കുന്നത്തൂർ:വീടിനു സമീപം വച്ച് തെരുവ് നായയുടെ കടിയേറ്റ് യുവതിക്ക് പരിക്കേറ്റു.കുന്നത്തൂർ പടിഞ്ഞാറ് ഇഞ്ചക്കാട്ടു പടിഞ്ഞാറ്റതിൽ രാജലക്ഷ്‌മിക്കാണ്(46) കടിയേറ്റത്.കഴിഞ്ഞ ദിവസം രാവിലെ 7ഓടെയായിരുന്നു സംഭവം.പാങ്ങോട് എസ്.എൻ ആയൂർവേദ മെഡിക്കൽ കോളേജ് ജീവനക്കാരിയായ ഇവർ ജോലിക്ക് പോകാനായി ബസ് സ്റ്റോപ്പിലേക്ക് വരവേയാണ് കാലിൽ നായയുടെ കടിയേറ്റത്.
ഉടൻ തന്നെ ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.































