിയും പറഞ്ഞും ഈ ദിനത്തിൽ ആത്മീയ സംതൃപ്തി നേടും. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് ഓരോ വിശ്വാസികളുടെയും നബിദിന ആഘോഷം.

പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തുന്നതാണ് നബിദിനത്തിന്റെ ആഘോഷങ്ങൾ, ഇത്തവണ ഓണക്കാലത്തെ നബിദിന ആഘോഷം നാടെങ്ങും സൗഹൃദ കാഴ്ച്ചകൾക്കും വേദിയാകുന്നുണ്ട്.

കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

ഷാർജ. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു. ഷാർജ അൽ നബ്ബയിൽ താമസിക്കുന്ന കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫ(ഏഴ്)യാണ് മരിച്ചത്. ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
ഇന്ന് രാവിലെ ഒൻപത് മണിക്കായിരുന്നു സംഭവം. കുട്ടിയുടെ മാതാവ് മുർഷിദ ജോലിക്ക് പോയിരുന്നതിനാൽ പിതാവ് മുബാറക് മാത്രമേ ഫ്ലാറ്റിലുണ്ടായിരുന്നുള്ളൂ. മുറിയിൽ കളിച്ചുകൊണ്ടിരുന്ന സഫ ജനാലവഴി അബദ്ധത്തിൽ താഴേയ്ക്ക് പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടൻ അൽ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ പതിനൊന്നോടെ മരിച്ചു. മുബാറക് ദുബായ് ആശുപത്രിയിൽ ലാബ് ടെക്നിഷ്യനാണ്. മുർഷിദ ഷാർജയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയിലും ജോലി ചെയ്യുന്നു. കുടുംബം വേലനവധിക്ക് നാട്ടിൽനിന്നും കഴിഞ്ഞ ബുധനാഴ്ചയാണ് തിരിച്ചുവന്നത്. എങ്കിലും മുബാറക് തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. മൃതദേഹം അൽ ഖാസിമി ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. കഴിഞ്ഞ 8 വർഷമായി ഷാർജയിൽ താമസിക്കുന്ന ദമ്പതികൾക്ക് ഒരു മകൾ മാത്രമേയുള്ളൂ.

കനത്ത മഴ; കണ്ണൂരിൽ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു, പാൽച്ചുരത്തിലും മണ്ണിടിച്ചിൽ

കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ‌ എളയാവൂരിൽ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു.

ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. വീടുകളോട് ചേര്‍ന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്. നിലവില്‍ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നടന്നുവരികയാണ്. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. കൂടാതെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയില്‍ അടക്കം വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. മന്ത്രി സണ്ണി ജോസഫ്, എംഎല്‍എ ടി.ഒ. മോഹനന്‍, കളക്ടർ പി. വിഷ്‌ണുരാജ് തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.

അതേസമയം, കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ചെറുപുഴ പുഴയിലും കാര്യങ്കോട് പുഴയിലും ജലനിരപ്പ് ഉയർന്നു.

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം

ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പുമായി അനഘ പ്രതിശ്രുത വരന് വീഡിയോ അയച്ചു കൊടുത്തിരുന്നെന്നും എന്നിട്ടു പോലും ഇക്കാര്യം ബന്ധുക്കളെ അറിയിച്ചില്ലെന്നുമാണ് ആരോപണം. ഈ സംശയത്തിനു തെളിവായി പ്രതിശ്രുത വരന്‍റെ അമ്മയുടെ ഓഡിയോ സന്ദേശം പൊലീസിനു കൈമാറി. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനു ശേഷമേ പ്രതിശ്രുത വരനെതിരെ കേസെടുക്കാനാകൂ എന്ന നിലപാടിലാണ് പൊലീസ്.

കരഞ്ഞു കാലുപിടിച്ചിട്ടും കൂട്ടാക്കാതെ വരന്‍റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിന്‍റെ മനോവേദനയിലാണ് ഇരുപത്തിയഞ്ചുകാരിയായ മകള്‍ ജീവനൊടുക്കിയതെന്ന് അമ്മ പറയുന്നു. അരൂര്‍ സ്വദേശിനി അനഘയും തൃശൂര്‍ സ്വദേശി യുവാവും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. പ്രണയം ഇരുവീട്ടുകാരും അംഗീകരിച്ച് വിവാഹ നിശ്ചയം നടത്തി. നവംബറില്‍ വിവാഹം നടത്താനുളള ഒരുക്കങ്ങള്‍ക്കിടയിലായിരുന്നു വരന്‍റെ കുടുംബം പിന്‍മാറിയത്. ഇരുവര്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അനഘ യുവാവ് ജോലി ചെയ്യുന്ന അബുദാബിയിലെത്തി നേരിട്ട് സംസാരിച്ചിട്ടു പോലും പ്രയോജനമുണ്ടായില്ല.

കഴിഞ്ഞ ബുധനാഴ്ച ഗൾഫിൽ നിന്ന് തിരിച്ചെത്തിയ അനഘയെ വിമാനത്താവളത്തിൽ നിന്ന് ബന്ധുക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അന്ന് രാത്രി മുറിയിൽ കയറിയ അനഘ വീട്ടുകാർ ഉറങ്ങിയ ശേഷം ജീവനൊടുക്കുകയായിരുന്നു. എന്നാല്‍ തൂങ്ങിമരിക്കാനുളള കുരുക്കിട്ട ശേഷം അതിന്‍റെ വീഡിയോ അനഘ യുവാവിന് അയച്ചു കൊടുത്തിരുന്നെന്നും അയാള്‍ അത് തന്‍റെ അമ്മയ്ക്ക് അയച്ചു കൊടുത്തിരുന്നെന്നുമാണ് ഇപ്പോള്‍ കുടുംബം സംശയിക്കുന്നത്. ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും അനഘ അഭിനയിക്കുകയാണെന്ന തരത്തില്‍ ഇയാളുടെ അമ്മ നല്‍കിയ മറുപടിയാണ് കടുംകൈ ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചതെന്നും വീട്ടുകാര്‍ വിശ്വസിക്കുന്നു. ഇയാളുടെ അമ്മ അയച്ചു കൊടുത്ത ഓഡിയോ സന്ദേശം മരിക്കും മുമ്പ് അനഘ തന്‍റെ അമ്മയുടെ ഫോണിലേക്ക് അയച്ചിരുന്നു.

ബെവ്കോ ഉത്രാടത്തിരക്കില്‍, ഇനി അവധി ഇങ്ങനെ

തിരുവനന്തപുരം: തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. റെക്കോര്‍ഡ് മദ്യവില്‍പന നടക്കുന്ന ദിവസങ്ങളിലൊന്നായ ഉത്രാട നാളിലെ തിരക്ക് ഒഴിവാക്കാന്‍ ഓരോ ചില്ലറവില്‍പന കേന്ദ്രങ്ങളിലും വെബ്കോ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചു. തിരക്കിനിടയിലെ അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രധാന വില്‍പന കേന്ദ്രങ്ങള്‍ക്ക് മുന്‍പില്‍ പൊലീസ് നിരീക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവോണ നാളില്‍ ബെവ്കോ വില്‍പനശാലകള്‍ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച ബാര്‍ ഉള്‍പ്പടെ പൂര്‍ണമായും അടഞ്ഞുകിടക്കും.

സംസ്ഥാനത്ത് ഈ ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറു ദിവസത്തിനിടെ മാത്രം മദ്യവില്‍പനയില്‍ വന്‍വര്‍ധനയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ബെവ്കോയില്‍ 512.11 കോടിയുടെ മദ്യവില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 460.8 കോടി രൂപയായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉത്രാടദിനം ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടക്കുന്ന ദിനമാണ്. 2025ലെ ഉത്രാട ദിനത്തിന് മാത്രം 137 കോടി രൂപയുടെ മദ്യ വില്‍പ്പന ബെവ്കോയില്‍ നടന്നു. 2024ലെ ഉത്രാടദിനത്തെ അപേക്ഷിച്ച് 11 കോടിയുടെ അധിക വില്‍പ്പന 2025ലെ ഉത്രാടത്തിന് നടന്നു. 126 കോടിയുടെ (9.21% കൂടുതല്‍) വില്‍പനയാണ് നടന്നത്.

സാമ്പത്തികമായി ഉയര്‍ന്ന പ്രകടനം കാഴ്ച വെക്കുന്ന സ്ഥാപനമായതിനാല്‍ തന്നെ ബെവ്കോയില്‍ ലക്ഷത്തിലധികം രൂപയാണോ ഓരോ ജീവനക്കാരനും ഓണം ബോണസായി ലഭിക്കാറുള്ളത്. ഇത്തവണത്തെ പരമാവധി ബോണസ് തുക 1,05,000 രൂപയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 2,500 രൂപ കൂടുതലാണ് ഇത്തവണ.