28.3 C
Kollam
Monday 24th August, 2026 | 10:55:46 AM
Home News Local കുലശേഖരപുരത്ത് അപ്രതീക്ഷിതമായി നാട്ടുകാരെ ഞെട്ടിച്ച് മാവേലി

കുലശേഖരപുരത്ത് അപ്രതീക്ഷിതമായി നാട്ടുകാരെ ഞെട്ടിച്ച് മാവേലി

കരുനാഗപ്പള്ളി. കുലശേഖരപുരം പഞ്ചായത്തിലെ ഓണാഘോഷാ പരിപാടിയിൽ അപ്രതീക്ഷിതമായി എത്തിയഅതിഥിയെ കണ്ട് അവിടെ ഉണ്ടായിരുന്ന എല്ലാവരും ഒരു നിമിഷം അമ്പരന്നു… യാഥാർത്യം തിരിച്ചറിഞ്ഞതോടെ ഓണാഘോഷ പരിപാടി വറൊരു ലവലിലേക്കാണ് പോയത്.

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ചെങ്ങന്നൂരിൽ പോകേണ്ടതിനാൽ പഞ്ചായത്തിൽ നടക്കുന്ന

ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന്ആഘോഷപരിപാടി നടത്തുന്നതിനെ പറ്റി തീരുമാനിച്ചകമ്മിറ്റിയിൽ 3-ാം വാർഡ് പ്രതിനിധി കൃഷ്ണൻ കുട്ടിഅറിയിച്ചിരുന്നു. ധാരാളം കല്യാണങ്ങൾ നടക്കുന്ന ദിവസങ്ങൾ ആയതിനാൽ എല്ലാവരും അത് സത്യമാണെന്ന് ധരിച്ചു.

 പഞ്ചായത്ത് ജീവനക്കാരും , ജനപ്രതിനിധികൾ ഉള്‍പ്പെടെ എല്ലാവരും എത്തി. ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടയിൽ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയെത്തിയ മാവേലിയെ കണ്ട് എല്ലാവരും ആദ്യമൊന്ന് അമ്പരന്നു. എല്ലാവർക്കും അനുഗ്രഹം നൽകിക്കൊണ്ട് കടന്നുവരുന്നത് മൂന്നാം വാർഡിലെ ബി ജെ പി സ്ഥാനാർത്ഥി കൃഷ്ണൻ കുട്ടിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഓണാഘോഷ പരിപാടി യുടെ അന്തരീക്ഷം തന്നെ മാറുന്ന കാഴ്ചയാണ് കണ്ടത്. കക്ഷി രാഷ്ട്രീയ വെത്യാസമില്ലാതെ ജീവനക്കാരും , ജനപ്രതിനിധികളും, എല്ലാവരും മേളത്തിനൊപ്പം ചുവടു വെച്ചും , ആർപ്പുവിളിച്ചും ആഘോഷം പൊടി – പൊടിച്ചു. 

അപ്രതീക്ഷിതമായി എത്തിയ മാവേലിയെ നാട്ടുകാരും കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

പഞ്ചായത്ത് ഓഫീസ് പരിസത്ത് ഉണ്ടായിരുന്ന എല്ലാവരേയും അനുഗ്രഹിച്ച് ഒരു ആഘോഷമായിഎല്ലാ വരുടേയും അകമ്പടിയോടെ അടുത്ത ക്ഷേത്രത്തിൽ നടക്കുന്ന സപ്താഹ വേദിയിലും മാവേലി  എത്തി. അവിടെ നിന്നും തിരിച്ച് പഞ്ചായത്തിൽ എത്തി പരിപാടിയിലും ഓണ സദ്യയിലും പങ്കെടുത്താണ് മാവേലി മടങ്ങിയത്.

ഓണാഘോഷപരിപാടിയിൽ അപ്രതീക്ഷിതമായി എത്തി ചടങ്ങ്  ആഘോഷമാക്കി മാറ്റിയതിന് എല്ലാവരും കൃഷ്ണൻ കുട്ടിയെ അനു മോദിച്ചു.

ഏറെ രഹസ്യമായിട്ടാണ് കൃഷ്ണൻകുട്ടി പരിപാടി പ്ലാൻ ചെയ്തത്. രാവിലെ മേക്കപ്പ്മാൻ വീട്ടിലെത്തിയപ്പോഴാണ് ഭാര്യ ഗീത പോലും ഈ വിവരം അറിയുന്നത്. മാവേലിയായി വേഷമിട്ട് താൻ സെക്രട്ടറിആയിട്ടുള്ള അമ്പീലേത്ത് ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമാണ് പഞ്ചായത്ത് ഓഫീസ് പരിസരത്ത് തയ്യാറായി നിന്നിരുന്ന മേളക്കാരുടെ അകമ്പടിയോടെ പഞ്ചായത്തിലെ ഓണാഘോഷ പരിപാടിയിൽ എത്തി ചേർന്നത്.

അപ്രതീക്ഷിതമായി മാവേലി എത്തിയതോടെ ഈ വർഷത്തെ കുലശേഖരപുരം പഞ്ചായത്തിലെ ഓണാഘോഷ പരിപാടി കളറായി.

LEAVE A REPLY

Please enter your comment!
Please enter your name here