ഹൈദരാബാദ്. അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വംശജയ്ക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ മഹാബുബാദ് സ്വദേശി ദരം സുപ്രിയ (31) ആണ് മരിച്ചത്. ഇന്നലെ മിസോറിയില്‍ നടന്ന വാഹനാപകടത്തിലാണ് യുവതി മരിച്ചത്.
മിസോറിയിലെ സെന്റ് ലൂയിസില്‍ റെസ്റ്ററന്റ് നടത്തുന്ന സുപ്രിയ റെസ്റ്ററന്റ് അടച്ചതിനുശേഷം സുഹൃത്തിനൊപ്പം കാറില്‍ മടങ്ങുകയായിരുന്നു.


































