26.8 C
Kollam
Thursday 20th August, 2026 | 08:50:11 PM
Home News Local ദേശീയപാത 66-ലെ പില്ലർ ഹൈവേയുടെ അടിവശം പാർക്കിങ്ങിന് വേണ്ടി ഉപയോഗ പെടുത്തണം

ദേശീയപാത 66-ലെ പില്ലർ ഹൈവേയുടെ അടിവശം പാർക്കിങ്ങിന് വേണ്ടി ഉപയോഗ പെടുത്തണം

കൊല്ലം: ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടുവന്ന പുതിയ നിർമ്മാണ നിയന്ത്രണങ്ങൾ വ്യാപാരികൾക്കും സാധാരണ ജനങ്ങൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അടിയന്തരമായി പുനഃപരിശോധിക്കണമെന്നും, പില്ലർ എലിവേറ്റഡ് ഹൈവേയുടെ അടിവശം പാർക്കിങ്ങിന് ഉപയോഗ പെടുത്തണമെന്നും, പില്ലർ എലിവേറ്റഡ് ഹൈവേ കരുനാഗപ്പള്ളി പുതിയകാവ് വരെ നീട്ടണമെന്നും,യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ യുഎംസി സംസ്ഥാന ട്രഷറർ നിജാം ബഷി ആവശ്യപ്പെട്ടു.
ഹൈവേയുടെ സെന്റർ ലൈനിൽ നിന്ന് 40 മീറ്റർ അകലത്തിൽ പുതിയ വീടുകൾ നിർമ്മിക്കുന്നതിന് അനുമതി നൽകുകയും, എന്നാൽ വാണിജ്യ സ്ഥാപനങ്ങൾക്ക് 75 മീറ്റർ അകലപരിധി നിശ്ചയിക്കുകയും ചെയ്യുന്ന വ്യവസ്ഥ പ്രായോഗികമല്ലെന്നും വ്യാപാരികളോട് വിവേചനപരമായ സമീപനമാണെന്നും ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഈ വ്യവസ്ഥ പുനഃപരിശോധിച്ച് വ്യാപാരികൾക്ക് പ്രായോഗികവും നീതിയുക്തവുമായ നിർമ്മാണ മാനദണ്ഡങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
അതോടൊപ്പം, ദേശീയപാതയോരത്ത് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന നിലവിലുള്ള വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകാതിരിക്കുന്ന നടപടിയും പുനഃപരിശോധിക്കണം. നിയമാനുസൃതമായി പ്രവർത്തിച്ചുവരുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകുന്നതിന് ആവശ്യമായ ഇളവുകളും ക്രമീകരണങ്ങളും സർക്കാർ ഉറപ്പാക്കണം.
നിരവധി വർഷങ്ങളായി വ്യാപാരം നടത്തി കുടുംബം പുലർത്തുന്ന ചെറുകിട വ്യാപാരികളുടെയും സംരംഭകരുടെയും ജീവിതമാർഗം പുതിയ നിയന്ത്രണങ്ങളുടെ പേരിൽ വഴിമുട്ടുന്ന സാഹചര്യം ഉണ്ടാകരുത്. ദേശീയപാത വികസനവും വ്യാപാരികളുടെ ഉപജീവനവും ഒരുപോലെ സംരക്ഷിക്കുന്ന തരത്തിലുള്ള നയമാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.


ഈ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി , മറ്റ് മന്ത്രിമാർ,ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ സംസ്ഥാന ട്രഷറർ നിജാംബഷി യുടെ നേതൃത്വത്തിൽ നിവേദനം ഈ മാസം 30 ന് ഡൽഹി യില് നടക്കുന്ന കൂടി കാഴ്ചയിൽ സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


വ്യാപാര സമൂഹത്തിന്റെ ആശങ്കകൾ അടിയന്തരമായി പരിഗണിച്ച് നിലവിലുള്ള നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുകയും, ദേശീയപാത 66-ന്റെ വികസനത്തോടൊപ്പം വ്യാപാരികളുടെ തൊഴിലും ഉപജീവനവും സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ കൊല്ലം ജില്ലാ കമ്മിറ്റി ശക്തമായി ആവശ്യപ്പെടും.
യോഗത്തിൽ പ്രസിഡൻ്റ് ശ്രീകുമാർ വള്ളിക്കാവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ നിജാം ബഷി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സംസ്ഥാന സെക്രട്ടറി മാരായ ആസ്റ്റിൻ ബെന്നൻ, ടോമി കുറ്റിയാങ്കൽ,ടി കെ മൂസ, ജില്ലാ ജനറൽ സെക്രട്ടറി ഡോ: ബി.ആർ.പ്രസാദ്, ട്രഷറർ എം.സിദ്ദിക്ക് മണ്ണാൻ്റയ്യം , വനിതാ വിംഗ് സംസ്ഥാന പ്രസിഡൻ്റ് റൂഷാ പി കുമാർ, യൂത്ത് വിങ് സംസ്ഥാന ട്രഷറർ രമ്യ ട്രിക്സ്,ജില്ലാ ഭാരവാഹികളായ ജി .ബാബുക്കുട്ടൻ പിള്ള,ഹരികുമാർ ചേനങ്കര,ഷംസുദ്ദീൻ വെളുത്ത മണൽ,അഷ്റഫ്പള്ളത്ത്കാട്ടിൽ,ഫൗസിയ ബീഗം, എച്ച് . സലീം, നാസർ ചക്കാലയിൽ, ധന്യ ബി രാജ്, റഹീം മുണ്ടപ്പള്ളി, യൂത്ത് വിംഗ് ജില്ലാ പ്രസിഡൻറ് സമദ്, തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here