Home Blog Page 181

ഓണത്തിന് മുൻപേ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന

ഓണത്തിന് മുൻപേ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ വിറ്റത് 239.94 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 23 കോടി രൂപയുടെ അധിക വിൽപനയാണ് നടന്നത്. നിലവിൽ വില്പനയിൽ മുന്നിൽ പെരിന്തൽമണ്ണയിലെ വിൽപനശാലയാണ്.

ഓണം എത്തുന്നതിനു മുന്നേ തന്നെ മലയാളി കുടിച്ചു തീർത്തത് റെക്കോർഡ് മദ്യം. ഈ മാസം 18 മുതൽ 20 വരെ മൂന്ന് ദിവസം ബെവ്‌കോ ഔട്ട് ലെറ്റിലൂടെ വിറ്റത് 239.99 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ ഓണകാലത്ത് വിറ്റത് 209.89 കോടി ആയിരുന്നു. ഇത്തവണ 23.1 കോടിരൂപയുടെ വർദ്ധനയാണ് ഉണ്ടായത്. നിലവിലെ കണക്ക് പ്രകാരം മദ്യ വില്പനയിൽ പെരിന്തൽമണ്ണയിലെ വിൽപനശാലയാണ് ഏറ്റവും മുന്നിൽ. 90 ലക്ഷം രൂപയുടെ കച്ചവടമാണ് ഇതുവരെ നടന്നത് . 78 ലക്ഷം രൂപയുടെ വിൽപനയുണ്ടായ തിരൂര്, 62 ലക്ഷം രൂപയുടെ വിൽപനയുൺ്ടായ ചാലക്കുടി ഔട്ട്ലെറ്റുകളും തൊട്ടുപിന്നാലെയുണ്ട്.

അതേസമയം ഓപ്പറേഷൻ തൂഫാൻ ഫലപ്രദമായതാണ് മദ്യത്തിന് ഡിമാൻഡ് കൂട്ടിയതെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ഇതുവരെ ഓപ്പറേഷൻ തൂഫാനിലൂടെ 10085 അറസ്റ്റുകൾ നടന്നു. 8289.88 ഗ്രാം MDMA യും 1032 .175 കി.ഗ്രാം കഞ്ചാവും 515.687 ഗ്രാം ഹെറോയ്നും ഇതുവരെ പിടിച്ചെടുത്തു. ഓണത്തിന് ശേഷം തൂഫാൻ 2 ആരംഭിക്കും.

ഓണക്കാലത്ത് കേരളത്തില്‍ പ്ളാന്‍ ചെയ്തത് 5 കോടിയുടെ ലഹരിക്കച്ചവടം,ഓണക്കാല വില്‍പ്പനയ്ക്കായി 5 കിലോ എംഡിഎംഎ കേരളത്തിലേക്ക് എത്തി, ബോസിനെ പൂട്ടി എക്സൈസ്

കൊച്ചി: വൈറ്റിലയില്‍ പിടിയിലായ മയക്കുമരുന്ന് വിതരണക്കേസ് പ്രതി വരുണ്‍ ദേവ് സംസ്ഥാനത്തേക്ക് രാസലഹരി എത്തിക്കുന്നതില്‍ പ്രധാനിയെന്ന് എക്സൈസ്. വാഹനം തടഞ്ഞാണ് ഇയാളെ പിടികൂടിയത്. വാഹനത്തില്‍ നിന്നും 232 ഗ്രാം രാസലഹരിയാണ് പിടികൂടിയത്. ലഹരി കച്ചവടക്കാര്‍ക്കിടയില്‍ ബോസ് എന്നും എക്സ് എന്നുമാണ് വരുണ്‍ ദേവിന്റെ വിളിപ്പേര്.

ഓണക്കാലത്ത് ഇയാളും സംഘവും കേരളത്തില്‍ 5 കോടിയുടെ ലഹരിക്കച്ചവടമാണ് പദ്ധതിയിട്ടത്. ഡല്‍ഹി, രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും വാങ്ങുന്ന എംഡിഎംഎ അടക്കമുള്ള രാസലഹരി വസ്തുക്കള്‍ റോഡ് മാര്‍ഗം കേരളത്തിലെത്തിക്കും. കോട്ടയം കേന്ദ്രീകരിച്ചാണ് ലഹരിമരുന്നുകള്‍ സംഭരിച്ചിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ സൂചിപ്പിച്ചു. വിശ്വസ്തരായ ഇടനിലക്കാര്‍ വഴി കൊച്ചിയിലെ ലഹരി വില്‍പ്പനക്കാരിലേക്ക് എത്തിക്കുകയാണ് രീതി.

വില്‍ക്കുന്നവരുമായി വരുണ്‍ ദേവ് നേരില്‍ ബന്ധപ്പെടാറില്ല. നേരിട്ട് കച്ചവടത്തിന് ഇറങ്ങാറുമില്ല. കഴിഞ്ഞദിവസം കലൂരിലെ ഹോട്ടലില്‍ നിന്ന് 49 ഗ്രാം ലഹരിയുമായി പിടിയിലായ രണ്ടു പ്രതികളില്‍ നിന്നാണ്, കോട്ടയത്തു നിന്നും ലഹരിയുമായി ഒരു സംഘം കൊച്ചിയിലെത്തുന്നതായി വിവരം ലഭിച്ചത്. വൈറ്റിലയില്‍ വെച്ച് വാഹനം തടഞ്ഞ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്നതില്‍ പ്രധാനിയാണ് വലയിലായതെന്ന് വ്യക്തമായത്.

ഓണക്കാല വില്‍പ്പനയ്ക്കായി 5 കിലോ എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ എക്സൈസിന് ലഭിച്ച വിവരം. നാലു കോടിയുടെ ലഹരിക്കച്ചവടമാണ് ഒരു തവണ ഡല്‍ഹിയില്‍ നിന്നും മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതിലൂടെ സംഘം നടത്തിയിരുന്നത്. ലഹരി വില്‍പ്പനയ്ക്കായി പെണ്‍കുട്ടികളെ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ടെന്നും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. വരുണ്‍ ദേവിന്റെ സാമ്പത്തിക ഇടപാടുകളും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു, ഭര്‍ത്താവിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ കേസില്‍ ഭര്‍ത്താവിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തു വെച്ച് ഭാര്യയുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും, പിന്നീട് അശ്ലീല വെബ്സൈറ്റുകള്‍ക്ക് വില്‍പ്പനയ്ക്ക് വെക്കുകയും ചെയ്തു എന്നാണ് പരാതി. ഒരു സുഹൃത്താണ് ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്ന കാര്യം യുവതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ ഇമെയിലും ടെലഗ്രാം അക്കൗണ്ടും മൊബൈല്‍ഫോണും പരിശോധിച്ചപ്പോള്‍ അശ്ലീല ദൃശ്യങ്ങളും, ദൃശ്യങ്ങള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും കണ്ടെത്തി. ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. പിന്നീട് യുവതി തന്ത്രപൂര്‍വം ഭര്‍ത്താവിനെ നാട്ടിലെത്തിക്കുകയായിരുന്നു. നാട്ടില്‍ വെച്ച് നാലു വയസ്സുള്ള കുട്ടിക്ക് മുന്നില്‍ വെച്ചും ഇയാള്‍ ലൈംഗിക വൈകൃതം കാണിച്ചു. ഇതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

തുടക്കത്തില്‍ പൊലീസ് കാര്യമായ അന്വേഷണം നടത്താന്‍ കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് യുവതി ഡിജിപിക്കും കോടതിയിലും പരാതി നല്‍കിയതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസിപി നേരിട്ട് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെടുകയും, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നാലു വയസ്സുള്ള കുട്ടിയുടെ മൊഴിയെടുക്കുകയും റിപ്പോര്‍ട്ട് പൊലീസിന് നല്‍കുകയും ചെയ്തു. കുട്ടി പിതാവിനെതിരെ മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് കുട്ടിക്ക് മുന്നില്‍ വെച്ച് ലൈംഗികവൈകൃതം കാണിച്ചതിന് പോക്സോ കേസെടുത്തത്.

പത്തു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം ഇവര്‍ യുകെയിലായിരുന്നു. ഭര്‍ത്താവ് അശ്ലീല വിഡിയോകള്‍ക്ക് അടിമയാണെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. നിരന്തരം കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തുമായിരുന്നു. കുളിമുറിയില്‍ ഒളിക്യാമറ വയ്ക്കുമായിരുന്നെന്നും യുവതി മൊഴി നല്‍കി. നഗ്‌നദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വിസമ്മതിച്ചപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

കുലശേഖരപുരത്ത് അപ്രതീക്ഷിതമായി നാട്ടുകാരെ ഞെട്ടിച്ച് മാവേലി

കരുനാഗപ്പള്ളി. കുലശേഖരപുരം പഞ്ചായത്തിലെ ഓണാഘോഷാ പരിപാടിയിൽ അപ്രതീക്ഷിതമായി എത്തിയഅതിഥിയെ കണ്ട് അവിടെ ഉണ്ടായിരുന്ന എല്ലാവരും ഒരു നിമിഷം അമ്പരന്നു… യാഥാർത്യം തിരിച്ചറിഞ്ഞതോടെ ഓണാഘോഷ പരിപാടി വറൊരു ലവലിലേക്കാണ് പോയത്.

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ചെങ്ങന്നൂരിൽ പോകേണ്ടതിനാൽ പഞ്ചായത്തിൽ നടക്കുന്ന

ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന്ആഘോഷപരിപാടി നടത്തുന്നതിനെ പറ്റി തീരുമാനിച്ചകമ്മിറ്റിയിൽ 3-ാം വാർഡ് പ്രതിനിധി കൃഷ്ണൻ കുട്ടിഅറിയിച്ചിരുന്നു. ധാരാളം കല്യാണങ്ങൾ നടക്കുന്ന ദിവസങ്ങൾ ആയതിനാൽ എല്ലാവരും അത് സത്യമാണെന്ന് ധരിച്ചു.

 പഞ്ചായത്ത് ജീവനക്കാരും , ജനപ്രതിനിധികൾ ഉള്‍പ്പെടെ എല്ലാവരും എത്തി. ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടയിൽ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയെത്തിയ മാവേലിയെ കണ്ട് എല്ലാവരും ആദ്യമൊന്ന് അമ്പരന്നു. എല്ലാവർക്കും അനുഗ്രഹം നൽകിക്കൊണ്ട് കടന്നുവരുന്നത് മൂന്നാം വാർഡിലെ ബി ജെ പി സ്ഥാനാർത്ഥി കൃഷ്ണൻ കുട്ടിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഓണാഘോഷ പരിപാടി യുടെ അന്തരീക്ഷം തന്നെ മാറുന്ന കാഴ്ചയാണ് കണ്ടത്. കക്ഷി രാഷ്ട്രീയ വെത്യാസമില്ലാതെ ജീവനക്കാരും , ജനപ്രതിനിധികളും, എല്ലാവരും മേളത്തിനൊപ്പം ചുവടു വെച്ചും , ആർപ്പുവിളിച്ചും ആഘോഷം പൊടി – പൊടിച്ചു. 

അപ്രതീക്ഷിതമായി എത്തിയ മാവേലിയെ നാട്ടുകാരും കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

പഞ്ചായത്ത് ഓഫീസ് പരിസത്ത് ഉണ്ടായിരുന്ന എല്ലാവരേയും അനുഗ്രഹിച്ച് ഒരു ആഘോഷമായിഎല്ലാ വരുടേയും അകമ്പടിയോടെ അടുത്ത ക്ഷേത്രത്തിൽ നടക്കുന്ന സപ്താഹ വേദിയിലും മാവേലി  എത്തി. അവിടെ നിന്നും തിരിച്ച് പഞ്ചായത്തിൽ എത്തി പരിപാടിയിലും ഓണ സദ്യയിലും പങ്കെടുത്താണ് മാവേലി മടങ്ങിയത്.

ഓണാഘോഷപരിപാടിയിൽ അപ്രതീക്ഷിതമായി എത്തി ചടങ്ങ്  ആഘോഷമാക്കി മാറ്റിയതിന് എല്ലാവരും കൃഷ്ണൻ കുട്ടിയെ അനു മോദിച്ചു.

ഏറെ രഹസ്യമായിട്ടാണ് കൃഷ്ണൻകുട്ടി പരിപാടി പ്ലാൻ ചെയ്തത്. രാവിലെ മേക്കപ്പ്മാൻ വീട്ടിലെത്തിയപ്പോഴാണ് ഭാര്യ ഗീത പോലും ഈ വിവരം അറിയുന്നത്. മാവേലിയായി വേഷമിട്ട് താൻ സെക്രട്ടറിആയിട്ടുള്ള അമ്പീലേത്ത് ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമാണ് പഞ്ചായത്ത് ഓഫീസ് പരിസരത്ത് തയ്യാറായി നിന്നിരുന്ന മേളക്കാരുടെ അകമ്പടിയോടെ പഞ്ചായത്തിലെ ഓണാഘോഷ പരിപാടിയിൽ എത്തി ചേർന്നത്.

അപ്രതീക്ഷിതമായി മാവേലി എത്തിയതോടെ ഈ വർഷത്തെ കുലശേഖരപുരം പഞ്ചായത്തിലെ ഓണാഘോഷ പരിപാടി കളറായി.

മെട്രോ സ്റ്റേഷനിലെ പുതിയ ‘ഉദ്യോഗസ്ഥൻ’; ജിഞ്ചർ പൂച്ചയ്ക്ക് ഔദ്യോഗിക പദവി!

മാസങ്ങളായി മെട്രോ സ്റ്റേഷനിൽ ‘കാവലും പരിശോധനയുമായി’ നടന്നിരുന്ന ജിഞ്ചർ പൂച്ചയ്ക്ക് ഒടുവിൽ ഔദ്യോഗിക പദവി. മുംബൈ മെട്രോ ലൈൻ 7ലെ ഗുന്ദാവലി സ്റ്റേഷനിൽ സ്ഥിരം സാന്നിധ്യമായ പൂച്ചയ്ക്കാണ് മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (MMMOCL) തമാശയായി ‘ചീഫ് ഫെലൈൻ ഓഫീസർ’ (CFO) എന്ന പദവി നൽകിയത്.
സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ സ്ഥിരമായി നിലയുറപ്പിക്കുന്ന പൂച്ച യാത്രക്കാരെ നിരീക്ഷിക്കുകയും സ്റ്റേഷനിൽ പരിശോധന നടത്തുകയും ചെയ്യുന്ന ‘രീതിയാണ്’ പിന്തുടർന്നിരുന്നത്. പൂച്ചയുടെ ചിത്രങ്ങൾ പകർത്തിയ യാത്രക്കാരനായ സന്ദേഷ് സാമന്താണ് ശമ്പളമില്ലാതെ ‘ജോലി ചെയ്യുന്ന’ ഈ കാവൽക്കാരന് ഔദ്യോഗിക പദവി നൽകണമെന്ന ആവശ്യവുമായി മെട്രോ അധികൃതരെ സമീപിച്ചത്.
രസകരമായ ആവശ്യത്തോട് അധികൃതരും തമാശയായി ചേർന്നതോടെയാണ് പൂച്ചയ്ക്ക് ‘ചീഫ് ഫെലൈൻ ഓഫീസർ’ പദവി ലഭിച്ചത്. പേരിന് തമാശയാണെങ്കിലും പൂച്ച തന്റെ ചുമതലകൾ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് MMMOCL ഉദ്യോഗസ്ഥരുടെ പ്രതികരണം.
സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്കും ഈ പൂച്ച ഇപ്പോൾ ഏറെ പ്രിയപ്പെട്ടതാണ്. യാത്രാക്ഷീണവുമായി മെട്രോയിലെത്തുന്നവർക്ക് കൗതുകവും ആശ്വാസവും പകരുന്ന ‘സഹപ്രവർത്തകനായി’ പൂച്ച മാറിയിരിക്കുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റിലെ പ്രശസ്ത പൂച്ച ലാറിയെ ഓർമിപ്പിക്കുന്നതാണ് മുംബൈ മെട്രോയിലെ ഈ പുതിയ ‘ഉദ്യോഗസ്ഥന്റെ’ വിശേഷങ്ങളും.

അസാധാരണമായ തരിപ്പും നടക്കാനുള്ള പ്രയാസവും; വിറ്റാമിൻ B12 ന്റെ കുറവ് വ്യക്തമാക്കുന്ന 5 ലക്ഷണങ്ങൾ

ശരീരത്തിലെ നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തിനും രക്തകോശങ്ങളുടെ നിർമ്മാണത്തിനും ഏറ്റവും ആവശ്യമായ പോഷകങ്ങളിലൊന്നാണ് വിറ്റാമിൻ B12. എന്നാൽ പലപ്പോഴും ശരീരത്തിൽ B12 ന്റെ കുറവുണ്ടാകുമ്പോൾ പ്രകടമാകുന്ന ലക്ഷണങ്ങൾ മറ്റ് സാധാരണ ആരോഗ്യപ്രശ്നങ്ങളായി തെറ്റിദ്ധരിച്ച് ആളുകൾ അവഗണിക്കാറാണ് പതിവ്. വിറ്റാമിൻ B12 ന്റെ കുറവ് മൂലം ഉണ്ടാകാൻ സാധ്യതയുള്ള ചില ലക്ഷണങ്ങൾ ഇവയാണ്.

നാവിലെ മാറ്റങ്ങൾ

നാവ് അസാധാരണമാംവിധം മിനുസമാർന്നതോ, ചുവന്നു തടിച്ചതോ, വേദനയുള്ളതോ ആയി മാറുകയാണെങ്കിൽ അത് വിറ്റാമിൻ B12 ന്റെ കുറവ് മൂലമാകാം.

Also Read: മ്യൂസിയം സ്റ്റേഷന് മുന്നിലെ ഇഡി കേസ് പ്രതികളുടെ ഓണാഘോഷം; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക് മാറ്റും

കൈകാലുകളിൽ തരിപ്പും മരവിപ്പും

നാഡികളുടെ കൃത്യമായ പ്രവർത്തനത്തിന് വിറ്റാമിൻ B12 അത്യാവശ്യമാണ്. ഇതിന്റെ കുറവ് പെരിഫറൽ നാഡികളെ ബാധിക്കുന്നു. കൈകളിലോ കാലുകളിലോ അസാധാരണമായ മരവിപ്പ്, വേദന എന്നിവ ഉണ്ടാകുന്നത് B12 ന്റെ കുറവിന്റെ ആദ്യകാല ലക്ഷണങ്ങളിൽ ഒന്നാണ്.

കാരണമില്ലാത്ത ക്ഷീണം

രക്തത്തിലെ ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനത്തിന് വിറ്റാമിൻ B12 പ്രധാന പങ്കുവഹിക്കുന്നു. ഇതിന്റെ അഭാവം വിളർച്ചയിലേക്ക് നയിച്ചേക്കാം. അമിതമായ ക്ഷീണം, തളർച്ച, തലകറക്കം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ഓർമ്മക്കുറവും മാനസികാവസ്ഥയിലെ മാറ്റങ്ങളും

കേന്ദ്ര നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തെ വിറ്റാമിൻ B12 സ്വാധീനിക്കുന്നു. അതിനാൽ B12 ന്റെ കുറവ് തലച്ചോറിലേക്കുള്ള നാഡീസന്ദേശങ്ങളെ ബാധിക്കുകയും ശ്രദ്ധകേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് , ചിന്താശേഷിയിലെ മന്ദത, ഓർമ്മക്കുറവ്, പെട്ടെന്നുള്ള മൂഡ് മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടൽ

നാഡീവ്യൂഹത്തെ ബാധിക്കുന്നതിനാൽ ശരീരത്തിന്റെ ചലനങ്ങളെ ഏകോപിപ്പിക്കാനുള്ള കഴിവിനെ B12 ന്റെ കുറവ് തടസ്സപ്പെടുത്തുന്നു. ഇത് നടക്കുമ്പോൾ ബാലൻസ് തെറ്റുന്നതിനും വീഴാൻ പോകുന്നതിനും കാരണമാവുകയും ചെയ്യുന്നു.

പ്രതിസന്ധിക്കിടെ ഇറാന് ലോട്ടറി! 10500 കോടി ഡോളറിന്‍റെ മൂല്യം, ഏറ്റവും ഉയർന്ന ഗുണനിവാരം; വമ്പൻ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തി

ടെഹ്റാൻ: അമേരിക്കൻ ഉപരോധം കാരണമുള്ള സാമ്പത്തിക പ്രതിസന്ധി ആശങ്കകൾക്കിടെ വമ്പൻ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തി ഇറാൻ. 10500 കോടി ഡോളറിന്റെ മൂല്യം വരുന്ന പ്രകൃതി വാതക ശേഖരമാണ് കണ്ടെത്തിയത്. ഏറ്റവും ഉയർന്ന ഗുണനിവാരത്തിലുള്ള പ്രകൃതിവാതകമാണിതെന്നാണ് ശേഖരമെന്ന് ഇറാൻ പെട്രോളിയം മന്ത്രി മൊഹ്സെൻ പക്നെജാദ് അറിയിച്ചു. 7.5 ലക്ഷം കോടി ക്യുബിക് അടിയാണ് മൊത്തം ശേഖരമുള്ളത്. പുതിയതായി കണ്ടെത്തിയ പ്രകൃതി വാതക നിക്ഷേപത്തിൽ 7.5 ലക്ഷം കോടി ക്യൂബിക് അടി പ്രകൃതി വാതകമുണ്ടെന്നാണ് കണക്കാക്കുന്നത്.

Also Read: തലസ്ഥാനത്ത് ഇനി ഉത്സവരാവുകൾ ; ഓണം വാരാഘോഷത്തിന് ഇന്ന് മുഖ്യമന്ത്രി തിരിതെളിയിക്കും

നിലവിൽ ഇറാന്റെയും ലോകത്തെയും ഏറ്റവും വലിയ പ്രകൃതി വാതക പാടങ്ങളിലൊന്നായ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിൽ നിന്നുള്ള പതിനഞ്ച് വർഷത്തെ ഉൽപാദനത്തിന് തുല്യമാണ് പുതുതായി കണ്ടെത്തിയ ശേഖരമെന്ന് ഇറാൻ പെട്രോളിയം മന്ത്രി പറഞ്ഞു. ഇതിൽ നിന്നും ഏകദേശം 5.7 ലക്ഷം ക്യൂബിക് അടി വാതകം വാണിജ്യാടിസ്ഥാനത്തിൽ വേർതിരിച്ചെടുക്കാൻ സാധിക്കും. കണ്ടെത്തിയ വാതകം ‘സ്വീറ്റ് ഗ്യാസ്’ ഇനത്തിൽപ്പെട്ടതാണ്. ഹൈഡ്രജൻ സൾഫൈഡ് പോലുള്ള മാലിന്യങ്ങൾ കുറവായതിനാൽ ഇവ സംസ്കരിക്കാനും ഉൽപ്പാദിപ്പിക്കാനുമുള്ള ചെലവ് വളരെ കുറവായിരിക്കും.

കൂടാതെ ശതകോടിക്കണക്കിന് ഡോളർ മൂല്യമുള്ള ഗ്യാസ് കോൺഡൻസേറ്റുകളും ഇവിടെയുണ്ട്. അമേരിക്കയും ഇസ്രയേലുമായുള്ള സംഘർഷത്തിൽ രാജ്യത്തെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾക്ക് നാശനഷ്ടം സംഭവിക്കുകയും, പ്രതിദിനം 2300 ലക്ഷം ടൺ ക്യൂബിക് മീറ്ററോളം വാതക ഉൽപ്പാദനം തടസ്സപ്പെടുകയും ചെയ്തിരുന്നു. തകരാറിലായ എണ്ണ ഉത്പാദനം പുനഃസ്ഥാപിക്കാൻ ഇറാൻ ശ്രമിക്കുന്നതിനിടയിലാണ് പുതിയ കണ്ടെത്തൽ.

തലസ്ഥാനത്ത് ഇനി ഉത്സവരാവുകൾ ; ഓണം വാരാഘോഷത്തിന് ഇന്ന് മുഖ്യമന്ത്രി തിരിതെളിയിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം വാരാഘോഷത്തിന് ഇന്ന് തിരി തെളിയും. തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ ടൂറിസം സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും.

Also Read: രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് വാർത്ത പുറത്തുവിട്ടു; മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ സുപ്രീം കോടതിയിൽ

പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, മന്ത്രിമാരായ കെ മുരളീധരന്‍, സി പി ജോണ്‍, മേയര്‍ വി വി രാജേഷ്, ഡോ. ശശി തരൂര്‍ എം പി എന്നിവര്‍ പങ്കെടുക്കും. നടന്‍ കുഞ്ചാക്കോ ബോബന്‍ വിശിഷ്ടാതിഥിയാകും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം നടി ശോഭനയുടെ നൃത്താവിഷ്കാരവും, കെ.എസ് ഹരിശങ്കര്‍ ലൈവ് ബാന്‍ഡ് അവതരണവും ഉണ്ടായിരിക്കും. ഓണം ടൂറിസം വാരാഘോഷത്തിന് ഓഗസ്റ്റ് 30 ന് നടക്കുന്ന വിപുലമായ ഘോഷയാത്രയോടെ സമാപനമാകും. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും.

നൂറുകണക്കിന് കലാകാരന്മാർ പങ്കെടുക്കുന്ന 340 ഓളം കലാപരിപാടികളാണ് 35 വേദികളിൽ ആയി തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ പര്യടനം നടത്തി എത്തിച്ചേര്‍ന്ന ഓണപ്പതാക കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ഉയര്‍ത്തി. തുടര്‍ന്ന് അവിടെ ഒരുക്കിയിട്ടുള്ള മീഡിയ സെന്‍ററിന്‍റെ ഉദ്ഘാടനവും നിര്‍വഹിച്ചു.

കഴി‍ഞ്ഞ ദിവസം മന്ത്രി കെ മുരളീധരന്‍ വൈദ്യുത ദീപാലങ്കാരങ്ങളുട സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഓണാഘോഷ വാരത്തില്‍ കവടിയാര്‍ മുതല്‍ അട്ടക്കുളങ്ങര വരെയും ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയും ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ ദീപാലങ്കാരമൊരുക്കും. ദീപാലങ്കാരങ്ങൾ കാണാൻ കനകക്കുന്നിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തും.

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് വാർത്ത പുറത്തുവിട്ടു; മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ സുപ്രീം കോടതിയിൽ

ലഖ്നൗ: അയോധ്യ രാമക്ഷേത്ര സംഭാവന പിരിവിലെ ക്രമക്കേടുകൾ പുറത്തുവിട്ട മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ തനിക്കെതിരെ ഗാസിയാബാദ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ പ്രതികാര ബുദ്ധിയോടെ ലക്ഷ്യമിട്ടാണ് പൊലീസ് നടപടിയെന്നും, എഫ്.ഐ.ആർ പൂർണ്ണമായും കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ഹർജിയിൽ വ്യക്തമാക്കി.

തനിക്ക് എഫ്.ഐ.ആറിൻ്റെ പകർപ്പ് പോലും പൊലീസ് നൽകിയിട്ടില്ലെന്നും, സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ നീക്കം ചെയ്യാൻ പൊലീസ് കടയുടമകളുടെ മേൽ സമ്മർദ്ദം ചെലുത്തിയെന്നും തുടങ്ങി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് അഭിഷേക് ഉപാധ്യായ ഹർജി സമർപ്പിച്ചിട്ടുള്ളത്.

അയോധ്യ സംഭാവനകൊള്ള പുറത്ത് വിട്ട മാധ്യമപ്രവർത്തകൻ പോലീസിനെതിര സുപ്രീം കോടതിയെ സമീപിച്ചു

ഉത്തർപ്രദേശ്: അയോധ്യ രാമക്ഷേത്ര സംഭാവന പിരിവിലെ ക്രമക്കേടുകൾ പുറത്തുവിട്ട മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ തനിക്കെതിരെ ഗാസിയാബാദ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ പ്രതികാര ബുദ്ധിയോടെ ലക്ഷ്യമിട്ടാണ് പൊലീസ് നടപടിയെന്നും, എഫ്.ഐ.ആർ പൂർണ്ണമായും കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ഹർജിയിൽ വ്യക്തമാക്കി. തനിക്ക് എഫ്.ഐ.ആറിൻ്റെ പകർപ്പ് പോലും പൊലീസ് നൽകിയിട്ടില്ലെന്നും, സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ നീക്കം ചെയ്യാൻ പൊലീസ് കടയുടമകളുടെ മേൽ സമ്മർദ്ദം ചെലുത്തിയെന്നും തുടങ്ങി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് അഭിഷേക് ഉപാധ്യായ ഹർജി സമർപ്പിച്ചിട്ടുള്ളത്.